സെർജിയോ അഗ്യൂറോയുടെ അവസാന മത്സരമായിരുന്നു ഏവർട്ടണെതിരെ ഇന്നലെ നടന്നത്. മത്സരത്തിൽ പകരക്കാരനായി വന്ന അഗ്യൂറോ ഇരട്ട ഗോളുകളോടെ വലിയ ഒരു റെക്കോർഡും തൻ്റെ പേരിലാക്കിയാണ് പ്രീമിയർ ലീഗ് പ്രീമിയർ ലീഗ് കരിയർ അവസാനിപ്പിച്ചത്.

പ്രീമിയർ ലീഗിൽ ക്ലബിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ വെയ്ൻ റൂണിയുടെ റെക്കോർഡാണ് അഗ്യൂറോ തിരുത്തിക്കുറിച്ചത്. മാഞ്ചസ്റ്റർ സിറ്റിക്കായി 184 ഗോളുകളാണ് താരം ഇതുവരെ നേടിയത്. സീസണിൻ്റെ അവസാന മത്സരത്തിൽ ആണ് ഈ നേട്ടം എന്നുള്ളത് കൂടുതൽ അവിസ്മരണീയമാക്കുന്നു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

അഗ്യൂറോ ഈ സീസണിൻ്റെ അവസാനത്തിൽ ക്ലബ് വിടുമ്പോൾ സിറ്റിയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ എന്ന റെക്കോർഡോടെ ആണ് പോകുന്നത്. എവർട്ടനെതിരായ മത്സരം സിറ്റി 5-0 ന് വിജയിച്ചു.

65-ാം മിനിറ്റിൽ പകരക്കാരനായി വന്ന അഗ്യൂറോ 71-ാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ കണ്ടെത്തി ഗോൾവേട്ടയിൽ റൂണിക്കൊപ്പം എത്തി. അഞ്ച് മിനിറ്റ് കൂടി കഴിഞ്ഞ് ഒരു ഗോൾ കൂടെ കണ്ടെത്തി റെക്കോർഡ് സ്വന്തം പേരിലാക്കി.

ഈ സീസണിലെ ഉൾപ്പെടെ ഇതുവരെ സിറ്റിക്കായി അഞ്ച് പ്രീമിയർ ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയ അഗ്യൂറോക്ക് പരിക്ക് കാരണം ഈ വർഷം ഒരുപാട് മത്സരങ്ങൾ നഷ്ടപ്പെട്ടിരുന്നു. കാൽമുട്ടിനേറ്റ പരിക്ക് കാരണം ശസ്ത്രക്രിയക്കും അദ്ദേഹത്തിന് വിധേയനാകേണ്ടി വന്നു. സ്പാനിഷ് ഭീമൻമാരായ ബാഴ്‌സലോണ അഗ്യൂറോയുമായി കരാറിൽ എത്തി എന്നാണ് ഇപ്പൊൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബാർസലോണ ജേഴ്സിയിലും ഇതേ പ്രകടനം തുടരാൻ സാധിക്കുമെന്ന് ആരാധകർ വിശ്വസിക്കുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയെ തിരികെ വിളിക്കാൻ ശ്രമിക്കുന്നു എന്ന് റിപ്പോർട്ട്!