ഇന്ന് യൂറോ കപ്പിൽ മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനി ഇംഗ്ലണ്ടിനെ നേരിടും. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30 ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കും.

ഏഴാമത്തെ ക്വാട്ടർ ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ട് ജർമ്മനിയെ നേരിടും. ഈ മത്സരത്തിൽ ഏത് ടീം വിജയിക്കും എന്ന് പറയാൻ തന്നെ പ്രയാസമാണ്. ഗ്രൂപ്പ് ഡി യിൽ ചാമ്പ്യന്മാരായാണ് ഇംഗ്ലണ്ടിന്റെ വരവ്. ഈ കൊല്ലത്തെ യൂറോ കപ്പിലെ മരണ ഗ്രൂപ്പായ എഫിൽ നിന്നും രണ്ടാം സ്ഥാനം നേടിയാണ് ജർമ്മനി ക്വാട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാൻ വരുന്നത്.

മരണ ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരോ ജയവും തോൽവിയും സമനിലും നേടി 4 പോയിന്റോടെ രണ്ടാം സ്ഥാനത്തായിരുന്നു. ജർമ്മനി ആദ്യത്തെ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഫ്രാൻസിനോട് തോൽവി വഴങ്ങിയാണ് യൂറോ കപ്പിലെ ആദ്യത്തെ മത്സരം ആരംഭിച്ചത്. ഫ്രാൻസ് നേടിയ ഗോൾ ഡിഫന്റർ ഹംമ്മൽസ് വഴങ്ങിയ ഓൺ ഗോളായിരുന്നു. രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിനെ 2-4 ന് ജർമ്മനി തോൽപ്പിച്ചു.

മൂന്നാമത്തെ മത്സരത്തിൽ താരതമ്യേനെ ദുർബലരായ ഹംഗറിയോട് 2:2 ന്റെ സമനില വഴങ്ങി. മൂന്ന് മത്സരങ്ങളിൽ നിന്ന് 2 ഗോൾ സ്കോർ ചെയ്ത കൈ ഹാവെർട്സ് ആണ് ഈ യൂറോ കപ്പിലെ ജർമ്മനിയുടെ ടോപ് സ്കോറന്മാർ. റോബിൻ ഗോസെൻസ് , കിമ്മിച്ച് , ഹംമ്മൽസ് എന്നീ താരങ്ങൾ ഓരോ അസിസ്റ്റു വീതം നേടിയിട്ടുണ്ട്.

ഇംഗ്ലണ്ട് കളിച്ച മൂന്ന് കളികളിൽ നിന്ന് 2 വിജയവും ഒരു സമനിലയുമാണ് നേടിയത്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ക്രൊയേഷ്യയെ 1:0 ന് തോൽപ്പിച്ചു. രണ്ടാം മത്സരം സ്കോട്ലണ്ടിനോട് ഗോൾ രഹിത സമനില വഴങ്ങി. മൂന്നാം മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ 1:0 ന് തോൽപ്പിച്ചു. 2 ഗോളോടെ റഹീം സ്റ്റെർലിംങ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ജാക്ക് ഗ്രീലിഷും കാൽവിൻ ഫിലിപ്സും ഓരോ അസിസ്റ്റ് വീതം നേടി.

അവസാനമായി ഈ രാജ്യങ്ങൾ തമ്മിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവുമായി ജർമ്മനിയാണ് മുന്നിൽ. അതിൽ രണ്ട് വിജയം ഇംഗ്ലണ്ട് നേടുകയും ഒരു മത്സരം സമനിലയിലും ആയി. ഇംഗ്ലണ്ട് അവസാനം കളിച്ച 9 മത്സരങ്ങളിൽ അപരാജിത കുതിപ്പാണ് നടത്തിയത്.

ഫിഫ റാംങ്കിങ് നോക്കുകയാണെങ്കിൽ ഇംഗ്ലണ്ട് 4-ാം സ്ഥാനത്തും ജർമ്മനി 12-ാം സ്ഥാനത്തുമാണ്. ഈ രണ്ട് രാജ്യങ്ങളുടെയും ശരാശരി ഫുട്ബോളിലെ കണക്കുകൾ എടുത്ത് നോക്കുമ്പോൾ ബോൾ പൊസിഷനൻ ഇംഗ്ലണ്ടിനാണ് കൂടുതൽ. എന്നാൽ ഏറ്റവും കൂടുതൽ ഷോട്ടും ഏറ്റവും കൂടുതൽ അറ്റാക്കും ചെയ്തത് ജർമ്മനിയാണ്. എതിർ ടീമിൽ നിന്നും ഷോട്ട് വഴങ്ങുന്ന കാര്യത്തിൽ ജർമ്മനിക്കാൾ കുറഞ്ഞ ശരാശരിയാണ് ഇപ്പോൾ ഇംഗ്ലണ്ടിനുള്ളത്.

ഇംഗ്ലണ്ട് സാധ്യത ലൈനപ്പ്:

പിക്ക്ഫോർഡ്, വാക്കർ, സ്റ്റോയിൻസ്, മാഗ്വെയർ, ട്രിപ്പിയർ, ഹെൻഡേഴ്സൺ, ഫിലിപ്സ്, ഫോഡൻ, മാസൻ മൗണ്ട്, റഹീം സ്റ്റെർലിംഗ്, കെയ്ൻ.

ജർമ്മനി സാധ്യത ലൈനപ്പ്:

ന്യൂയർ, ജിന്റർ, ഹമ്മൽസ്, റെഡിഗർ, കിമ്മിച്ച്, ഗുണ്ടോസാൻ, ടോണി ക്രൂസ്, ഗോസെൻസ്, ഹാവെർട്സ്, തോമസ് മുള്ളർ, ഗ്നാബ്രി.