ഈ വർഷത്തെ യൂറോ കപ്പിന് വിർജിൽ വാൻ ഡിജ്ക്ക് പരിക്ക് കാരണം കളിക്കാതിരിക്കുന്നത് തന്നെ വളരെയധികം വേദനിപ്പിക്കുന്നുവെന്ന് നെതർലാന്റ്സ് മാനേജർ ഫ്രാങ്ക് ഡി ബോയർ.

ലിവർപൂളിലെ നിർണായക താരമായ ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായി മാറിയ വാൻ ഡിജ്ക് ഓരോ കളിയിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മികച്ച മനോഭാവത്തോടെ കളിക്കളത്തിൽ കാണപ്പെട്ട അദ്ദേഹം 2018 ൽ തന്റെ രാജ്യത്തിന്റെ ക്യാപ്റ്റനായിത്തീരുകയും ചെയ്തു.

പക്ഷേ ഇതുവരെയും അദ്ദേഹത്തിന് ഇതുവരെ തന്റെ രാജ്യത്തോടൊപ്പം മികച്ച ടൂർണമെൻ്റുകളിൽ മികച്ച അവസരം ലഭിച്ചിട്ടില്ല. യൂറോ കപ്പ് 2016ലും 2018 ലോകകപ്പിലും നെതർലാന്റ്സിന് യോഗ്യത നേടാൻ കഴിഞ്ഞില്ല.

യൂറോ കപ്പ് 2020 ഈ പ്രതിരോധക്കാരന് സ്വന്തം രാജ്യത്തിന് വേണ്ടി തൻ്റെ കഴിവ് തെളിയിക്കാൻ ഉള്ള ഏറ്റവും മികച്ച അവസരമായിരുന്നു. പക്ഷേ ടൂർണമെന്റ് ഈ സമ്മറിലേക്ക് മാറ്റിവച്ചത് താരത്തിന് തിരിച്ചടിയായി. ഒക്ടോബറിൽ വാൻ ഡിജ്ക്കിന് കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റു.

അദ്ദേഹം നെതർലൻഡ്സിനായി ഒരു സൗഹൃദ മത്സരത്തിന് ഇറങ്ങി എങ്കിലും പരിക്ക് കാരണം മുഴുവൻ കളിക്കാൻ സാധിച്ചില്ല. വാൻ ഡിജ്ക് വളരെക്കാലമായി കാത്തിരുന്ന ടൂർണമെന്റ് മത്സരങ്ങൾ നഷ്‌ടപ്പെടുന്നതിൽ തനിക്ക് സങ്കടം ഉണ്ടെന്ന് ഡി ബോയർ പറയുന്നു.

“ഞാൻ അദ്ദേഹത്തിന്റെ അവസ്ഥ ഓർത്ത് ഖേദിക്കുന്നു, കാരണം അദ്ദേഹം ഞങ്ങളുടെ ക്യാപ്റ്റനാണ്. രാജ്യത്തിന് വേണ്ടി അദ്ദേഹം ഒരു ടൂർണമെന്റും ഇതുവരെ കളിച്ചിട്ടില്ല. ഞങ്ങൾ ഇതിനകം അദ്ദേഹത്തിൻ്റെ അവസ്ഥ മനസ്സിലാക്കിയിരുന്നു. അവസാനം അദ്ദേഹത്തിന് സ്വന്തമായി കളിക്കുന്നില്ല എന്ന തീരുമാനമെടുക്കേണ്ടിവന്നു. ഈ തീരുമാനത്തെ നാം മാനിക്കണം. ഖത്തർ ലോകകപ്പിലേക്ക് ഞങ്ങൾ യോഗ്യത നേടിയാൽ അദ്ദേഹത്തിന് കൂടുതൽ മത്സരങ്ങൾ രാജ്യത്തിന് വേണ്ടി കളിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്.” ബോയർ പറഞ്ഞു നിർത്തി.