ചെൽസിയുടെ സൂപ്പർ താരമായിരുന്ന ബ്രസീലിയൻ മിഡ്ഫീൽഡർ ഓസ്കാർ ചെൽസിയിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നു എന്ന് ദ ഗാർഡിയൻ റിപോർട്ട് ചെയ്യുന്നു. കരിയറിന്റെ അവസാനം ചെൽസിയിൽ കളിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത് എന്ന് റിപ്പോർട്ട് പറയുന്നു. 2012 ലാണ് താരം ചെൽസിയുമായി കരാറിൽ ഏർപ്പെടുന്നത്. ചെൽസിയുടെ 11ാം നമ്പർ ജേഴ്സിയിൽ തകർപ്പൻ പ്രകടനമാണ് ഓസ്കാർ നടത്തിയത്.

Link to join the Galleries Review Facebook page

ചെൽസിയിൽ അഞ്ച് വർഷം കളിച്ച ഓസ്കാർ അഞ്ച് മാനേജർമാർക്ക് കീഴിൽ കളിക്കുകയും നാല് ട്രോഫികൾ നേടുകയും ചെയ്തു. രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ, ലീഗ് കപ്പ്, യൂറോപ്പ ലീഗ് എന്നീ കിരീടങ്ങൾ ചെൽസിക്കൊപ്പം അദ്ദേഹം നേടി. ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരെ 2-2 ൻ്റെ സമനിലയിൽ പിരിഞ്ഞ മത്സരം ആയിരുന്നു ചെൽസി കുപ്പായത്തിലെ താരത്തിൻ്റെ അവസാനത്തെ മത്സരം. ആ മത്സരത്തിലും മനോഹരമായ ഗോൾ നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ഓസ്കാർ ചെൽസിയിൽ വന്ന വർഷം തന്നെയാണ് ഡി ബ്രുയിനും ചെൽസിയിൽ എത്തിയത്. ആ വർഷം അവിടെ മുഹമ്മദ് സലായും ഉണ്ടായിരുന്നു. മൂവരും ഉള്ള കോംബോ ചെൽസിയിൽ വളരെ വിജയമായിരുന്നു. എന്നാൽ ആ മൂന്ന് പേരും ഇന്ന് കളിക്കുന്നത് വ്യത്യസ്ത ടീമിലാണ്.

Image Credits | FB

ചെൽസിയിൽ ഓസ്കാർ വലിയ വിജയമായിരുന്നുവെങ്കിലും 2016 ൽ ഷാങ്ഹായ് എന്ന ചൈനീസ് ക്ലബ്ബ് വലിയ ഓഫർ മുന്നോട്ട് വച്ചപ്പോൾ അദ്ദേഹത്തിന് ആ അവസരം നിരസിക്കാൻ കഴിഞ്ഞില്ല. ചെൽസിക്ക് 52 മില്യൺ ഡോളർ നൽകിയാണ് അദ്ദേഹത്തെ ഷാങ്ഹായ് സ്വന്തമാക്കിയത്. ഓസ്കാറിന് ആഴ്ചയിൽ 400,000 ഡോളർ വേതനമാണ് അവർ വാഗ്ദാനം ചെയ്തത്.

ചൈനീസ് ലീഗിൽ ഇപ്പോഴും മികച്ച ഫോമിലാണ് ഓസ്കാർ. ഒപ്പം ചൈനീസ് ക്ലബ്ബുമായി നീണ്ട കരാറുമുണ്ട്. പക്ഷേ തന്റെ ഈ മികച്ച കരിയർ അവസാനിപ്പിക്കാൻ ചെൽസിയിലേക്ക് മടങ്ങാൻ കഴിയുമെന്നാണ് അദ്ദേഹം ഇപ്പോഴും പ്രതീക്ഷിക്കുന്നത്. തങ്ങളുടെ പഴയ സൂപ്പർ താരത്തിൻ്റെ ഈ ആഗ്രഹത്തോട് ഭാവിയിൽ ചെൽസി എങ്ങനെ പ്രതികരിക്കും എന്ന് കണ്ടറിയാം.

ചാമ്പ്യൻസ് ലീഗ് ഫൈനൽ തോൽക്കണമെങ്കിൽ സിറ്റി തന്നെ വിചാരിക്കണം: സ്റ്റെർലിംഗ് !