യൂറോ കപ്പിൽ ലോക ചാമ്പ്യന്മാരെ പോലും വീഴ്ത്താൻ കഴിയുന്ന സ്ക്വാഡുമായാണ് ഇംഗ്ലണ്ട് വരുന്നതെന്ന് മുൻ ആഴ്സനൽ കോച്ചായ ആഴ്സൻ വെംഗർ തുറന്നു പറഞ്ഞു. യൂറോ 2020 യിലെ പ്രമുഖ എല്ലാ ടീമുകളും ഇംഗ്ലണ്ടിനെ ഭയക്കുക തന്നെ വേണം.

നിരവധി യുവ കളിക്കാർ ഉള്ള ഇംഗ്ലണ്ട് ഈ യൂറോയിൽ മികച്ച പ്രകടനം നടത്തുമെന്ന് വെംഗർ സ്കൈ സ്പോർട്സിനോട് പറഞ്ഞു. ടൂർണമെൻ്റിലെ ശക്തികളായ ഫ്രാൻസിന് കൂടുതൽ ഭീഷണി ഉയർത്തുന്ന ടീമാണ് ഇംഗ്ലീഷ് ടീം.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

അവർക്ക് നല്ല കഴിവും നിലവാരമുള്ള യുവ കളിക്കാരുണ്ട്. മേസൺ മൗണ്ട്, ഫോഡൻ, ജാക്ക് ഗ്രീലിഷ്, ഡെക്ലാൻ റൈസ് എന്നീ മികച്ച യുവനിരയ്ക്കൊപ്പം പരിചയസമ്പന്നരായ ഹാരി കെയ്ൻ, ഹെൻഡേഴ്സൺ എന്നിവരും കൂടി ചേരുമ്പോൾ ഇംഗ്ലണ്ട് അതി ശക്തരാണെന്ന് വെംഗർ പറയുന്നു.

കൂടാതെ അറ്റാക്കിംഗിൽ ശക്തി വർദ്ധിപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റാഷ്ഫോർഡും, ബൊറൂസിയ ഡോർമുണ്ട് വിംഗർ സാഞ്ചോയും കൂടി എത്തുന്നു. ഡിഫൻസിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ ഹാരി മഗ്വെയ്റും ലൂക് ഷാ യും പിന്നെ സിറ്റിയുടെ സ്റ്റോൻസ് വോൾക്കർ എന്നീ താരങ്ങളും കൂടി ചേരുമ്പോൾ ഇംഗ്ലണ്ടിനെ കിരീടം നേടാൻ സാധ്യതയുള്ള ടീമാണെന്ന് ഉറപ്പിച്ച് പറയാം.