ഇതുവരെ വരെ നടന്ന മത്സരങ്ങളേക്കാൾ ഏറ്റവും മികച്ച മത്സരമാണ് ഇന്ന് രാത്രി ജർമ്മനിയിലെ അലയൻസ് അരീനയിൽ നടക്കാൻ പോകുന്നത്. മരണ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ സമയം രാത്രി 12:30 ന് നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനിയെ നേരിടും.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഈ മത്സരത്തിൽ ആരാണ് വിജയിക്കുക എന്നത് പ്രവചിക്കാൻ പ്രയാസമാണ്. രണ്ട് ടീമും ശക്തരാണ്. സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരമായത് കൊണ്ട് ഇന്ന് ജർമ്മനിക്ക് നേരിയ മുൻതൂക്കം നൽക്കുന്നുണ്ട്. ഫിഫ റാംങ്കിഗിൽ ജർമ്മനി 12-ാം സ്ഥാനത്തും ഫ്രാൻസ് രണ്ടാം സ്ഥാനത്തുമാണ്.

2016 – ൽ സ്വന്തം രാജ്യത്ത് വെച്ച് നടന്ന യൂറോ കപ്പ് ഫൈനലിൽ പോർച്ചുഗൽ ഒരു ഗോളിന് ഫ്രാൻസിനെ തോൽപ്പിക്കുകയായിരുന്നു. കൈ എത്തും ദൂരത്ത് നിന്ന് നഷ്ടപ്പെട്ട കിരീടം തിരിച്ച് പിടിക്കാൻ മികച്ച സ്ക്വാഡുമായാണ് ഡിഡിയർ ഡെസ്ചാംപ്സ് വരുന്നത്. ഇന്ന് യൂറോപ്പിൽ ഏറ്റവും മികച്ച അറ്റാക്കിംഗ് നിരകളിലൊന്ന് ഫ്രാൻസിന്റേതാണെന്ന് പറയാം. എഫ്സി ബാർസലോണ താരം ആന്റോണിയോ ഗ്രീസ്മാനാണ് ഫ്രാൻസ് അറ്റാക്കിന്റെ കുന്തമുന. അദ്ദേഹത്തിനൊപ്പം നീണ്ട ഇടവേളക്ക് ശേഷം ഫ്രാൻസ് ടീമിലേക്ക് തിരിച്ചു വന്ന ബെൻസീമയും ഡംബല , എംബാപ്പെ , ജിറൂഡ് എന്നീ താരങ്ങൾ ഫ്രാൻസിന്റെ അറ്റക്കിന്റെ ശക്തി കാണിച്ചു തരുന്നു.

Image Credits | FB

അറ്റാക്കിൽ മാത്രമല്ല മധ്യനിരയിലും മികച്ച താരങ്ങളാണ് ഫ്രാൻസ് നിരയിൽ ഉള്ളത്. ചെൽസി താരം കാന്റെ നയിക്കുന്ന മിഡ്ഫീൽഡിൽ പോഗ്ബ, റാബിയോട്ട് എന്നീ താരങ്ങളും വരുന്നു. വരാനെ, പവാർഡ്, കിമ്പെംബെ എന്നീ താരങ്ങൾ ഫ്രാൻസ് ഡിഫൻസിന്റെ നെടുന്തൂണുകളാണ്. ഫ്രാൻസ് ഗോൾ വല കാക്കാൻ ക്യാപ്റ്റൻ ഹ്യൂഗോ ലോറിസും ഉണ്ട്.

മറുവശത്ത് ജർമ്മനിയും ശക്തിയാർജിച്ചാണ് വരുന്നത്. ജർമ്മനി മാനേജർ ജോക്കിം ലോ അവസാന ടൂർണമെന്റാണ് ഈ യൂറോ കപ്പ്. കോച്ചിന് വേണ്ടി ഈ യൂറോ കപ്പ് നേടാൻ തന്നെയുറച്ചാണ് ജർമ്മനി വരവ്. ലെറോയ് സാനെ, ടിമോ വെർണർ, ഗ്നാബ്രി എന്നീ താരങ്ങൾ നയിക്കുന്ന ജർമ്മനിയുടെ മുന്നേറ്റ നിര ശക്തമാണ്. ടോനി ക്രൂസ് നേതൃത്വം നയിക്കുന്ന മിഡ്ഫീൽഡും ഏത് ഒന്നു ഭയപ്പെടുത്തുന്നതാണ്. താരത്തിന് സപ്പോർട്ടായി കിമ്മിച്ച് , ഗുഡ്ഗോൺ , മുള്ളർ എന്നീ താരങ്ങളും വരുന്നു. ഡിഫൻസിൽ ഹമ്മൽസ് , റൂഡ്രിഗർ എന്നീ താരങ്ങൾ ശക്തി പകരുന്നു. ജർമ്മനിയുടെ ഗോൾ വല കാക്കുന്നത് ക്യാപ്റ്റനായ മാനുവൽ ന്യൂയർ ആണ്.

അവസാനമായി അഞ്ച് തവണ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ മൂന്ന് വിജയവുമായി ഫ്രാൻസ് മുന്നിട്ടു നിന്നു. രണ്ട് മത്സരങ്ങൾ സമനിലയായി. ഫ്രാൻസ് അവസാനം കളിച്ച അഞ്ച് മത്സരങ്ങളും അപരാജിത കുതിപ്പാണ് നടത്തിത്. അഞ്ച് മത്സരങ്ങളിൽ നാല് വിജയവും ഒരു സമനിലയുമാണ് ഉള്ളത്. മറുവശത്ത് ജർമ്മനി അഞ്ചിൽ 3 മത്സരങ്ങൾ വിജയിക്കുകയും ഒരു തോൽവിയും ഒരു സമനിലയുമാണ് നേടിയത്.

ഫ്രാൻസ് സാധ്യത ഇലവൻ :

ലോറിസ്, പവാർഡ്, വരാനെ, കിംപെംബെ, ഹെർണാണ്ടസ്, കാന്റെ, പോഗ്ബ, റാബിയോട്ട്, ഗ്രീസ്മാൻ, ബെൻസെമ, എംബപ്പേ.

ജർമ്മനി സാധ്യത ഇലവൻ :

ന്യൂയർ, ജിന്റർ, ഹമ്മൽസ്, റൂഡിഗർ, കിമ്മിച്ച്, ഗുണ്ടോഗൻ, ക്രൂസ്, ഗോസെൻസ്, ഹാവെർട്സ്, മുള്ളർ, ഗ്നാബ്രി.