2020/21 പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ ഇയർ അവാർഡിനായി ഏഴ് വ്യത്യസ്ത ക്ലബ്ബുകളിൽ നിന്ന് എട്ട് താരങ്ങളെ ഷോർട്ട്‌ലിസ്റ്റ് ചെയ്തു. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി രണ്ട് താരങ്ങളെയാണ് നോമിനേറ്റ് ചെയ്തത്. കെവിൻ ഡി ബ്രൂയിൻ, റൂബൻ ഡിയസ് എന്നിവരെയാണ് സിറ്റിയിൽ നിന്ന് തിരഞ്ഞെടുത്തത്.

18 ഗോളുകളും 12 അസിസ്റ്റുകളും നേടിയ ബ്രൂണോ ഫെർണാണ്ടസിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് നാമനിർദേശം ചെയ്തത്. ഗോൾഡൻ ബൂട്ട് പട്ടികയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ടോട്ടനം ഹോട്‌സ്പർ ഫോർവേർഡ് ഹാരി കെയ്ൻ, ലിവർപൂൾ വിംഗർ മുഹമ്മദ് സലാ എന്നിവരും ലിസ്റ്റിൽ ഉൾപ്പെട്ടു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ചാമ്പ്യൻസ് ലീഗ് നേടിയ ചെൽസി താരം മേസൺ മൗണ്ടും പട്ടികയിൽ ഇടം കണ്ടെത്തി. വെസ്റ്റ് ഹാമിൽ നിന്നും ടോമാസ് സൂസെക്കും ആസ്റ്റൺ വില്ലയിൽ നിന്ന് ജാക്ക് ഗ്രീലിഷും ഉൾപ്പെട്ടത്തോടെ പട്ടിക പൂർത്തിയായി. ഈ എട്ട് താരങ്ങളിൽ ആർക്കാണ് അവാർഡ് ലഭിക്കുകയെന്ന് കാത്തിരിക്കുകയാണ് ആരാധകർ.

2 താരങ്ങളെ ടോട്ടണത്തിന് കൈമാറി ഹാരി കെയ്നെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി ഒരുങ്ങുന്നു!