ഇന്ന് രാത്രി 12:30 ന് യൂറോ കപ്പിൽ ഗ്രൂപ്പ് ഡി യിലെ രണ്ട് മത്സരങ്ങളാണ് ഉള്ളത്. ഗ്രൂപ്പ് ഡി യിൽ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റോടെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ചെക്ക് റിപ്പബ്ലിക്കും ഇംഗ്ലണ്ടുമാണുള്ളത്. ഗോൾ ശരാശരിയിൽ ചെക്ക് റിപ്പബ്ലിക്ക് ഒന്നാമതും ഇംഗ്ലണ്ട് രണ്ടാമതുമാണ്. രണ്ട് മത്സരങ്ങൾ വീതം കളിച്ച ക്രോയേഷ്യയും സ്കോട്ട്ലൻഡും ഒരോ പോയിന്റോടെ മൂന്നും നാലും സ്ഥാനങ്ങളിലാണ്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഇംഗ്ലണ്ട് v/s ചെക്ക് റിപ്പബ്ലിക്ക്

ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ഇംഗ്ലണ്ട് ഇന്ന് രാത്രി 12:30 ന് ചെക്ക് റിപ്പബ്ലിക്കുമായി ഏറ്റുമുട്ടും. ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുന്നത്. ഫിഫ റാങ്കിങിൽ ഇംഗ്ലണ്ട് നാലാമതും ചെക്ക് റിപ്പബ്ലിക്ക് 40-ാം സ്ഥാനത്തുമാണ്. റാംങ്കിങിലെ ഈ വലിയ വ്യത്യാസം ഇംഗ്ലണ്ടിന് വലിയ വിജയ പ്രതീക്ഷ നൽക്കുന്നുണ്ട്. എങ്കിൽ ചെക്ക് റിപ്പബ്ലിക്കിനെ അങ്ങനെ തള്ളി കളയാൻ ആവില്ല.

അവസാനമായി 2019 ൽ ഈ രാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 2:1 ന് ചെക്ക് റിപ്പബ്ലിക്ക് ഇംഗ്ലണ്ടിനെ തോൽപ്പിച്ചിരുന്നു. ഇപ്പോൾ അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ ഇംഗ്ലണ്ട് അപരാജിതരാണ്. റിപ്പബ്ലിക്ക് രണ്ട് വിജയവും രണ്ട് തേവിയും ഒരു സമനിലയുമാണ് അവസാന അഞ്ച് മത്സരത്തിലെ പെർഫോർമെൻസ്.

ജാക്ക് ഗ്രീലിഷിനെയും ജോദാൻ സാഞ്ചോനെയും ആദ്യ ഇലവനിൽ ഉൾപ്പെടുതാത്തതിൽ ഇംഗ്ലീഷ് കോച്ചായ ഗാരത് സൗത്ത്ഗെയ്റ്റിനെതിരെ ഒരു പാട് വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇന്നത്തെ മത്സരത്തിൽ ഈ രണ്ട് താരങ്ങളും ആദ്യ ഇലവനിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്.

ഇംഗ്ലണ്ട് സാധ്യത ഇലവൻ :

ജോർദാൻ പിക്ക്ഫോർഡ്, ലൂക്ക് ഷാ, ടൈറോൺ മിംഗ്സ്, ജോൺ സ്റ്റോൺസ്, റീസ് ജെയിംസ്, ഡെക്ലാൻ റൈസ്, കാൽവിൻ ഫിലിപ്സ്, റഹീം സ്റ്റെർലിംഗ്, ജാക്ക് ഗ്രീലിഷ്, ജാദോൺ സാഞ്ചോ, ഹാരി കെയ്ൻ.

ചെക്ക് റിപ്പബ്ലിക്ക് :

ടോം വാക്ലോക്ക്, വ്‌ളാഡിമർ കൂഫൽ, ഒണ്ടെജ് സെലാസ്ക, ടോമി കലാസ്, ജാൻ ബോസിൽ, ടോം ഹോളെ, ടോം സൗസേക്ക്, ലൂക്ക് മസോപസ്റ്റ്, വ്‌ളാഡിമർ ഡാരിഡ, ജാക്കുബ് ജാങ്കോ, പാട്രിക് ഷിക്ക്.

ക്രൊയേഷ്യ v/s സ്കോട്ട്ലൻഡ്

അവസാന 16 ൽ യോഗ്യത നേടാൻ വേണ്ടി ക്രൊയേഷ്യയും സ്കോട്ട്ലൻഡും ഇന്ന് രാത്രി 12:30 ന് ഏറ്റുമുട്ടും. സ്കോട്ട്ലൻഡിലെ ഹാംപ്‌ഡൻ പാർക്ക് സ്‌റ്റേഡിയത്തിൽ മത്സരം ആരംഭിക്കും. ഫിഫ റാംങ്കിങിൽ ക്രൊയേഷ്യ 14 -ാം സ്ഥാനത്തും സ്കോട്ട്ലൻഡ് 44-ാം സ്ഥാനത്തുമാണ്.

ഇതിനു മുൻപ് ഈ രാജ്യങ്ങൾ ഏറ്റുമുട്ടിയത് 2013 ൽ ആയിരുന്നു. 2013 ൽ കളിച്ച രണ്ട് മത്സരവും ക്രെയേഷ്യയെ സ്കോട്ട്ലൻഡ് തോൽപ്പിച്ചിരുന്നു. ക്രൊയേഷ്യ അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരു വിജയം മാത്രമാണ് നേടിയത്. രണ്ട് മത്സരങ്ങൾ തോൽക്കുകയും രണ്ട് സമനില ആകുകയും ചെയ്തു. സ്കോട്ട്ലൻഡ് രണ്ട് വിജയവും രണ്ട് സമനിലയും ഒരു തോൽവിയുമാണ് അവസാന അഞ്ച് മത്സരങ്ങളിലെ പ്രകടനം.

ക്രൊയേഷ്യ സാധ്യത ഇലവൻ:

ഡൊമിനിക് ലിവാകോവിക്, എയിം വെർസാൽകോ, ഡെജൻ ലോവ്രെൻ, ഡൊമഗോജ് വിഡ, ജോക്കോ ഗ്വാർഡിയോൾ, ലൂക്കാ മോഡ്രിക്, മാർസെലോ ബ്രോസോവിക്, മാറ്റിയോ കോവാസിക്, ലൂക്ക ഇവാനുസെക്, ബ്രൂണോ പെറ്റ്കോവിക്, ഇവാൻ പെരിസിക്

സ്കോട്ട്ലൻഡ് സാധ്യത ഇലവൻ:

ഡേവിഡ് മാർഷൽ, കീരൻ തിർ‌നി, ഗ്രാന്റ് ഹാൻലി, ജാക്ക് ഹെൻ‌ഡ്രി, ആൻഡ്രൂ റോബർ‌ട്ട്സൺ, കാലം മംഗ്രെഗർ, സ്കോട്ട് മക്‍ടോമിനെ, സ്റ്റീഫൻ ഓ ഡൊണെൽ, ജോൺ മക്ഗിൻ, ലിൻഡൺ ഡൈക്ക്സ്, ചെ ആഡംസ്.