യൂറോ കപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മേസൺ ഗ്രീൻവുഡ് പുറത്തായി. പരിക്ക് കാരണം ടൂർണമെൻ്റ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒടുവിൽ താരം പിന്മാറുകയായിരുന്നു. 33 അംഗ ടീമിൽ നിന്നാണ് കോച്ച് ഇനി അന്തിമ ടീം സ്ക്വാഡ് പ്രഖ്യാപിക്കേണ്ടത്. പരിക്ക് കാരണം ഇനിയും ഒട്ടേറെ താരങ്ങൾ പുറത്ത് പോകാൻ സാധ്യത ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഇംഗ്ലണ്ട് കോച്ച് ഗാരെത്ത് സൗത്ത്ഗേറ്റ് അവസാന ഇലവൻ പ്രഖ്യാപിക്കുമ്പോൾ ഈ 33 പേരിൽ നിന്നും ഇനിയും താരങ്ങൾ പുറത്ത് പോകാൻ സാധ്യതയുണ്ട്. പരിക്ക് കാരണം സീസണിലെ അവസാന മത്സരങ്ങൾ നഷ്ടമായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ലിവർപൂളിന്റെയും ക്യാപ്റ്റൻമാരായ ഹാരി മാഗ്വെയറും ജോർദാൻ ഹെൻഡേഴ്സണും അന്തിമ ടീമിൽ ഉൾപ്പെടുമോ എന്നൊക്കെ വരും ദിവസങ്ങളിൽ കണ്ടറിയാം.

ഇംഗ്ലണ്ട് ഫുൾ സ്ക്വാഡ്

ഗോൾകീപ്പർമാർ: ഡീൻ ഹെൻഡേഴ്സൺ (മാഞ്ചസ്റ്റർ യുണൈറ്റഡ്), സാം ജോൺസ്റ്റൺ (വെസ്റ്റ് ബ്രോം), ജോർദാൻ പിക്ക്ഫോർഡ് (എവർട്ടൺ), ആരോൺ റാംസ്‌ഡേൽ (ഷെഫീൽഡ് യുണൈറ്റഡ്)

ഡിഫൻഡർമാർ: ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് (ലിവർപൂൾ), ബെൻ ചിൽവെൽ (ചെൽസി), കോനോർ കോഡി (വോൾവ്സ്), ബെൻ ഗോഡ്ഫ്രെ (എവർട്ടൺ), റീസ് ജെയിംസ് (ചെൽസി), ഹാരി മാഗ്വെയർ (മാഞ്ചസ്റ്റർ യുണൈറ്റഡ്), ടൈറോൺ മിംഗ്സ് (ആസ്റ്റൺ വില്ല), ലൂക്ക് ഷാ (മാഞ്ചസ്റ്റർ യുണൈറ്റഡ്), ജോൺ സ്റ്റോൺസ് (മാഞ്ചസ്റ്റർ സിറ്റി), കീരൻ ട്രിപ്പിയർ (അറ്റ്ലെറ്റിക്കോ മാഡ്രിഡ്), കെയ്‌ൽ വാക്കർ (മാഞ്ചസ്റ്റർ സിറ്റി), ബെൻ വൈറ്റ് (ബ്രൈടൺ)

മിഡ്‌ഫീൽഡർമാർ: ജൂഡ് ബെല്ലിംഗ്ഹാം (ബോറുസിയ ഡോർട്മണ്ട്), ജോർദാൻ ഹെൻഡേഴ്സൺ (ലിവർപൂൾ), ജെസ്സി ലിംഗാർഡ് (വെസ്റ്റ് ഹാം, മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് വായ്പയെടുത്ത്), മേസൺ മൗണ്ട് (ചെൽസി), കാൽവിൻ ഫിലിപ്സ് (ലീഡ്സ്), ഡെക്ലാൻ റൈസ് (വെസ്റ്റ് ഹാം), ജെയിംസ് വാർഡ് പ്ലോസ് (സതാംപ്ടൺ)

ഫോർവേഡ്സ്: ഡൊമിനിക് കാൽവർട്ട്-ലെവിൻ (എവർട്ടൺ), ഫിൽ ഫോഡൻ (മാഞ്ചസ്റ്റർ സിറ്റി), ജാക്ക് ഗ്രീലിഷ് (ആസ്റ്റൺ വില്ല), ഹാരി കെയ്ൻ (ടോട്ടൻഹാം), മാർക്കസ് റാഷ്‌ഫോർഡ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ബുക്കായോ സാക (ആഴ്സണൽ), ജാദോൺ സാഞ്ചോ (ബോറുസിയ ഡോർട്മണ്ട്), റഹീം സ്റ്റെർലിംഗ് (മാഞ്ചസ്റ്റർ സിറ്റി), ഒല്ലി വാട്ട്കിൻസ് (ആസ്റ്റൺ വില്ല).

റാമോസിനെ സ്വന്തമാക്കാൽ മാഞ്ചസ്റ്റർ സിറ്റി ഒരുങ്ങുന്നു!