ടോട്ടൻഹാം സ്റ്റാർ സ്ട്രൈക്കർ ഹാരി കെയ്ൻ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടീം വിടാൻ തയ്യാറെടുക്കുകയാണ്. കഴിഞ്ഞ സീസണിൽ നിരവധി ഗോളുകൾ അടിച്ച് കൂട്ടിയ കെയ്ൻ ന് പകരക്കാരനായി അർജൻ്റീനൻ താരവും പാരീസ് സെൻ്റ് ജർമെയ്ൻ സ്ട്രൈക്കറുമായ മരിയോ ഇക്കാർഡിയെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നതാണ് ടോട്ടൻഹാം ഹോട്സ്പർ. ടിവി ഡെല്ലോ സ്പോർട്ട് ജേണലിസ്റ്റ് റൂഡി ഗാലെറ്റിയാണ് ഇത്തരമൊരു വാർത്ത റിപോർട്ട് ചെയ്യുന്നത്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ടീം വിടാൻ ആഗ്രഹിക്കുന്ന ഹാരി കെയ്ൻ നെ ടീമിൽ തന്നെ നില നിർത്താൻ അവരുടെ സ്കൗട്ടിംഗ് ഹെഡ് പരാറ്റിക്ക് വലിയ താൽപ്പര്യമില്ല. 27 കാരനായ കെയ്ൻ നെ ടോട്ടൻഹാമിന് നഷ്ടപ്പെടുന്നത് വളരെ വലിയ തിരിച്ചടി ആണെങ്കിലും പകരം ഇക്കാർഡിയെ ഇറക്കി തിരിച്ചടിയുടെ കാഠിന്യം കുറക്കാൻ അവർക്ക് സാധിക്കും.

2019 ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പി.എസ്.ജിയിലെത്തിയെ ഇക്കാർഡി ഈ ഫ്രഞ്ച് ക്ലബ്ബിൽ എത്തുന്നതിന് മുമ്പ് ഇറ്റാലിയൻ ലീഗിൽ ഇന്റർ മിലാന് വേണ്ടി 128 കളികളിൽ നിന്നും 111 ഗോളുകളാണ് അടിച്ച് കൂട്ടിയത്. ഇറ്റലിയിലെ മികച്ച പ്രകടനം കാരണം പി എസ് ജി യിൽ എത്തിയ ഇക്കാർഡിക്ക് ആ ഒരു മിന്നും ഫോം ഫ്രാൻസിൽ തുടരാൻ സാധിച്ചില്ല.

പി എസ് ജി ക്ക് വേണ്ടി 40 മത്സരങ്ങളിൽ നിന്നും 19 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. പി എസ് ജി നിരയിലെ പതിവ് സാന്നിധ്യം അല്ലായിരുന്നു അദ്ദേഹം. പല കളികളിലും പകരക്കാരനായി ആണ് അദ്ദേഹം കളത്തിൽ ഇറങ്ങിയത്. കെയ്ൻ ന് പകരക്കാരനായി അദ്ദേഹം ട്ടോട്ടൻഹാമിൽ എത്തുകയാണെങ്കിൽ സ്പർസിൽ അദ്ദേഹത്തിന് മികച്ച അവസരങ്ങൾ ലഭിക്കും എന്നത് തീർച്ച.

54 മില്യൺ ഡോളറിനാണ് അദ്ദേഹം പി.എസ്.ജിയിൽ ചേർന്നത്. അന്നത്തേക്കാൾ കുറഞ്ഞ മാർക്കറ്റ് വാല്യൂ ഉള്ള ഇക്കാർഡിയെ സ്വന്തമാക്കാൻ ടോട്ടൻഹാമിന് അവരുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി വച്ച് സാധിക്കും. മാത്രമല്ല ഹാരി കെയ്ന് വിവിധ പ്രീമിയർ ലീഗ് ക്ലബ്ബുകൾ 100 മില്യൺ ഡോളറിന് മുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.

സ്പർസിൽ വരുന്ന ഏതൊരു താരത്തിനും കെയ്നിൻ്റെ റെക്കോർഡുകൾ തകർക്കുക എന്നത് അസാധ്യമായ കാര്യമാണ്. കാരണം 242 മത്സരങ്ങളിൽ ആയി 166 പ്രീമിയർ ലീഗ് ഗോളുകൾ ആണ് അദ്ദേഹം അടിച്ച് കൂട്ടിയത്. എന്നാലും ടോട്ടൻഹാമിന് ലഭിക്കാവുന്ന ഏറ്റവും മികച്ച പകരക്കാരിൽ ഒരാളാണ് ഇക്കാർഡി. ഇക്കാർഡിക്ക് സ്പർസിൻ്റെ വെള്ള ജേഴ്സിയിൽ കൂടുതൽ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കും എന്ന് കരുതാം.