യൂറോ കപ്പിൽ ഗ്രൂപ്പ് സി യിലെ രണ്ടാം മത്സരത്തിൽ നെതർലാൻഡ്സ് ഇന്ത്യൻ സമയം രാത്രി 12:30 ന് ഉക്രെയ്നെ നേരിടും. നെതർലർലന്റ്സിലെ ജോഹാൻ ക്രൈയ്ഫ് അരീന സ്‌റ്റേഡിയത്തിൽ ഫിഫ റാംങ്കിഗിൽ നെതർലാൻഡ്സ് 16-ാം സ്ഥാനത്തും ഉക്രയ്ൻ 24-ാം സ്ഥാനത്തുമാണ് ഉള്ളത്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഇതിനു മുൻപ് രണ്ട് തവണ മാത്രമാണ് ഇവർ തമ്മിൽ മത്സരിച്ചത്. 2010 ഉം 2008 ലുമായിരുന്നു ആ മത്സരങ്ങൾ. അതിൽ 2010 ലെ മത്സരത്തിൽ ഇരു ടീമും ഓരോ ഗോൾ വീതം നേടി സമനില ആയി. 2008 ലെ മത്സരത്തിൽ നെതർലന്റ്സ് എതിരില്ലാത്ത മൂന്ന് ഗോളിന് ഉക്രെയ്നെ തോൽപ്പിച്ചിരുന്നു.

ഒരു പിടി നല്ല താരങ്ങളുമായാണ് നെതർലന്റ്സ് ഈ പ്രാവിശ്യവും വരുന്നത്. യുവ നിരയുടെയും പരിചയ സമ്പന്നരുടെയും ഒരു വൻ നിരയാണ് ഇന്ന് നെതർലാൻഡ്സ്. ഈ യൂറോയിൽ ഓറഞ്ച് പടയുടെ ആരാധകർക്കും ടീം അംഗങ്ങൾക്കും ഒരു വലിയ നഷ്ടം ഉണ്ട്. ആ നഷ്ടം മറ്റാരുമല്ല നെതർലന്റ്സ് സെന്റർ ബാക്കും ലിവർപൂൾ താരവുമായ വിർജിൽ വാൻ ഡജിക് ആണ് തീരാ നഷ്ടം. താരത്തിന് പരിക്കായതിനാൽ യൂറോ കപ്പ് നഷ്ടമാകും.

നെതർലാൻഡ്സ് അവസാനമായി മത്സരിച്ച അഞ്ച് മത്സരങ്ങളിൽ മൂന്ന് വിജയവും ഒരു സമനിലയും ഒരു തോൽവിയുമാണ് നേടിയത്. ഉക്രെയ്ൻ അവസാനം മത്സരിച്ച അഞ്ച് മത്സരങ്ങളിൽ രണ്ട് വിജയവും മൂന്ന് സമനിലയുമാണ് സമ്പാദ്യം. ഇവർ തമ്മിലുള്ള മത്സരത്തിലെ കണക്കുകൾ വെച്ച് നോക്കുകയാണെങ്കിൽ നെതർലന്റ്സിനാണ് മുൻതൂക്കം. ബോൾ പൊസിഷൻ വെക്കുന്ന കാര്യത്തിലും അറ്റാക്കിംഗിന്റെ എണ്ണത്തിലും നെതർലാൻഡ്സ് മുന്നിട്ടു നിൽക്കുന്നു. കൂടുതൽ ഷോട്ട് ഉതിർക്കാനും ഉക്രെയ്നെക്കാളും കൂടുതൽ കോർണറുകൾ നേടാനും സാധ്യത കൂടുതൽ ഓറഞ്ച് പടയ്ക്കാണ്.

മെംഫിസ് ഡെപ്പേ നയിക്കുന്ന ഓറഞ്ച് പടയുടെ അറ്റാക്കിംഗ് നിര ശക്തമാണ്. നെതർലാൻഡ്സിന്റെ മിഡ്ഫീൽഡ് അറ്റാക്കിംഗിനെക്കാൾ ശക്തമാണെന്ന് പറയാം. എഫ് സി ബാഴ്സലോണ താരം ഡി ജോങ് ആണ് കൂട്ടത്തിൽ പ്രമുഖൻ. താരത്തിന് കൂടായി വിജ്നാൽഡും ഡി റൂനും ഉണ്ട്. യുവന്റസ് സെന്റർ ബാക്ക് ഡി ലൈറ്റ് നയിക്കുന്ന പ്രതിരോധ നിരയാണ് നെതർലന്റ്സിന്റേത്.

മാഞ്ചസ്റ്റർ സിറ്റിയുടെ ലെഫ്റ്റ് ബാക്ക് ഒലെക്സാണ്ടർ സിൻചെങ്കോൾ ആണ് ഉക്രെയ്ൻ നിരയിലെ പ്രമുഖനായ പ്ലെയർ. വെസ്റ്റ് ഹാം യുണൈറ്റഡ് താരം ആൻഡ്രി യർമോലെൻകോയും റോമൻ യാരെംചുകും നയിക്കുന്ന അറ്റാക്കിംഗ് നിര , ഉക്രെയ്ന് ഉണ്ട്.

നെതർലാൻഡ്സ് സാധ്യത ലൈനപ്പ്:

നെതർലാൻഡ്സ്: സ്റ്റെക്കെലെൻബർഗ്, ഡംഫ്രീസ്, ഡി ലൈറ്റ്, സ്റ്റീഫൻ ഡി വ്രിജ്, മാർട്ടിൻ ഡി റൂൻ , ഡി ജോങ്, ക്ലാസ്സെൻ, വിജ്‌നാൽഡ് , ബെർഗൂയിസ്, ലുക്ക് ഡി ജോങ്, ഡെപെയ്

ഉക്രെയ്ൻ സാധ്യത ലൈനപ്പ്.

ഉക്രെയ്ൻ: ബുഷൺ; കരാവേവ്, സബർണി, മാറ്റ്വിയെങ്കോ, മൈക്കോലെൻകോ; സിൻ‌ചെങ്കോ, സിഡോർ‌ചുക്ക്, മാലിനോവ്സ്കി; യർമോലെൻകോ, യാരെംചുക്ക്, സുബ്കോവ്

ലിംഗാർഡിന് മാഞ്ചസ്റ്ററിൽ തുടരാനാണ് ആഗ്രഹമെന്ന് ഓലെയോട് പറഞ്ഞതായി റിപ്പോർട്ട്. അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് ജെസ്സി ലിംഗാർഡ് ഓലെ സോൽസ്‌ജെയറിനോട് പറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി മികച്ച പ്രകടനം നടത്താൻ ലിംഗാർഡിന് സാധിച്ചില്ല. തുടർന്ന് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലോൺ അടിസ്ഥാനത്തിൽ വെസ്റ്റ് ഹാമിലേക്ക് പോയി.

വെസ്റ്റ് ഹാമിൽ എത്തിയ അദ്ദേഹം മിന്നും പ്രകടമാണ് കാഴ്ചവെച്ചത്. വെറും 16 മത്സരങ്ങളിൽ നിന്നും ഒമ്പത് ഗോളുകളും നാല് അസിസ്റ്റുകളുമായാണ് ലിംഗാർഡ് ഈ സീസൺ അവസാനിപ്പിച്ചത്. അദ്ദേഹത്തിന്റെ ഈ മികച്ച പ്രകടനം കാരണം ലോകകപ്പ് യോഗ്യതാ റൗണ്ടിലേക്കുള്ള ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചുവിളിച്ചു.

ലോകകപ്പ് യോഗ്യതാ ടീമിൽ തിരിച്ചെത്തി എങ്കിലും അദ്ദേഹത്തിന് യൂറോകപ്പ് ടീമിൽ ഇടം നേടാൻ കഴിഞ്ഞില്ല. വരും സീസണിലും ലിംഗാർഡിനെ സ്വന്തമാക്കാൻ വെസ്റ്റ് ഹാമിന് താൽപ്പര്യമുണ്ടായിരുന്നു. എന്നാൽ ലിംഗാർഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ഒലെ ഗുന്നാർ സോൾസ്‌ജെയറുമായി നടത്തിയ ചർച്ചയിൽ യുണൈറ്റഡിൽ തുടരാനാണ് ആഗ്രഹം എന്നറിയിക്കുകയായിരുന്നു.