ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കഴിഞ്ഞ് യൂറോ കപ്പ് പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. 24 ടീമുകൾ മത്സരിച്ച ടൂർണമെൻ്റിൽ 8 ടീമുകൾ പുറത്തായി 16 ടീമുകൾ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടിയിരിക്കുന്നു. ആദ്യ മത്സരത്തിൽ ഡെന്മാർക്ക് വെയിൽസിനെ നേരിടും. ഇന്നത്തെ രണ്ടാമത്തെ പ്രീ ക്വാട്ടർ മത്സരത്തിൽ ഇറ്റലി ഓസ്ട്രിയയെ നേരിടും.

ഇറ്റലിയും ഓസ്ട്രിയയും തമ്മിലുള്ള മത്സരം ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30 ന് ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ വെച്ച് മത്സരം ആരംഭിക്കും. ഈ അടുത്ത കാലത്തെ മികച്ച പ്രകടനം വെച്ച് നോക്കുമ്പോൾ യൂറോ കപ്പ് നേടാൻ സാധ്യയുള്ള ടീമിലൊന്നാണ് ഇറ്റലി.

ഗ്രൂപ്പ് എ യിലെ ചാമ്പ്യന്മാരായിട്ടാണ് ഇറ്റലി അവസാന 16 – ൽ ഇടം പിടിച്ചത്. മാത്രമല്ല ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ഒന്നിൽ പോലും ഗോൾ വഴങ്ങിയിട്ടില്ല. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളാണ് ഇറ്റലി സ്കോർ ചെയ്തത്. അവസാനമായി കളിച്ച 11 മത്സരങ്ങളിലും ക്ലീൻ ഷീറ്റ് ഉള്ള യൂറോപ്പിലെ ഏക ടീമാണ് റോബർട്ട് മാൻസീനിയുടെ ഇറ്റലി. തുടർച്ചയായ 30 മത്സരങ്ങളിൽ തോൽവിയറിയാതെയാണ് ഇറ്റലിയുടെ വരവ്.

മറുപക്ഷത്ത് ഓസ്ട്രിയ ഗ്രൂപ്പ് സി യിൽ രണ്ടാം സ്ഥാനക്കാരായിട്ടാണ് വരുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ ഒരു തോൽവിയും രണ്ട് വിജയവുമാണ് ഓസ്ട്രിയ നേടിയത്. ഇതിനു മുൻപ് ഈ രാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത് 2008 ലാണ്. അന്നത്തെ മത്സരത്തിൽ ഇരു ടീമ 2 ഗോളുകൾ വീതം സ്കോർ ചെയ്ത് സമനിലയിൽ പിരിഞ്ഞു. അതിനു ശേഷം നീണ്ട 13 വർഷങ്ങൾക്ക് ശേഷമാണ് ഈ രാജ്യങ്ങൾ തമ്മിൽ മത്സരിക്കാനിറങ്ങുന്നത്.

ഫിഫ റാംങ്കിങ് നോക്കുകയാണെങ്കിൽ ഇറ്റലി 7-ാം സ്ഥാനത്തും ഓസ്ട്രിയ 23-ാം സ്ഥാനത്തുമാണ്. ഇറ്റലിയുടെ സ്ക്വാഡ് വാല്യൂ 624 മില്യൺ യൂറോ ആണ്. ഓസ്ട്രിയയുടേതാണെങ്കിൽ 242 മില്യൺ യൂറോയും. ഈ ടീമുകൾ അവസാനമായി കളിച്ച മത്സരങ്ങളിലെ ശരാശരി കണക്കുകൾ എടുത്തു നോക്കുകയാണെങ്കിൽ എല്ലാ മേഖലയിലും ഇറ്റലിക്കാണ് മുൻതൂക്കം.

ഏറ്റവും കൂടുതൽ ബോൾ പൊസിഷനും ഏറ്റവും കൂടുതൽ അറ്റാക്കും ഓസ്ട്രിയയെക്കാൾ കൂടുതൽ ഷോട്ടും ഉതിർത്തത് ഇറ്റലിയാണ്. ഏറ്റവും കൂടുതൽ കോർണറുകൾ നേടുന്ന കാര്യത്തിലാണ് ഓസ്ട്രിയ മുന്നിട്ട് നിൽക്കുന്നത്. എതിർ ടീമിൽ നിന്നും ഷോട്ട് വഴങ്ങുന്ന കാര്യത്തിലും ഓസ്ട്രിയെക്കാൾ കുറഞ്ഞ ശരാശരിയാണ് ഇറ്റലിക്ക് ഉള്ളത്.

ഇറ്റലിക്കാരനായ റോബർട്ട് മാൻസീനി ഇറ്റലിയെ 4-3-3 എന്ന ഫോർമാഷനിൽ കളിപ്പിക്കാണ് സാധ്യത. മൂന്ന് മത്സരങ്ങളിൽ നിന്ന് 2 വീതം ഗോൾ നേടിയ മാനുവൽ ലോക്കറ്റെല്ലി, സിറോ ഇമ്മൊബൈലുമാണ് ഇറ്റലിയുടെ ടോപ് സ്കോറർന്മാർ. ഓസ്ട്രിയയുടെ കോച്ച് ജർമ്മൻ കാരനായ ഫ്രാൻകോ ഫോഡ 4-2-3-1 എന്ന ഫോർമാഷനിൽ ഓസ്ട്രിയയെ കളിപ്പിക്കാനാണ് സാധ്യത.

ഇറ്റലി സാധ്യത ഇലവൻ:

ജിയാൻ‌ലൂഗി ഡോണറുമ്മ, ജിയോവന്നി ഡി ലോറെൻസോ, ലിയോനാർഡോ ബോണൂസി, ഫ്രാൻസെസ്കോ അസെർബി, ലിയോനാർഡോ സ്പിനാസോള, നിക്കോള ബറേല, ജോർ‌ജിൻ‌ഹോ, മാനുവൽ ലോക്കറ്റെല്ലി, ഡൊമെനിക്കോ ബെരാർഡി, സിറോ ഇമ്മൊബൈൽ, ലോറെൻസോ ഇൻ‌സൈൻ

ഓസ്ട്രിയ സാധ്യത ഇലവൻ :

ഡാനിയൽ ബാച്ച്മാൻ, ഡേവിഡ് അലബ, മാർട്ടിൻ ഹിൻ‌ടെറെഗർ, അലക്സാണ്ടർ ഡ്രാഗോവിക്, സ്റ്റെഫാൻ ലെയ്‌നർ, ഫ്ലോറിയൻ ഗ്രില്ലിറ്റ്ഷ്, സേവർ ഷ്ലാഗർ, ക്രിസ്റ്റോഫ് ബഉംഗാർട്ട്നർ, മാർസെൽ സാബിറ്റ്‌സർ, കോൺറാഡ് ലൈമർ, മാർക്കോ അർനൗട്ടോവിക്.