യൂറോകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഗ്രൂപ്പുകളും അവയിലെ ടീമുകൾ ഏതൊക്കെ എന്ന് പരിശോധിക്കാം. ഇറ്റലി, തുർക്കി, സ്വിറ്റ്സർലൻഡ്, വെയിൽസ് എന്നിവയാണ് ഗ്രൂപ്പ് എ യിലെ ടീമുകൾ.

ആദ്യ മത്സരത്തിൽ നിർണായക താരമില്ലാതെ ബെൽജിയം!

ഇറ്റലി

നാല് തവണ ലോകകപ്പ് ചാമ്പ്യന്മാരായ ഇറ്റലിക്ക് കഴിഞ്ഞ ലോകകപ്പിൽ യോഗ്യത പോലും ലഭിച്ചിരുന്നില്ല. അതിന് ശേഷം വളരെ ശക്തമായാണ് യൂറോകപ്പിലേക്ക് അവരുടെ വരവ്. പരിശീലകനായ റോബർട്ടോ മാൻസിനിയുടെ കീഴിൽ മികച്ച ഫോമിലാണ് അവർ. ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു ടീമിനെ അദ്ദേഹം പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കാൻ ശ്രമിക്കുകയാണ്.

നിലവിൽ 26 മത്സരങ്ങളിൽ തോൽവിയറിയാതെയാണ് അവർ മുന്നേറുന്നത്. സെന്റർ ഫോർവേഡുകളായ സിറോ ഇമ്മൊബൈലും ആൻഡ്രെ ബെലോട്ടിയും ഫോമിലേക്ക് വന്നാൽ അവരെ പരാജയപ്പെടുത്തുക എന്നത് പ്രയാസമാണ്. ഇറ്റലിയുടെ കൂടുതൽ കരുത്ത് അവരുടെ വിംഗർമാരും മിഡ്‌ഫീൽഡർമാരുമാണ്.

ലെഫ്റ്റ് വിംഗർ ലോറെൻസോ ഇൻസൈൻ ഇറ്റലിയുടെ ഏറ്റവും മികച്ച കളികാരിൽ ഒരാളാണ്. വലത് വിംഗിൽ മുൻ ഇറ്റലി സ്‌ട്രൈക്കർ എൻറിക്കോ ചിസയുടെ മകൻ ഫെഡറിക്കോ ചിസയുണ്ട്. ഫെഡറിക്കോ ബെർണാഡെച്ചി എന്ന താരവും ഗോൾ കണ്ടെത്താൻ മിടുക്കനാണ്.

മിഡ്‌ഫീൽഡിൽ നിക്കോള ബറേല, ജോർജിന്യോ, മാനുവൽ ലോക്കറ്റെല്ലി, ലോറെൻസോ പെല്ലെഗ്രിനി, മാറ്റിയോ പെസിന, മാർക്കോ വെരാട്ടി, സ്റ്റെഫാനോ സെൻസി എന്നിവരും കൂടി ചേരുമ്പോൾ ശക്തമായ ടീമായി ഇറ്റലി മാറും.

തുർക്കി

സെനോൽ ഗെൻസ് എന്ന കോച്ചിലാണ് തുർക്കി പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്. ഏകദേശം 20 വർഷം മുമ്പ് ഗെൻസ് തന്റെ രാജ്യത്തെ അവരുടെ ഏറ്റവും വലിയ നേട്ടത്തിലേക്ക് നയിച്ചു ഗെൻസിന്റെ നേതൃത്വത്തിൽ ഇറങ്ങിയ തുർക്കി 2002 ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയിരുന്നു.

15 വർഷത്തിന് ശേഷം 2019 ൽ അദ്ദേഹം കോച്ചായി ദേശീയ ടീമിൽ തിരിച്ചെത്തി ഈ വർഷത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാൻ തുർക്കിയെ സഹായിച്ചതിൽ അദ്ദേഹത്തിൻ്റെ പങ്ക് വളരെ വലുതാണ്.

യോഗ്യതാ മത്സരത്തിൽ തുർക്കി ഫ്രാൻസിനെതിരെ നാല് പോയിന്റുകൾ നേടിയിരുന്നു. ലോകകപ്പ് ചാമ്പ്യന്മാർക്കെതിരെ 2-0 ന് ജയം ഉൾപ്പെടെ ഒരു മത്സരത്തിൽ മാത്രം പരാജയപ്പെട്ട് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. യൂറോകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇറ്റലിക്കെതിരെ ആണ് തുർക്കിയുടെ മത്സരം.

വെയിൽസ്

വെയിൽസിനെ സംബന്ധിച്ചിടത്തോളം, യൂറോപ്യൻ ചാമ്പ്യൻഷിപ്പിലേക്കുള്ള കരുത്ത് കോച്ച് റയാൻ ഗിഗ്‌സ് ആയിരുന്നു. അദ്ദേഹത്തിനെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ ടീമിനെ കൂടുതൽ പ്രതിസന്ധിയിലാക്കി. അദ്ദേഹത്തിന്റെ വിചാരണ 2022 ജനുവരി 24 ന് ആരംഭിക്കുന്നത്. ഗിഗ്സ് ഇപ്പോഴും വെയിൽസ് പരിശീലകനാണ്. എന്നാൽ അസിസ്റ്റന്റ് കോച്ച് റോബർട്ട് പേജ് ഈ യൂറോ കപ്പിൽ ടീമിന്റെ ചുമതല വഹിക്കും,

സ്വിറ്റ്സർലൻഡ്

ഗ്രൂപ്പ് എ യിലെ മറ്റൊരു ടീമാണ് സ്വിറ്റ്സർലൻഡ്. സാക്ക എന്ന തരത്തിൽ ആണ് അവരുടെ പ്രതീക്ഷ മുഴുവൻ. ഗ്രാനിറ്റ് സാക്ക എന്ന ആഴ്സണൽ മിഡ്ഫീൽഡറുടെ സാനിദ്ധ്യം അവർക്ക് വളരെ വിലപ്പെട്ടതാണ്. വ്‌ളാഡിമിർ പെറ്റ്കോവിച്ച് എന്ന കോച്ചിൻ്റെ കീഴിൽ ഇറങ്ങുമ്പോൾ താരങ്ങൾ എത്രമാത്രം ഫോമിൽ എത്തും എന്ന് കണ്ടറിയാം. ദേശീയ ടീമിന് വേണ്ടി നൂറാം മത്സരം എന്ന നേട്ടം സാക്കയ്ക്ക് ഈ ടൂർണമെൻ്റിലൂടെ സ്വന്തമാക്കാൻ കഴിയും. ഷാഖീരിയും റിക്കാർഡോ റോഡ്രിഗസും ഒക്കെ ഫോമിലേക്ക് എത്തിയാൽ മികച്ച ഒരു പ്രകടനം തന്നെ കാഴ്ചവെക്കാൻ അവർക്ക് സാധിക്കും.