നെതർലന്റ്സ് v/s നോർത്ത് മാസഡോണിയ

ഗ്രൂപ്പ് സി യിലെ ചാമ്പ്യന്മാരാകാൻ നെതർലന്റ്സ് നോർത്ത് മാസഡോണിയയെ നേരിടും. ഇന്ത്യൻ സമയം ഇന്ന് രാത്രി 9:30 ന് നെതർലന്റ്സിലെ ജൊഹാൻ ക്രെയ്ഫ് സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കും. നെതർലന്റ്സ് ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച രണ്ട് മത്സരവും വിജയിച്ച് 6 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. നോർത്ത് മാസഡോണിയ കളിച്ച രണ്ട് മത്സരത്തിലും തോൽവിയാണ് വഴങ്ങിയത്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഫിഫ റാംങ്കിങിൽ നെതർലന്റ്സ് 16-ാം സ്ഥാനത്തും മാസഡോണിയ 62-ാം സ്ഥാനത്തുമാണ്. റാംങ്കിങ് വെച്ച് നോക്കുകയാണെങ്കിൽ നെതർലന്റ്സിനാണ് വിജയ സാധ്യത കൂടുതൽ. അവസാനമായി ഈ രാജ്യങ്ങൾ തമ്മിൽ കളിച്ചത് 2009 ൽ ആണ്. അന്ന് ഓറഞ്ച് പട മാസഡോണിയയെ എതിരില്ലാത്ത നാല് ഗോളിന് തോൽപ്പിച്ചിരുന്നു.

നെതർലന്റ്സിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യത്തെ മത്സരം ഉക്രെയ്നുമായിട്ടായിരുന്നു. ആവേശകരമായ മത്സരത്തിൽ നെതർലന്റ്സ് 3:2 ന് ഉക്രെയ്നെ തോൽപ്പിച്ചു. മത്സരത്തിൽ വൗട്ട് വെഗോർസ്റ്റ്, ജോർജീനിയോ വിജ്നാൽഡ് , ഡെൻസൽ ഡംഫ്രീസ് എന്നീ താരങ്ങൾ നെതർലന്റിസിനായി ഗോൾ സ്കോർ ചെയ്തു. രണ്ടാമത്തെ മത്സരത്തിൽ ഓസ്ട്രിയയെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചു. മത്സരത്തിൽ മെംഫിസ് ഡീപ്പേ, ഡെൻസൽ ഡംഫ്രീസ് എന്നിവർ ഗോൾ സ്കോർ ചെയ്തു.

രണ്ട് മത്സരത്തിനു ശേഷം നെതർലന്റ്സിന്റെ ടോപ് സ്കോറർ രണ്ട് ഗോൾ നേടിയ ഡിഫന്ററായ ഡെൻസൽ ഡംഫ്രീസ് ആണ്. ഓറഞ്ച് പടയിൽ ഏറ്റവും കൂടുതൽ റെറ്റിങ് നേടിയ താരം എഫ് സി ബാർസലോണ മിഡ്‌ഫീൽഡറായ ഡി ജോങ് ആണ്.

നെതർലന്റ്സ് സാധ്യത ഇലവൻ :

സ്റ്റെക്കെലെൻബർഗ്, മത്തിജ്സ് ഡി ലൈറ്റ്, ഡെയ്‌ലി ബ്ലൈൻഡ്, നാഥൻ അക്കേ, പാട്രിക് വാൻ ആൻ‌ഹോൾട്ട്, റയാൻ ഗ്രേവൻബെർച്ച്, ഡേവി ക്ലാസെൻ , ഡെൻസൽ ഡംഫ്രീസ്, ജോർജീനിയോ വിജ്‌നാൽഡം, മെംഫിസ് ഡെപെയ്, ഡോണെൽ മാലെൻ

നോർത്ത് മാസഡോണിയ സാധ്യത ഇലവൻ:

മോഷ്ടിച്ച ഡിമിട്രിയേവ്സ്കി, സ്റ്റെഫാൻ റിസ്റ്റോവ്സ്കി, ഡാർക്കോ വെൽകോവ്സ്കി, വിസാർ മുസ്ലിയു, ബോബൻ നിക്കോളോവ്, അരിജൻ അഡെമി, സ്റ്റെഫാൻ സ്പിറോവ്സ്കി, എനിസ് ബാർഡി, ഇസ്ജാൻ അലിയോസ്കി, ഗോരൻ പാണ്ഡെവ്, എൽജിഫ് എൽമാസ്

ഉക്രെയ്ൻ v/s ഓസ്ട്രിയ

ഗ്രൂപ്പ് സി യിലെ രണ്ടാമത്തെ മത്സരത്തിൽ ഉക്രെയ്ൻ ഓസ്ട്രിയയെ നേരിടും. ഇന്ത്യൻ സമയം രാത്രി 9:30 ന് റൊമാനിയയിലെ നാഷണൽ അരീന സ്‌റ്റേഡിയത്തിൽ മത്സരം ആരംഭിക്കും. ഈ മത്സരത്തിൽ രണ്ട് ടീമിനും വിജയം അനിവാര്യമാണ്. അവസാന 16 ൽ സ്ഥാനം പിടിക്കാൻ വേണ്ടി രണ്ട് ടീമും ഏറ്റുമുട്ടുകയാണ്.

ഗ്രൂപ്പ് സിയിൽ 3 പോയിന്റോടെ ഉക്രെയ്ൻ രണ്ടാമതും ഓസ്ട്രിയ മൂന്നാമതുമാണ്. ഗോൾ ശരാശരി കാരണമാണ് ഓസ്ട്രിയ മൂന്നാം സ്ഥാനത്തേക്ക് പിൻന്തള്ളപ്പെട്ടത്. ആയതിനാൽ ഈ മത്സരത്തിൽ വിജയിക്കുന്ന ടീമിന് ക്വാട്ടർ പ്രവേശനം സാധ്യമാകും. ഫിഫ റാംങ്കിങിൽ ഉക്രെയ്ൻ 24-ാം സ്ഥാനത്തും ഓസ്ട്രിയ 23-ാം സ്ഥാനത്തുമാണ്.

ഫിഫ റാംങ്കിങ് നോക്കുകയാണെങ്കിൽ തുല്യ ശക്തികളുടെ പോരാട്ടമാണെന്ന് പറയാം. ഈ രാജ്യങ്ങൾ അവസാനമായി രണ്ട് തവണ ഏറ്റു മുട്ടിയിട്ടുണ്ട്. 2011 ഉം 2012 ഉം ആയിരുന്നു ഇവർ തമ്മിൽ മത്സരിച്ചത്. 2012 ൽ ഓസ്ട്രിയയും 2011 ൽ ഉക്രെയ്നും വിജയിച്ചു.

ഉക്രെയ്ൻ സാധ്യത ഇലവൻ:

ജോർ‌ജി ബുഷൻ‌, ഒലെക്സാണ്ടർ‌ കരാവേവ്, ഇല്യ സബർ‌നി, മൈക്കോള മാറ്റ്വിയെങ്കോ, വിറ്റാലി മൈകോലെൻ‌കോ, റുസ്‌ലാൻ മാലിനോവ്സ്കി, താരാസ് സ്റ്റെപാനെങ്കോ, ഒലെക്സാണ്ടർ സിൻ‌ചെങ്കോ, ആൻഡ്രി യർ‌മോലെൻ‌കോ, റോമൻ യാരെമോവക്

ഓസ്ട്രിയ സാധ്യത ഇലവൻ:

ഡാനിയൽ ബാച്ച്മാൻ, മാർട്ടിൻ ഹിൻ‌ടെറെഗർ, ഡേവിഡ് അലബ, അലക്സാണ്ടർ ഡ്രാഗോവിക്, ഫ്ലോറിയൻ ഗ്രില്ലിറ്റ്ഷ്, ആൻഡ്രിയാസ് അൾമർ, മാർസെൽ സാബിറ്റ്‌സർ, സേവർ ഷ്ലാഗർ, സ്റ്റെഫാൻ ലെയ്‌നർ, മാർക്കോ അർനൗട്ടോവിക്, ക്രിസ്റ്റോഫ് ബൗഗാർട്ട്നർ.