കോവിഡ് 19 കാരണം വൈകിയെത്തിയ യൂറോ കപ്പിൽ ഒരുപാട് താരങ്ങളെ നഷ്ടമാകുന്നുണ്ട്. കോവിഡ് 19 പോസിറ്റീവ് ആയതിന്റെ കാരണത്താലും പരിക്ക് പറ്റിയ കാരണത്താലും ഒരുപാട്.മികച്ച താരങ്ങൾക്ക് ടൂർണമെൻ്റ് നഷ്ടമാകും. ഈ വർഷം ടൂർണമെൻ്റ് നഷ്ടമായ താരങ്ങളെ കൊണ്ട് ഒരു ഇലവനെ ഉണ്ടാക്കിയാൽ എങ്ങനെ ഉണ്ടാകും എന്ന് നോക്കാം.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ട്രെന്റ് അലക്സാണ്ടർ-അർനോൾഡ്

ലിവർപൂൾ താരവും ഇംഗ്ലണ്ട് ഡിഫന്ററുമായ ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് ജൂൺ തുടക്കത്തിൽ ഓസ്ട്രിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തിന് ശേഷം തുടയ്ക്ക് പരിക്കേറ്റ് സ്ക്വാഡിൽ നിന്ന് പുറത്തായി. ലിവർപൂൾ റൈറ്റ് ബാക്കിന് ടൂർണമെന്റ് മുഴുവനായി നഷ്ടമാകുമെന്നാണ് റിപ്പോർട്ട്.

ജോ ഗോമസ്

മറ്റൊരു ലിവർപൂൾ ഡിഫന്ററും ഇംഗ്ലീഷ് താരവുമായ ജോ ഗോമസിനും ഈ തവണ ഇംഗ്ലണ്ട് ജേഴ്സിയിൽ ഇറങ്ങാൻ കഴിയില്ല . കഴിഞ്ഞ കൊല്ലം നവംബർ മുതൽ താരം പരിക്കിന്റെ പിടിയിലാണ്.

മാർക്ക്-ആൻഡ്രെ ടെർ സ്റ്റെഗൻ:

മെയ് പകുതിയിൽ ആണ് ബാഴ്സലോണ ഗോൾ കീപ്പറായ ടെർ സ്റ്റെഗന് കാൽ മുട്ടിന് പരിക്കേറ്റത്. അദ്ദേഹത്തിനും ടൂർണമെൻ്റ് മുഴുവനായി നഷ്ടപ്പെടും.

ഡൊമിനിക് സോബോസ്ലായ് :

ഹംഗറിയുടെ 20 കാരനായ ഡൊമിനിക് സോബോസ്ലായ് മികച്ച താരമാണ്. ഞരമ്പിന് പരിക്കേറ്റ താരത്തിന് മിഡ്ഫീൽഡർക്ക് ഡിസംബർ മുതൽ കളിക്കാൻ കഴിഞ്ഞിട്ടില്ല.

സ്റ്റെഫാനോ സെൻസി

ഇന്റർ മിലാൻ മിഡ്ഫീൽഡർക്ക് പേശിക്ക് പരിക്കേറ്റതിനാൽ അദ്ദേഹത്തിനും ഈ യൂറോ കപ്പ് കളിക്കാൻ പറ്റില്ല.

നിക്കോളോ സാനിയോളോ:

യൂറോ കപ്പ് നഷ്ടമായ മറ്റൊരു താരമാണ് ഇറ്റലിയുടെ മിഡ്ഫീൽഡറായ നിക്കോളോ സാനിയോളോ. റോമയുടെ താരമായ ഇദ്ദേഹം ഈ സീസണിൽ മിക്ക മത്സരങ്ങളും പുറത്തായിരുന്നു.

വിർജിൽ വാൻ ഡിജ്ക്

എവർട്ടൺ ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡുമായി കൂട്ടിയിടിച്ചപ്പോൾ മുൻ‌കാലിന്റെ ക്രൂസിയേറ്റ് ലിഗമെന്റ് പരിക്കിനെത്തുടർന്ന് ഈ നെതർലന്റ് സെന്റർ ബാക്ക് ഒക്ടോബർ മുതൽ പരിക്കിന്റെ പിടിയിലാണ്.

ഡോണി വാൻ ഡി ബീക്ക്

മറ്റൊരു നെതർലന്റ് താരമായ ഡോണി വാൻ ഡി ബീക്കിന് ഞരമ്പിന് പരിക്കേറ്റതിനാൽ യൂറോ മുഴുവനായും നഷ്ടമാകും.

അർക്കാഡിയസ് മിലിക്

സീസണിന്റെ അവസാനത്തിൽ കാൽമുട്ടിന് പരിക്കേറ്റ അർക്കാഡിയസ് മിലിക് എന്ന താരത്തെ പോളണ്ട് ടീമിൽ നിന്നും പുറത്താക്കിയിരുന്നു.

ക്രൈസ്‌റ്റോഫ് പിയാറ്റെക്

പോളണ്ട് സ്ട്രൈക്കറായ ക്രൈസ്‌റ്റോഫ് പിയാറ്റെകിന് കണങ്കാലിന് ഒടിവുണ്ടായതിനാൽ താരത്തിനും ഈ വർഷത്തെ യൂറോ നഷ്ടമാകും എന്നാണ് റിപ്പോർട്ട് .

ഡാനി കാർവാജൽ

ഏപ്രിൽ അവസാനത്തിലാണ് റയൽ മാഡ്രിഡ് റൈറ്റ് ബാക്കിന് പരിക്കേറ്റത്. പരിക്കിൻ്റെ പിടിയിൽ നിന്നും മോചിതനാക്കത്തത് കാരണം സ്പെയിൻ ദേശീയ ടീമിൽ നിന്നും അദ്ദേഹം പുറത്തായി

അൻസു ഫാത്തി

ബാഴ്സലോണ സ്ട്രൈക്കർ അൻസു ഫാത്തിയും ഈ വർഷം യൂറോ കപ്പിന് ഉണ്ടാകില്ല. കാൽമുട്ടിനേറ്റ പരിക്ക് കാരണം അദ്ദേഹത്തിനും സ്പെയിൻ ടീമിൽ ഇടം നഷ്ടപ്പെട്ടു.

സെർജിയോ റാമോസ്

2004 ന് ശേഷം ഈ സ്പെയിൻ ഡിഫെൻഡർ ഇല്ലാതെ സ്പെയിനിന്റെ ആദ്യ പ്രധാന ടൂർണമെന്റായിരിക്കും യൂറോ 2020. സ്പെയിനിനെ ലോക ചാമ്പ്യൻമാർ ആക്കുന്നതിലടക്കം എല്ലാ വലിയ മത്സരങ്ങളിലും നിർണായക പങ്ക് വഹിച്ച റാമോസ് സ്പെയിനിന് വലിയ നഷ്ടം തന്നെ ആയിരിക്കും.

സെർജിയോ ബുസ്‌ക്വറ്റ്സ്

ബാഴ്സലോണ മിഡ്ഫീൽഡർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് കാരണം സ്പെയിനിൻ്റെ ടൂർണമെന്റിലെ ആദ്യ കുറച്ച് മത്സരങ്ങൾ നഷ്ടമാകും.

സ്ലാട്ടൻ ഇബ്രാഹിമോവിച്ച്

കഴിഞ്ഞ മെയ് മാസത്തിൽ കാൽ മുട്ടിന് പരിക്കേറ്റ കാരണം സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനും ഈ വർഷത്തെ യൂറോ കപ്പ് നഷ്ടമാകും. തങ്ങൾക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ സ്ലാട്ടൻ ഇല്ലാതെയാണ് സ്വീഡൻ ഈ വർഷം യൂറോ കപ്പിന് ഇറങ്ങുന്നത്.

കെവിൻ ഡി ബ്രൂയിൻ

ചെൽസിക്കെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ശേഷം മാഞ്ചസ്റ്റർ സിറ്റി പ്ലേമേക്കർ ചെറിയ ശസ്ത്രക്രിയയ്ക്ക് വിധേയനായി. റഷ്യക്കെതിരായ ബെൽജിയത്തിന്റെ ആദ്യത്തെ മത്സരത്തിൽ താരം ഉണ്ടാകാൻ സാധ്യത ഇല്ല.