എ സി മിലാൻ സ്ട്രൈക്കർ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന് കാൽമുട്ടിനേറ്റ പരിക്ക് കാരണം ഈ വർഷത്തെ യൂറോകപ്പ് നഷ്ടമാകും. സ്ലാട്ടൻ ഈ പ്രാവിശ്യത്തെ യൂറോകപ്പ് കളിക്കിലെന്ന് സ്വീഡൻ കോച്ച് ജാൻ ആൻഡേഴ്സൺ സ്ഥിരീക്കരിച്ചു.

39 വയസുകാരനായ സ്ലാട്ടന് ശസ്ത്രക്രിയ നടത്തേണ്ടിവരുമെന്ന ആശങ്കയുണ്ടായിരുന്നു. ആ വിധി അദ്ദേഹം ഒഴിവാക്കിയിട്ടുണ്ട്. ശസ്ത്രക്രിയ ആവിശ്യമില്ലെങ്കിലും ആറ് ആഴ്ച്ച നീണ്ടു നിൽക്കുന്ന ചികിത്സ അദ്ദേഹത്തിനുണ്ടാകും.

” ഞാൻ ഇബ്രാഹിമോവിച്ചിനോട് സംസാരിച്ചപ്പോൾ ഈ പരിക്ക് യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് വെല്ലുവിളി ആണെന്ന് അദ്ദേഹം പറഞ്ഞു.” സ്വീഡൻ കോച്ച് ആൻഡേഴ്സൺ പറയുന്നു.

കഴിഞ്ഞ ആഴ്ച യുവന്റസിനെതിരെയുള്ള മത്സരിത്തിനാണ് താരത്തിന് പരിക്കേറ്റത്. ഈ മത്സരത്തിൽ എസി മിലാൻ യുവന്റസിനെ എതിരില്ലാത്ത 3 ഗോളിന് പരാജയപ്പെട്ടുത്തിയിരുന്നു.

ലീഗ് മത്സരങ്ങളിൽ സ്ലാട്ടൻ എസി മിലാന് വേണ്ടി 19 മത്സരങ്ങളിൽ നിന്ന് 15 ഗോളും 2 അസിസ്റ്റും നേടി തകർപ്പൻ ഫോമിലായിരുന്നു. അതിനിടയിലാണ് താരത്തിന് പരിക്ക് വില്ലനായി വന്നത്. യൂറോ ചമ്പ്യൻഷിപ്പിൽ സപെയിനെതിരെയാണ് സ്വീഡന്റെ ആദ്യത്തെ മത്സരം.