സൂപ്പർ താരം സെർജിയോ റാമോസിനെ യൂറോ 2020 ൻ്റെ സ്‌പെയിൻ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കി. പകരം മാഞ്ചസ്റ്റർ സിറ്റിയുടെ അമെറിക് ലാപോർട്ടെയെ ടീമിൽ ഉൾപ്പെടുത്തി.

സ്‌പെയിൻ കോച്ച് ലൂയിസ് എൻറിക് പുറത്തുവിട്ട 24 അംഗ താരങ്ങളുടെ പട്ടികയിൽ റാമോസിൻ്റെ പേരില്ല. റാമോസിന് പകരം ബാഴ്‌സലോണയുടെ സെർജിയോ ബുസ്‌ക്വറ്റ്സിനെ സ്പെയിൻ ക്യാപ്റ്റനായി തിരഞ്ഞെടുത്തു.

റാമോസിനെ ടീമിൽ നിന്ന് ഒഴിവാക്കാനാണ് തീരുമാനം എൻ‌റിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു: “ഈ സീസണിൽ റാമോസിന് ഇറങ്ങാൻ കഴിഞ്ഞിട്ടില്ല. ടീമിനൊപ്പം പരിശീലനം നേടാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അത്കൊണ്ട് തന്നെ അദ്ദേഹത്തിന് കളത്തിലാറങ്ങാൻ വലിയ ബുദ്ധിമുട്ട് ആയിരിക്കും.”

ഈ ഒരു തീരുമാനം ഞെട്ടലോടെ ആണ് സ്പെയിൻ ആരാധകർ സ്വീകരിച്ചത്. അവരുടെ വിശ്വസ്തനായ കാവൽ ഭടൻ ക്യാപ്റ്റൻ റാമോസ് ഇല്ലാതെ ഇറങ്ങുന്നത് ടൂർണമെന്റിൽ തിരിച്ചടി നേരിടാൻ സാധ്യത ഉണ്ട് എന്നും ആരാധകർ വിലയിരുത്തുന്നു.