ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കഴിഞ്ഞ് യൂറോ കപ്പ് പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. 24 ടീമുകൾ മത്സരിച്ച ടൂർണമെൻ്റിൽ 8 ടീമുകൾ പുറത്തായി 16 ടീമുകൾ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയിരിക്കുന്നു. ആദ്യ പ്രീ ക്വാർട്ടർ മത്സരം ഡെന്മാർക്കും വെയിൽസും തമ്മിലാണ്. നെതർലാൻഡ്സിലെ ജോഹാൻ ക്രൈഫ് അരീന സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 9-30 ന് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടും.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഗ്രൂപ്പ് എയിൽ വെയിൽസ് ഇറ്റലിക്ക് തൊട്ട് പുറകിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്. റോബ് പേജിന്റെ കീഴിലുള്ള ടീം സ്വിറ്റ്സർലൻഡിനെതിരെ ഉള്ള മത്സരം 1-1 സമനിലയിൽ പിരിഞ്ഞു. രണ്ടാം മത്സരത്തിൽ തുർക്കിയെ 2-0 ന് പരാജയപ്പെടുത്തി മികച്ച ഒരു തിരിച്ചുവരവ് നടത്തി. എന്നാൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇറ്റലിക്കെതിരെ 1-0 ന് വെയിൽസ് പരാജയപ്പെട്ടു. പക്ഷേ ടൂർണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തിൽ എത്തിയ വെയിൽസിന്റെ പ്രതീക്ഷ കഴിഞ്ഞ തവണത്തെ യൂറോ കപ്പിൽ സെമിയിൽ എത്തിയ പോലൊരു മുന്നേറ്റമാണ്.

ഈ ഒരു യൂറോ കപ്പിൽ ഏവരെയും കണ്ണീരണിയിപ്പിച്ച ടീം ആയിരുന്നു ഡെന്മാർക്ക്. ആദ്യ മത്സരത്തിൽ അവരുടെ സൂപ്പർ താരം എറിക്സൺ ഗ്രൗണ്ടിൽ കുഴഞ്ഞ് വീണ് കളം വിട്ടപ്പോൾ ഫുട്ബോൾ ലോകത്ത് മണിക്കൂറുകളോളം ഒരു മൂകത അനുഭവപ്പെട്ടു. ആദ്യ മത്സരം പകുതിക്ക് വെച്ച് നിർത്തേണ്ടി വന്ന ഡെന്മാർക്ക് വീണ്ടും മത്സരം പുനരാരംഭിച്ച് മത്സരം പൂർത്തിയാക്കി.

എന്നാൽ ആദ്യ മത്സരത്തിൽ തന്നെ ഫിൻലാൻഡിനോട് 1-0 ൻ്റെ പരാജയം നേരിട്ടു. അതിന് ശേഷം റഷ്യയുള്ള അവസാന മത്സരമാണ് അവർക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ അവർക്ക് നിർണായകമായത്. റഷ്യയെ നേരിട്ട ഡെന്മാർക്ക് അവർക്കെതിരെ 4-1 ൻ്റെ ഗംഭീര വിജയം സ്വന്തമാക്കി. സൂപ്പർ താരവും അവരുടെ പ്ലേമേക്കറുമായ എറിക്സൺ ഇല്ലാതെ അവർ മുന്നേറ്റങ്ങൾ തുടരാൻ ശ്രമിക്കുകയാണ്.

ആദ്യ മത്സരത്തിൽ 1-0 ന് ഫിൻലാൻഡിനോടും രണ്ടാം മത്സരത്തിൽ ബെൽജിയത്തിനോട് 2-1 നും പരാജയപ്പെട്ടപ്പോൾ അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാൻ അവർക്ക് ബുദ്ധിമുട്ടായിരുന്നു. പക്ഷെ ഗ്രൂപ്പ് ബിയിലെ അവരുടെ അവസാന മത്സരത്തിൽ റഷ്യയെ 4-1 ന് പരാജയപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. ഫിൻ‌ലാൻഡിനെയും റഷ്യയെയും മറികടന്നത് അവസാന ഘട്ടത്തിൽ ആയിരുന്നു. വെയിൽസിനെയും പരാജയപ്പെടുത്തി അടുത്ത ഘട്ടത്തിലേക്ക് മുന്നേറുകയാണ് ഇനി ഡെന്മാർക്ക് ലക്ഷ്യം.

ഇറ്റലിക്കെതിരെ റെഡ് കാർഡ് കണ്ട് പുറത്തുപോയ അമ്പാഡു ഇല്ലാതെ ആയിരിക്കും വെയിൽസ് ഇന്ന് ഇറങ്ങുക. ആരോൺ റാംസെയിലും ഗാരെത് ബെയ്ലിലും ആഞ്ഞ് വെയിൽസിൻ്റെ പ്രതീക്ഷ മുഴുവൻ കാരണം വെയിൽസ് വിജയിച്ച മത്സരങ്ങളിലൊക്കെ ഇവരുടെ പ്രകടനം നിർണായകമായിരുന്നു. ആദ്യ മത്സരത്തിൽ ഹൃദയാഘാതം കാരണം ഗ്രൗണ്ട് വിടേണ്ടി വന്ന അവരുടേ സൂപ്പർ താരം എറിക്സൺ ആണ് ഡെന്മാർക്കിൻ്റെ ഏറ്റവും വലിയ നഷ്ടം. മാർട്ടിൻ ബ്രൈത്‌വെയ്റ്റും യൂസഫ് പൗൾ‌സണും അവരുടെ മുന്നേറ്റത്തിന് നേതൃത്വം നൽകും.

ഡെന്മാർക്ക് സാധ്യതാ ഇലവൻ

ഷ്മൈച്ചൽ, ക്രിസ്റ്റെൻ‌സെൻ, കെജർ, വെസ്റ്റർ‌ഗാർഡ്, വാസ്, ഹോജ്ബെർഗ്, ഡെലാനി, മാഹ്‌ലെ, ബ്രൈത്‌വൈറ്റ്, ഡാംസ്‌ഗാർഡ്, പോൾസെൻ.

വെയ്ൽസ് സാധ്യതാ ഇലവൻ

വാർഡ്, റോബർട്ട്സ്, മെഫാം, റോഡൺ, ഡേവീസ്, ജെയിംസ്, റാംസെ, അലൻ, മോറെൽ, ബെയ്ൽ, മൂർ.