യൂറോ കപ്പിലെ മരണ ഗ്രൂപ്പായ ഡി യിലെ രണ്ടാമത്തെ മത്സരത്തിൽ ഫ്രാൻസ് ജർമ്മനിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു. ജർമ്മനി ഡിഫന്റർ ഹംമ്മൽസിന്റെ പിഴവിൽ വന്ന സെൽഫ് ഗോളായിരുന്നു ഫ്രാൻസിന്റെ വിജയത്തിലേക്ക് നയിച്ചത്. ജർമ്മനിയിലെ അലയൻസ് അരീനയിൽ ആവേശകരമായ മത്സരമായിരുന്നു ലോക ചാമ്പ്യന്മാരുടേത്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഡിഡിയർ ഡെസ്ചാംപ്സ് ജർമ്മനിക്കെതിരെയായ മത്സരത്തിൽ 4-3-1-2 എന്ന ഫ്രാൻസിനെ ഇറക്കിയത്. ജോക്കിം ലോയുടെ ജർമ്മനി 3-4-3 എന്ന ഫോർമാഷനിലും ഇറങ്ങി. ഫ്രാൻസ് നിരയിൽ അറ്റാക്കിംഗിൽ ആന്റോണിയോ ഗ്രീസ്മാൻ , ബെൻസെമ, എംബപ്പേ എന്നിവർ ഇടം നേടി. മിഡ്ഫീൽഡിൽ കാന്റെ, പോഗ്ബ, റാബിയോട്ട് എന്നിവർ ആദ്യ ഇലവനിൽ വന്നു. ഡിഫൻസിൽ പവാർഡ്, വരാനെ, കിംപെംബെ, ഹെർണാണ്ടസ് എന്നിവർ വന്നു . ഫ്രാൻസ് ഗോൾ വല കാത്തത് ക്യാപ്റ്റൻ ലോറിസ് ആയിരുന്നു.

ഹാവെർട്സ്, മുള്ളർ, ഗ്നാബ്രി എന്നീ മൂവർ സംഘം ജർമ്മനിയുടെ അറ്റാക്കിംഗ് നിരയിൽ ഇടം നേടി. മിഡ്ഫീൽഡിൽ ക്രൂസും ഗുണ്ടോഗനും ഇടം നേടി. വൈഡ് ബാക്ക് വിങർന്മാരായി റൈറ്റിൽ കിമ്മിച്ചും ലെഫ്റ്റിൽ ഗോസെൻസും വന്നു. മൂന്ന് ഡിഫന്റർന്മാരുടെ റോളിൽ ജിന്റർ, ഹമ്മൽസ്, റൂഡിഗർ എന്നിവർ വന്നു. ഗോൾ വല കാക്കാൻ ക്യാപ്റ്റൻ ന്യൂയറും ജർമ്മനിയുടെ ആദ്യ ഇലവനിൽ ഇടം നേടി.

Image Credits | FB

മത്സരത്തിന്റെ ആറാം മിനുട്ടിൽ തന്നെ കിമ്മിച്ച് ഹെർണാണ്ടസിനെ ഫൗൾ ചെയ്തതിന്റെ ഫലമായി മത്സരത്തിലെ ആദ്യ മഞ്ഞ കാർഡ് വാങ്ങി. ആദ്യ മിനുട്ടുകളിൽ അപകടരമായ മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ ഇരു ടീമുകൾക്കും കഴിഞ്ഞില്ല. മാച്ചിന്റെ 19-ാം മിനുട്ടിലായിരുന്നു സെൽഫ് ഗോൾ വന്നത്. പോഗ്ബ റൈറ്റ് വിംഗിൽ നിന്നും ലെഫ്റ്റിലേക്ക് ഹെർണാണ്ടസിനെ ലക്ഷ്യമാക്കി ഒരു ക്രോസ് കൊടുക്കുന്നു. ഹെർണാണ്ടസ് ബോക്സിലേക്ക് ക്രോസ് ചെയ്ത ബോൾ ജർമ്മനി ഡിഫന്റർ ഹമ്മൽസിന്റെ കാലിൽ തട്ടി ഗോളാകുന്നു. ഒരു ഗോളിന് പിറകിലായതിനു ശേഷം ജർമ്മനി ആദ്യ പകുതിയിൽ നിരന്തരം അറ്റാക്കുകൾ നടത്തി.

പക്ഷെ ആദ്യ പകുതിയിൽ ഓൺ ടാർഗെറ്റിൽ ഒരു ഷോട്ട് എടുക്കാൻ ജർമ്മനിക്ക് കഴിഞ്ഞില്ല. ആദ്യ പകുതിയിൽ ജർമ്മനിയുടെ ഭാഗത്ത് നിന്നും ആറ് ഷോട്ടുകളാണ് വന്നത്. മറുവശത്ത് ഫ്രാൻസ് 2 ഷോട്ടുകളാണ് എടുത്തത് അതിൽ ഒരു ഷോട്ട് ഓൺ ടാർഗെറ്റിൽ വന്നു. ഏറ്റവും കൂടുതൽ കോർണറുകൾ നേടിയത് ഫ്രാൻസ് ആയിരുന്നു. ഒരു നല്ല ചാൻസ് ജർമ്മനിക്ക് ലഭിച്ചെങ്കിലും ഗോൾ ആക്കി കഴിഞ്ഞില്ല.

രണ്ടാം പകുതിയിലും ഫ്രാൻസിനേക്കാൾ കൂടുതൽ ജർമ്മനി നിരന്തരം അറ്റാക്കുകൾ നടത്തി. ഇതിനിടയിൽ ഫ്രാൻസ് താരങ്ങളായ ബെൻസീമയും എംബപ്പേയും ഗോളുകൾ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. റാബിയോയുടെ ഒരു ഷോട് പോസ്റ്റിലിടിച്ച് പോവുകയും ചെയ്തു. ഹാവെർട്സ്, ഗ്നാബ്രി എന്നീ താരങ്ങൾക്ക് പകരം സനയെയും വെർണറെയും പകരക്കാരായി ലോ ഇറക്കി അറ്റാക്കിംഗിൽ ശക്തി കൂട്ടിയെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. ഏറ്റവും കൂടുതൽ ബോൾ കൈവശം വെക്കുകയും ഏറ്റവും കൂടുതൽ ഷോട്ട് എടുത്തതും ജർമ്മനിയായിരുന്നു.

ഈ വിജയത്തോടെ ഫ്രാൻസ് ഗോൾ നേടിയ ഗോൾ വ്യത്യാസത്തിൽ ഗ്രൂപ്പ് ഡി യിൽ പോർച്ചുഗലിന് താഴെ രണ്ടാം സ്ഥാനത്താണ് ഉള്ളത്. ജർമ്മനിയുടെ അടുത്ത മത്സരം 19-ാം തീയ്യതി പോർച്ചുഗലിനോടാണ്. ഇന്ന് തോൽവി വഴങ്ങിയതോടെ ജർമ്മനിക്ക് അടുത്ത മത്സരം വളരെ നിർണായകമാണ്. 19-ാം തിയ്യതിയിൽ തന്നെയാണ് ഫ്രാൻസിന്റെയും രണ്ടാമത്തെ മത്സരം. മത്സരത്തിൽ ഫ്രാൻസ് ഹംഗറിയെ നേരിടും .