ഈ വർഷത്തെ യൂറോകപ്പിൻ്റെ ജർമ്മനിയുടെ ദേശീയ ടീമിൽ നിന്നും മാർക്ക്-ആൻഡ്രെ ടെർസ്റ്റീഗൻ സ്വയം വിട്ടുനിന്നു. ഈ ബാഴ്സലോണ ഗോൾകീപ്പർ കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നതായാണ് വാർത്തകൾ.

29 കാരനായ താരം തന്റെ 2020-21 ലാലിഗ സീസണലും കുറച്ച് മത്സരങ്ങളിൽ നിന്ന് വിട്ട് നിൽക്കും. ലാലിഗാ കിരീടം ഇനി ബാർസലോണക്ക് കയ്യെത്തും ദൂരെ ആണ്. അതുകൊണ്ട് പരിക്ക് മാറി അടുത്ത സീസണിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് താരവും ശ്രമിക്കുന്നത്.

ബാഴ്സ സെൽറ്റാവീഗോയോട് 2-1 ൻ്റെ തോൽവി ഏറ്റുവാങ്ങിയതിന് ശേഷം ടെർസ്റ്റീഗൻ സോഷ്യൽ മീഡിയയിൽ അതിനെപറ്റി പോസ്റ്റുചെയ്തു. ” ഇന്നലെ ഞങ്ങളെ പരാജയം നല്ലപോലെ നിരാശരാക്കി. ഇപ്പോൾ ഞങ്ങൾക്കിനി ഇനി ലാലിഗാ നേടാനാകുമെന്ന് തോന്നുന്നില്ല. ഈ സീസണിൽ ഒരു മികച്ച തുടക്കത്തോടെ 19 മത്സരങ്ങൾ തോൽവിയറിയാതെ മികച്ച ഫോമിൽ തന്നെ ഞങ്ങൾ കളിച്ചു. പക്ഷേ ഞങ്ങൾക്ക് ഈ ഫോം നിലനിർത്താനായില്ല.

എന്റെ കാൽമുട്ടിന് ഒരു ശസ്ത്രക്രിയ നടത്താമെന്ന് ഞാൻ ക്ലബിന്റെ മെഡിക്കൽ ടീമുമായി ചേർന്ന് തീരുമാനിച്ചു. ജർമ്മനിക്കൊപ്പം യൂറോ 2020 നഷ്ടമാകുമെന്നതിൽ എനിക്ക് സങ്കടമുണ്ട്. വർഷങ്ങൾക്കുശേഷം ഇതാദ്യമായി ഞാൻ എന്റെ രാജ്യത്തെ പിന്തുണയ്ക്കുന്ന ഒരു ആരാധകനാകും. ഞങ്ങൾ അത് നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ഈ ഒരു ഇടവേളയ്ക്ക് ശേഷം പിച്ചിൽ തിരിച്ചെത്തുമ്പോൾ ആരാധകർക്കായി വീണ്ടും കളിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ബുദ്ധിമുട്ടുള്ള ഒരു സീസണിലുടനീളം കൂടെ നിന്ന നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി.” അദ്ദേഹം പറഞ്ഞു നിർത്തി