പിഎസ്ജി സൂപ്പർ താരം കെലിയൻ എംബാപ്പെയോടൊപ്പം കളിക്കാനുള്ള ആവേശത്തിലാണ് താനെന്ന് യൂറോ കപ്പ് ടീമിൽ എത്തിയ റയൽ മാഡ്രിഡ് താരം കരീം ബെൻസെമ.

മാത്യു വാൽബുവീന സെക്സ് ടേപ്പ് അഴിമതിക്കേസിൽ ആരോപണ വിധയനായതിന് ശേഷം ടീമിൽ നിന്ന് പുറത്തായ ബെൻസെമ 2015 ലാണ് അവസാനമായി ദേശീയ ജേഴ്സി അണിഞ്ഞത്. ആറ് വർഷത്തിന് ശേഷമാണ് അദ്ദേഹം ഫ്രാൻസിലേക്ക് തിരിച്ചെത്തുന്നത്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

അതിന് ശേഷം റയൽ മാഡ്രിഡിൽ തകർപ്പൻ ഫോമിൽ കളിച്ച ബെൻസെമ ഹെഡ് കോച്ച് ഡിഡിയർ ഡെഷാം‌പ്സുമായുള്ള നിരവധി ചർച്ചകൾക്ക് ശേഷമാണ് ഇപ്പോൾ ടീമിൽ തിരിച്ചെത്തിയത്.

“എംബപ്പെയുമായി കളിക്കുന്നത് വളരെ എളുപ്പമാണ്. അദ്ദേഹം മികച്ച ഒരു യുവതാരമാണ്. വളരെ കഴിവുള്ള താരമാണ്. അദ്ദേഹത്തിൻ്റെ നീക്കങ്ങൾ എനിക്കിഷ്ടമാണ് അദ്ദേഹം ഇപ്പോൾ ലീഗ് മത്സരങ്ങളിൽ ഓരോ കളിയിലും മികച്ച പ്രകടനത്തോടെ എല്ലാവരെയും അതിശയിപ്പിക്കുന്നു. എംബാപ്പെയുമായി ഗ്രൗണ്ടിൽ നല്ല കൂട്ടുകെട്ട് ഉണ്ടാക്കണം. അത് എന്തായാലും നടക്കും. എനിക്ക് അതിൽ സംശയമില്ല.”

” ആരും എംബപ്പേ-ബെൻസെമ ജോഡികളിൽ ശ്രദ്ധ കേന്ദ്രീകരിക്കരുത്. ഈ ടീമിൽ മികച്ച നിരവധി കളിക്കാരുണ്ട്. ആന്റോണിയോ ഗ്രീസ്മാൻ, ഒളിവർ ജിറൂഡ്, പോൾ പോഗ്ബ, ഉസ്മാൻ ഡെംബെലെ, കിംഗ്സ്ലി കോമാൻ, വിസാം ബെൻ യെദർ. അപകടം എവിടെ നിന്നും വരാം. അത് ഫ്രാൻസിന് വളരെ നല്ലതാണ്.”

ഫ്രാൻസിനൊപ്പം മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് ബെൻസെമ. ഫ്രാൻസിന്റെ നീലകുപ്പായത്തിൽ തന്റെ 82-ാമത്തെ നേടാനാണ് ബെൻസെമ ആഗ്രഹിക്കുന്നത്.” വർഷങ്ങൾക്ക് ശേഷം മടങ്ങി വന്ന് ഫ്രാൻസിന് വേണ്ടി കിരീടം നേടാൻ അദ്ദേഹത്തിന് സാധിക്കും എന്ന് പ്രതീക്ഷിക്കാം.

അവസാന മത്സരത്തിൽ മെസ്സി ഇറങ്ങില്ല; ഇതൊരു മാറ്റത്തിൻ്റെ സൂചനയോ !