യൂറോ 2020 ബെൽജിയത്തിന്റെ ആദ്യത്തെ മത്സരത്തിൽ ബെൽജിയത്തിന്റെ കി പ്ലെയർ കെവിൻ ഡി ബ്രൂയിനെക്ക് നഷ്ടമാകുമെന്ന് ബെൽജിയം മാനേജർ റോബർട്ടോ മാർട്ടിനെസ്. ബെൽജിയത്തിന്റെ ആദ്യത്തെ ജൂൺ 12 ന് മത്സരം റഷ്യയോടാണ്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസി പ്രതിരോധ താരം അന്റോണിയോ റൂഡ്രിഗർ ഫൗൾ ചെയ്തപ്പോഴാണ് താരത്തിന് പരിക്കേറ്റത്. ഈ ഫൗളിന്റെ ഫലമായി താരത്തിന്റെ താടി എല്ലിന് ചതവുണ്ടായി. ശസ്ത്രക്രിയ മിഡ്ഫീൽഡർക്ക് ആവിശ്യമില്ലെന്നും താരത്തിന് താടി എല്ല് കവർ ചെയ്തുള്ള മാസ്ക് കൊടുക്കുമെന്നും ബെൽജിയം മാനേജർ വ്യക്തമാക്കി.

2020 യൂറോ കപ്പിൽ ഗ്രൂപ്പ് ബി യിൽ ആണ് ലോക ഒന്നാം നമ്പർകാർ. കൂടാതെ ഡെൻമാർക്ക്, ഫിൻലാന്റ്, റഷ്യ എന്നിവരാണ് ഉള്ളത്. 17-ാം തീയ്യതി ഡെൻന്മാർക്കിനെ നേരിടും. 22-ാം തീയ്യതി ഫിൻലാന്റിനെയും നേരിടുന്നതോടെ ബെൽജിയത്തിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കഴിയും.

ലില്ലെ റൈറ്റ് ബാക്കിനെ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മുൻനിര മൂന്ന് ക്ലബ്ബുകൾ!