പോർച്ചുഗൽ ക്യാപ്റ്റനായ ക്രിസ്റ്റാനോ റൊണാൾഡോയും അർജന്റീനയുടെ ക്യാപ്റ്റൻ ലയണൽ മെസ്സിയും എല്ലാവർക്കും പ്രചോദനമാണെന്ന് ഫ്രഞ്ച് സൂപ്പർ താരമായ അന്റോണിയോ ഗ്രീസ്മാൻ. വരുന്ന ബുധനാഴ്ച ഫ്രാൻസ് പോർച്ചുഗലിനെ നേരിടാൻ പോവുകയാണ്. അതിനിടയിലാണ് ഫ്രഞ്ച് താരത്തിന്റെ ഇങ്ങനെ ഒരു പരാമർശം.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

2016 യൂറോ കപ്പിന്റെ ആവർത്തനമാണ് ബുധനാഴ്ച നടക്കാൻ പോകുന്നത്. അന്ന് പാരീസിൽ നടന്ന ഫൈനൽ മത്സരത്തിൽ റൊണാൾഡോയ്ക്ക് പരിക്ക് കാരണത്താൽ കളം വിടേണ്ടി വന്നിരുന്നു. എന്നിട്ടും പോർച്ചുഗൽ ഫ്രാൻസിനെ ഒരു ഗോളിന് തോപ്പിച്ച് കിരീടം ഉയർത്തുകയും ചെയ്തു.

പോർച്ചുഗലും ഫ്രാൻസും ശനിയാഴ്ച കളിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ച ഫലം ഇരു ടീമിനും കിട്ടിയില്ല. ഹംഗറിയിലെ ഫെരെൻക് പുസ്കാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫ്രാൻസ് ഹംഗറിയോട് 1:1 ന്റെ സമനില വഴങ്ങി. സ്കോർ ചെയ്ത് ലീഡ് നേടാനുള്ള മികച്ച അവസരങ്ങൾ ഉണ്ടായിട്ടും ഫ്രാൻസ് താരങ്ങൾ അത് നഷ്ടപ്പെടുത്തി.

കൈലിയൻ എംബപ്പയ്ക്ക് കിട്ടിയത് മികച്ച രണ്ട് അവസരങ്ങളാണ് കിട്ടിയത് . കരീം ബെൻസെമയ്ക്ക് ആണെങ്കിൽ ഒരു മികച്ച അവസരവും കിട്ടി. ഈ അവസരങ്ങളിൽ താരങ്ങൾ ഗോൾ ചെയ്ത് ഫ്രാൻസിന് ലീഡ് നൽകി ജയിപ്പിച്ചിരുന്നെങ്കിൽ ക്വാട്ടർ ഉറപ്പിക്കാമായിരുന്നു. ഫ്രാൻസിന്റെ ഏക ഗോൾ നേടിയത് അന്റോണിയോ ഗ്രീസ്മാൻ ആയിരുന്നു. ഹംഗറിയുടെ ഗോൾ നേടിയത് ഡിഫന്ററായ ആറ്റില ഫിയോള ആയിരുന്നു.

ഫ്രാൻസ് നേടിയത് സമനിലയാണെങ്കിൽ പോർച്ചുഗൽ തോൽവിയാണ് വഴങ്ങിയത്. മ്യൂണിച്ചിലെ അലിയാൻസ് അരീനയിൽ നടന്ന മത്സരത്തിൽ ജർമ്മനി പോർച്ചുഗലിനെ 4-2 ന് തോൽപ്പിച്ചു. പോർച്ചുഗലിനായി ഗോളുകൾ സ്കോർ ചെയ്തത് ക്രിസ്റ്റ്യാനോ റൊണാൾഡോയും ഡിയാഗോ ജോട്ടയും ആയിരുന്നു. റൊണാൾഡോയുടെ ഗോളിൽ പോർച്ചുഗലായിരുന്നു ആദ്യം മൂനിച്ചിൽ മുന്നിൽ വന്നത്.

ഇതോടെ റൊണാൾഡോ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടി. ലോക കപ്പിലെയും യൂറോ കപ്പിലെയും താരം നേടിയ ഗോളുകളുടെ എണ്ണം 19 ആയി. അദ്ദേഹത്തിന്റെ അന്താരാഷ്ട്ര മത്സരങ്ങളിലെ ഗോളുകളുടെ എണ്ണം 107 ആയി. ജർമ്മനിക്ക് വേണ്ടി ഗോൾ നേടിയത് റോബിൻ ഗോസെൻസ്, കൈ ഹാവെർട്സുമാണ്. ബാക്കിയുള്ള രണ്ട് ഗോളുകൾ പോർച്ചുഗൽ ഡിഫന്റന്മാരായ റൂബൻ ഡിയാസും റാഫേൽ ഗ്വെരോറോയും വഴങ്ങിയ ഓൺ ഗോളായിരുന്നു.

“36 വയസ്സുള്ളപ്പോൾ അദ്ദേഹം ചെയ്യുന്നത് അസാധാരണമാണ്. അവനും മെസ്സിയും അവരെപ്പോലെ ആരും ഉണ്ടാവില്ല. അവരെ കളിക്കളത്തിൽ കണ്ടുമുട്ടാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് ഭാഗ്യമുണ്ട്. അവർ ഒരു സമ്പൂർണ്ണ കളിക്കാരനാണ്. ചെറുപ്പക്കാർക്കും മുതിർന്നവർക്കും ഒരു മാതൃകയാണ്”. ഗ്രീസ്മാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഹംഗറിക്ക് എതിരെ ഗോൾ നേടിയതോടെ ഗ്രീസ്മാന്റെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 36 ആയി. 90 മത്സരങ്ങളിൽ നിന്നാണ് താരം 36 ഗോളുകൾ നേടിയത്. ഹെൻ‌റിയും പ്ലാറ്റിനിയും മാത്രമാണ് ലോകകപ്പിലും യൂറോയിലും ഗ്രീസ്മാനെക്കാൾ കൂടുതൽ ഗോൾ നേടിയ താരങ്ങൾ. അവസാന 16 ൽ യോഗ്യത നേടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ ഇപ്പോഴും നിരാശരാണ്. ഇപ്പോൾ ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഗ്രീസ്മാൻ പറഞ്ഞു.

ഗ്രീസ്മാൻ എഫ് സി ബാർസലോണയ്ക്ക് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഈ വർഷം ലാലിഗയിൽ 36 മത്സരങ്ങളിൽ നിന്ന് 13 ഗോളും 7 അസിസ്റ്റും സ്വന്തമാക്കി. ബാർസലോണയ്ക്ക് വേണ്ടി ഈ വർഷം കോപ്പ ഡെ കിരീടം നേടുന്നതിലും താരം നിർണായക പങ്ക് വഹിച്ചു. കോപ്പ ഡെ ഫൈനലിൽ അറ്റ്ലറ്റികോ ബിൽബാവോക്കെതിരെ ഒരു ഗോൾ താരം നേടുകയും ചെയ്തു.