യൂറോപ്പിലെ ഏറ്റവും വലിയ ഫുട്ബോൾ പോരാട്ടമായ യൂറോ കപ്പ് തുടങ്ങാൻ ഇനി ഏതാനും ചില ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. നാല് വർഷത്തിൽ ഒരിക്കൽ നടക്കുന്ന ടൂർണമെൻ്റിൽ 2016 ൽ കപ്പുയർത്തിയത് പോർച്ചുഗൽ ആയിരുന്നു. ഈ വർഷം ആ നേട്ടം ആര് സ്വന്തമാക്കും എന്ന് നോക്കാം.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

5 ഇംഗ്ലണ്ട്

ഈ വർഷത്തെ യൂറോപ്യൻ ചാമ്പ്യൻമാർ ആകാൻ സാധ്യതയുള്ള അഞ്ച് ടീമുകളിൽ ഒന്നാണ് ഇംഗ്ലണ്ട്. അവരുടെ മികച്ച സ്ക്വാഡ് ഡെപ്ത്, മുന്നേറ്റത്തിലെ മികച്ച താരങ്ങൾ എന്നിങ്ങനെ ഒരുപാട് മികച്ച കാര്യങ്ങൾ ഇംഗ്ലണ്ട് ദേശീയ ടീമിനുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോപ് സ്കോറർ സ്‌ട്രൈക്കർ ഹാരി കെയ്ൻ, മികച്ച ഫോമിൽ കളിക്കുന്ന യുവതാരം ജാവോൺ സാഞ്ചോ, ജാക്ക് ഗ്രീലിഷ്, മാർക്കസ് റാഷ്‌ഫോർഡ്, റഹീം സ്റ്റെർലിംഗ് എന്നിങ്ങനെ വമ്പൻ താരനിര തന്നെ ഇംഗ്ലണ്ട് ടീമിലുണ്ട്.

Image Credits | Facebook

ലിവർപൂളിന്റെ ട്രെന്റ് അലക്സാണ്ടർ-അർനോൾഡ്, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആരോൺ വാൻ-ബിസാക്ക എന്നിവരിൽ ആരെങ്കിലും ഒരാളായിരിക്കും റൈറ്റ് ബാക്ക് പൊസിഷനിൽ ഇറങ്ങുക. 2018 ഫിഫ ലോകകപ്പിൽ സെമി ഫൈനലിൽ എത്തിയ ഇംഗ്ലണ്ടിന്
2020 യൂറോ കപ്പിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന് ഇംഗ്ലണ്ട് മാനേജർ ഗാരെത്ത് സൗത്ത്ഗേറ്റ് പ്രതീക്ഷിക്കുന്നു.

കുറച്ച് കാലമായി ഇംഗ്ലണ്ടിൽ പ്രതിഭാധനരായ യുവതാരങ്ങൾ ഉണ്ട്. ഫിൽ ഫോഡൻ, മേസൺ മൗണ്ട്, മേസൺ ഗ്രീൻവുഡ് തുടങ്ങിയ യുവതാരങ്ങൾ ഈ വർഷം യൂറോകപ്പ് ടീമിൽ ഇടം നേടുമെന്ന് ഉറപ്പാണ്. ഈ മൂന്ന് താരങ്ങളും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പ്രധാന ക്ലബ്ബുകളുടെ നിർണായക താരങ്ങളാണ്.

4 ബെൽജിയം

യൂറോകപ്പ് നേടാൻ സാധ്യതയുള്ള രാജ്യങ്ങളിൽ മറ്റൊന്നാണ് ബെൽജിയം. യൂറോകപ്പിനുള്ള അന്തിമ ടീമിനെ ഇതിനകം പ്രഖ്യാപിച്ച ബെൽജിയം, എല്ലാ സ്ഥാനങ്ങളിലും മികച്ച താരങ്ങൾ അടങ്ങിയ ശക്തമായ ഒരു സ്ക്വാഡിനെയാണ് അണിനിരത്തുന്നത്.

Image Credits | Facebook

കോച്ച് റോബർട്ടോ മാർട്ടിനെസിന് എല്ലാ മേഖലയിലും ഒരുപാട് നല്ല ഓപ്ഷനുകളുണ്ട്. ഈ സീസണിൽ സീരി എയിലെ മികച്ച കളിക്കാരനായിരുന്ന ഇന്റർ മിലാൻ താരം റൊമേലു ലുകാകു. റയൽ മാഡ്രിഡ് താരം ഈഡൻ ഹസാർഡ് മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡിബ്രുയിൻ എന്നിങ്ങനെ ഒട്ടേറെ വലിയ താരങ്ങൾ ഉണ്ട്.

യുവേഫ നേഷൻസ് ലീഗിലെ ബെൽജിയത്തിന്റെ മികച്ച പ്രകടനം അവർക്ക് ആത്മവിശ്വാസം പകരും. ഈഡൻ ഹസാർഡ്, റൊമേലു ലുകാകു, കെവിൻ ഡിബ്രൂയിൻ എന്നിവരുൾപ്പെടുന്ന ബെൽജിയത്തിന്റെ ആക്രമണം ഏത് ടീമിനും വെല്ലുവിളി ആയിരിക്കും. ആക്രമണവും പ്രതിരോധവും ഒത്തിണങ്ങിയ മികച്ചൊരു ടീമാണ് ബെൽജിയം.

3 ഇറ്റലി

ഈ വർഷം യൂറോകപ്പ് ഉയർത്താൻ സാധ്യത കൽപ്പിക്കുന്ന മൂന്നാമത്തെ ടീമാണ് ഇറ്റലി. 2018 ഫിഫ ലോകകപ്പ് യോഗ്യത നഷ്ടമായതിന് ശേഷമുള്ള ഇറ്റലിയുടെ മറ്റൊരു വലിയ ടൂർണമെൻ്റാണിത്. മുൻ ഇന്റർ മിലാൻ, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകളുടെ കോച്ചായ റോബർട്ടോ മാൻസിനിയുടെ കീഴിൽ ഇറ്റലി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

Image Credits | Facebook

യൂറോ 2020 നുള്ള 33 അംഗ പ്രാഥമിക ടീമിനെ മാൻസിനി ഇതിനകം പ്രഖ്യാപിച്ചു. ജോർജിയോ ചെല്ലീനി, ലിയോനാർഡോ ബൊണൂച്ചി, മാർക്കോ വെരാട്ടി, സിറോ ഇമ്മൊബൈൽ, ലോറെൻസോ ഇൻസൈൻ എന്നീ മികച്ച താരങ്ങൾ സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്. യുവ താരങ്ങളായ ജിയാൻ‌ലൂയിഗി ഡോണറമ്മ, മൊയ്‌സ് കീൻ, അലസ്സാൻഡ്രോ ബാസ്റ്റോണി എന്നിവർക്കെല്ലാം ടീമിൽ ഇടം നേടാനായി. ലീഗ് മത്സരങ്ങളിൽ തകർപ്പൻ പ്രകടനം നടത്തുന്ന ഇവർക്കൊക്കെ ദേശീയ ടീമിന് വേണ്ടിയും മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

2 പോർച്ചുഗൽ

നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗൽ 2016 ലേക്കാളും ഒരുപാട് ശക്തരാണ്. പോർച്ചുഗൽ യൂറോ 2020 ലും കിരീടം നിലനിർത്താനായിരിക്കും ശ്രമിക്കുക. പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസ് യൂറോകപ്പ് ഫൈനൽ സ്ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മികച്ച സെന്റർ ബാക്കും മാഞ്ചസ്റ്റർ സിറ്റി താരവുമായ റൂബൻ ഡിയാസ്, യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ ബെർണാഡോ സിൽവ, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ്, ലിവർപൂൾ ഫോർവേഡ് ഡിയോഗോ ജോറ്റ. എന്നിങ്ങനെ ഒരുപാട് മികച്ച താരങ്ങൾ ടീമിൽ ഇടം നേടി.

അവരുടെ ടീമിലെ പ്രധാന താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെങ്കിലും അവരുടെ തന്ത്രങ്ങൾ പ്രതിരോധത്തെ ആശ്രയിച്ചായിരിക്കും. ജോവാ കാൻസലോ, റൂബൻ ഡയസ്, പെപ്പെ, റാഫേൽ ഗുറേരിയോ എന്നിവരെ കബളിപ്പിച്ച് ഗോൾ കണ്ടെത്താൻ എതിരാളികൾ ഇത്തിരി വിയർക്കും. മാത്രമല്ല മധ്യനിരയിൽ ആണെങ്കിൽ ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, ജോവ ഫെലിക്സ് എന്നിവരും മികച്ച താരങ്ങൾ ആണ്.

1 ഫ്രാൻസ്

യൂറോകപ്പ് നേടുന്നതിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന ടീമാണ് ലോക ചാമ്പ്യന്മാരായ ഫ്രാൻസ്. ഡിഡിയർ ഡെഷാം‌പ്സിന്റെ കീഴിലുള്ള ഫ്രാൻസ് വളരെ ശക്തരാണ്. ദായോട്ട് ഉപമെംകാനോ, ടാംഗു ഡംബെലെ, നബിൽ ഫെകിർ, ഹൗസെം ഓഅർ എന്നീ മികച്ച താരങ്ങളെ ഒഴിവാക്കിയിട്ടും മികച്ച ടീം ആണ് അവരുടെ ടീം

2015 ന് ശേഷം ടീമിൽ നിന്ന് പുറത്തായ റയൽ മാഡ്രിഡിന്റെ കരീം ബെൻസെമയുടെ ഫ്രാൻസിൻ്റെ മുന്നേറ്റത്തിന് കൂടുതൽ കരുത്ത് പകരുന്നു. കെലിയൻ എംബാപ്പേ, പോൾ പോഗ്ബ, അന്റോയിനിയോ ഗ്രീസ്മാൻ, ഹ്യൂഗോ ലോറിസ്, എൻഗോളോ കാൻ്റെ, ആന്ദ്രെ റാബിയോട്ട് റാഫേൽ വരാനെ, ഉസ്മാൻ ഡെംബലെ തുടങ്ങി ഒരുപിടി മികച്ച താരങ്ങൾ അവർക്കുണ്ട്.

മികച്ച സ്ക്വാഡ് ആനെന്നുള്ളതും സമീപകാലങ്ങളിൽ ടീം എന്ന നിലയിൽ അവരുടെ ഒത്തിണക്കവുമാണ് അവരെ യൂറോകപ്പിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാക്കുന്നത്. ബെൻസെമയെപ്പോലെ മികച്ച ഒരു താരം കൂടി ടീമിൽ എത്തുമ്പോൾ ഫ്രാൻസ് മുമ്പ് കണ്ടത്തിനേക്കാളും കൂടുതൽ ശക്തരാകും