ചിലി സൂപ്പർ താരം അലക്സിസ് സാഞ്ചസിന് പേശിക്ക് പരിക്കേറ്റതിനാൽ 14 ന് തുടങ്ങുന്ന കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ഘട്ടം നഷ്ടമാകുമെന്ന് ചിലി സ്ഥിരീകരിച്ചു. ചിലിയെ സംബന്ധിച്ചിടത്തോളം ഈ വാർത്ത വൻ തിരിച്ചടിയാണ്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

കോവിഡ് കാരണം വൈകി എത്തുന്ന കോപ്പ അമേരിക്ക 14 ന് ബ്രസീലിൽ വെച്ച് നടക്കാൻ പോവുകയാണ്. ഈ ചാമ്പ്യൻഷിപ്പ് ആദ്യം അർജന്റീനയിലും കൊളംബിയയിലും നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. കൊളംബിയയിലെ ആഭ്യന്തരം സംഘർഷം കാരണം കോപ്പ അമേരിക്ക നടത്താൻ പറ്റില്ലെന്ന് കൊളംബിയ അറിയിച്ചു. തുടർന്ന് അർജന്റീനയിൽ നടത്താൻ തീരുമാനിച്ചു.

അർജന്റീനയിൽ കോവിഡ് കേസുകൾ കൂടുന്നതിനാൽ കോപ്പ അമേരിക്ക നടത്താൻ പറ്റില്ലെന്ന് അർജന്റീനയും അറിയിച്ചു. അവസാന ഘട്ടത്തിലാണ് ബ്രസീൽ നടത്താം എന്ന് പറഞ്ഞ് മുന്നോട്ട് വരുന്നത്. കോപ്പ അമേരിക്ക ബ്രസീൽ വെച്ച് നടത്തുന്നതിൽ അർജന്റീന കോച്ച് സ്കലോനിയും പ്രമുഖ ബ്രസീൽ താരങ്ങളും രംഗത്ത് വന്നിരുന്നു. ഈ പ്രശ്നങ്ങളെല്ലാം തരണം ചെയ്താണ് കോപ്പ അമേരിക്ക നടക്കാൻ പോകുന്നത്.

അർജന്റീന, ബൊളീവിയ, പരാഗ്വെ, ഉറുഗ്വെ എന്നീ പ്രമുഖ ടീമുകൾ ഉള്ള ഗ്രൂപ്പ് എ യിലാണ് ചിലി ഉള്ളത്. ചിലിയുടെ ആദ്യ മത്സരം 15-ാം തീയ്യതി ഇന്ത്യൻ സമയം പുലർച്ചെ 2:30 ന് അർജന്റീനക്ക് എതിരെയാണ്. ഗ്രൂപ്പ് ബി യിനെക്കാളും ശക്തരാണ് ഗ്രൂപ്പ് എ. ആയതിനാൽ ഗ്രൂപ്പ് ഘട്ടത്തിൽ സാഞ്ചസിനെ നഷ്ടമായത് ചിലിക്ക് വൻ തിരിച്ചടി തന്നെയാണ്.

യൂറോ കപ്പ് ഗ്രൂപ്പ് എ യിലെ വെയിൽസും സ്വിറ്റ്സർലൻഡും തമ്മിലുള്ള മത്സരം 1-1 ൻ്റെ സമനിലയിൽ അവസാനിച്ചു. ആദ്യ മത്സരത്തിൽ തന്നെ ഇരു ടീമുകളും മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. തുടക്കത്തിൽ ആധിപത്യം നിലനിർത്തിയ സ്വിറ്റ്സർലൻഡിൻ്റെ കയ്യിൽ നിന്ന് പതുക്കെ കളി വെയിൽസ് തങ്ങളുടെ പക്കലേക്ക് അടുപ്പിക്കുകയായിരുന്നു.

മത്സരത്തിൽ 64% ബോൾ പൊസിഷൻ സ്വിറ്റ്സർലൻഡിനായിരുന്നു. അവർ 18 ഷോട്ട് എതിർ ബോക്‌സിലേക്ക് തൊടുത്തപ്പോൾ അതിൽ നാലെണ്ണം ഓൺ ടാർഗറ്റ് ഷോട്ട് ആയിരുന്നു. 9 ഷോട്ട് അടിച്ച വെയിൽസ് രണ്ടെണ്ണം ഓൺ ടാർഗറ്റിൽ എത്തിച്ചു. 12 കോർണറുകൾ സ്വിറ്റ്സർലൻഡ് നേടിയെടുത്തപ്പോൾ 4 എണ്ണം മാത്രമേ വെയിൽസിന് നേടാൻ കഴിഞ്ഞുള്ളൂ.

സൂപ്പർ താരം ഷാഖീരിയുടെ പാസ് മനോഹരമായി വലയിലെത്തിച്ച് 49-ാം മിനുട്ടിൽ ബ്രീൽ എംബോളോ സ്വിറ്റ്സർലൻഡിന് ലീഡ് സമ്മാനിച്ചു. ആദ്യ പകുതി ഒരു ഗോളിന് പിന്നിലായ വെയിൽസ് രണ്ടാം പകുതിയിൽ അതിശക്തമായി തിരിച്ചു വന്നു. 66-ാം മിനുട്ടിൽ സ്വിറ്റ്സർലൻഡ് ആദ്യ സബ്സ്റ്റിറ്റ്യൂട്ട് ഉപയോഗിച്ചു. ഷാഖീരിക്ക് പകരക്കാരനായി ഡെന്നിസ് സകറിയ വന്നു.

കാത്തിരിപ്പിനൊടുവിൽ വെയിൽസിന്റെ സമനില ഗോൾ വന്നു. 74-ാം മിനുട്ടിൽ ജോ മൊരേലിൻ്റെ പാസ് കെയിഫർ മൂരെ ഗോളാക്കി മാറ്റി. 86-ാം മിനുട്ടിൽ പകരക്കാരനായി വന്ന മരിയോ ഗ്രവാനോവിച്ച് വലയിലെത്തിച്ച ബോൾ റഫറി ഗോൾ ആയി അനുവദിച്ചില്ല. ആദ്യ മത്സരത്തിൽ തന്നെ വിജയം നേടിയ ഇറ്റലി ആണ് ഗ്രൂപ്പ് എ യിൽ ഒന്നാമത്. ആദ്യ മത്സരത്തിൽ ഇറ്റലിയോട് മൂന്ന് ഗോളിൻ്റെ തോൽവി ഏറ്റുവാങ്ങിയ തുർക്കി ആണ് ഗ്രൂപ്പിൽ ഏറ്റവും അവസാന സ്ഥാനത്ത്.