യൂറോ കപ്പിൽ രണ്ടാമത്തെ സെമി ഫൈനലിൽ ഇംഗ്ലണ്ട് ഡെന്മാർക്കിനെ നേരിടും. ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30 ന് ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കും.

ഫിഫ റാംങ്കിങിൽ ഇംഗ്ലണ്ട് 4-ാം സ്ഥാനത്തും ഡെന്മാർക്ക് 10-ാം സ്ഥാനത്തുമാണ്. അവസാനമായി ഈ രാജ്യങ്ങൾ ഏറ്റുമുട്ടിയത് യുവേഫ നാഷൻ ലീഗിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിലായിരുന്നു. അന്നത്തെ മത്സരത്തിൽ ഡെന്മാർക്ക് ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചിരുന്നു. ക്രിസ്റ്റ്യൻ എറിക്സൻ നേടിയ ഗോളിനായിരുന്നു ഡെന്മാർക്കിന്റെ വിജയം.

55 വർഷത്തിനു ശേഷമുള്ള ഒരു രാജ്യാന്തര മത്സരങ്ങളിലെ ഫൈനലാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. ഇതേ സ്റ്റേഡിയത്തിൽ വെച്ച് 1966 ലെ ലോക കപ്പ് കിരീടം ഇംഗ്ലണ്ട് ഉയർത്തിയിരുന്നു. അതിനു ശേഷം ഒരു ഫൈനൽ മത്സരം പോലും ഇംഗ്ലണ്ട് കളിച്ചിട്ടില്ല. ഫിൻലാന്റിനെതിരെയായ യൂറോ കപ്പിലെ ഡെന്മാർക്കിന്റെ ആദ്യത്തെ മത്സരത്തിൽ കുഴഞ്ഞു വീണ ക്രിസ്റ്റ്യൻ എറിക്സനു വേണ്ടി യൂറോ കപ്പ് നേടുകയാണ് ഡെന്മാർക്കിന്റെ ലക്ഷ്യം.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഈ രാജ്യങ്ങൾ അവസാനമായി കളിച്ച ആറ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിജയം ഉള്ളത് ഡെന്മാർക്കിനാണ്. ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവും ഒരു സമനിലയും രണ്ട് തോൽവിയുമാണ് ഡെന്മാർക്ക് നേടിയത്.

പ്രീ ക്വാട്ടറിൽ ശക്തരായ ജർമ്മനിയെ 2 ഗോളിനും ക്വാട്ടർ ഫൈനലിൽ ഉക്രെയ്നെ എതിരില്ലാത്ത നാല് ഗോളിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ടിന്റെ വരവ്. യൂറോ കപ്പിൽ കളിച്ച അഞ്ച് മത്സരങ്ങളിലും തോൽവിയറിയാതെയാണ് ഇംഗ്ലണ്ട് സെമി ഫൈനലിൽ എത്തിയത്. മൂന്ന് ഗോൾ വീതം നേടിയ ക്യാപ്റ്റൻ ഹാരി കെയ്നും റഹീം സ്റ്റർലിങുമാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർന്മാർ.

അവസാന രണ്ട് മത്സരങ്ങളിൽ നിന്നാണ് കെയ്ൻ മൂന്ന് ഗോളുകൾ നേടിയത്. ക്യാപ്റ്റൻ സ്കോറിങ് ചെയ്ത് തുടക്കിയിയത് ഇംഗ്ലണ്ടിന് വലിയ വിജയ പ്രതീക്ഷ നൽക്കുന്നു. ഇംഗ്ലണ്ട് ടീമിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നേടിയത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫന്റർ ലുക്ക് ഷോ ആണ്. നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് അസിസ്റ്റാണ് ഈ ലെഫ്റ്റ് ബാക്ക് നേടിയത്.

ക്രിസ്റ്റ്യൻ എറിക്സന്റെ അഭാവം ഡെന്മാർക്കിനെ എങ്ങനെ ബാധിക്കുമെന്ന് എല്ലാവർക്കും ആശങ്കയുണ്ടായിരുന്നു. എന്നാൽ യൂറോ കപ്പിൽ അവിശ്വസിനീയമായ മുന്നേറ്റമാണ് ഡെന്മാർക്ക് കാഴ്ച വെച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യത്തെ രണ്ട് മത്സരത്തിൽ ഫിൻലാന്റിനോടും ബെൽജിയത്തോടും തോറ്റിരിന്നു.

പ്രീ ക്വാട്ടറിൽ വെൽസിനെ എതിരില്ലാത്ത നാല് ഗോളിന് തോൽപ്പിക്കുകയും ക്വാട്ടർ ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിനെ 2:1 ന് തോൽപ്പിച്ചുമാണ് ഡെന്മാർക്ക് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാൻ എത്തിയിരിക്കുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോൾ സ്കോർ ചെയ്ത കാസ്പർ ഡോൾബെർഗ് ആണ് ഡെന്മാർക്കിന്റെ ടോപ് സ്കോറർ. ഏറ്റവും കൂടുതൽ അസിസ്റ്റ് നേടിയത് പിയറി എമിലി ഹജ്ജ്ജേർഗ് ആണ്. ഈ ടോട്ടനം മിഡ്ഫീൽഡർ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് അസിസ്റ്റാണ് നേടിയത്.

ഇംഗ്ലണ്ട് സാധ്യത ഇലവൻ:

പിക്ക്ഫോർഡ്, വാക്കർ, സ്‌റ്റോൻസ് മാഗ്വെയർ, ഷാ, ഫിലിപ്സ്, റൈസ്, സാഞ്ചോ, മൗണ്ട്, സ്റ്റെർലിംഗ്, കെയ്ൻ.

ഡെന്മാർക്ക് സാധ്യത ഇലവൻ:

ഷ്മൈച്ചൽ, ക്രിസ്റ്റെൻ‌സെൻ, കെജർ, വെസ്റ്റർ‌ഗാർഡ്, സ്‌ട്രൈഗർ ലാർസൻ, ഹോജ്ബെർഗ്, ഡെലാനി, മാഹ്‌ലെ, ഡാംസ്‌ഗാർഡ്, ബ്രൈത്‌വൈറ്റ്, ഡോൾബെർഗ്.