ബൊറൂസിയ ഡോർട്മുണ്ട് താരം ജാദോൻ സാഞ്ചോയെ ടീമിൽ എത്തിച്ചതിന് ശേഷം മറ്റൊരു മികച്ച താരത്തെ കൂടി ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. ഫ്രാൻസ് താരവും
റയൽ മാഡ്രിഡ് സെന്റർ ബാക്കുമായ റാഫേൽ വരാനെയാണ് റെഡ് ഡെവിൾസിൻ്റെ അടുത്ത ടാർഗറ്റ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വരാനെയെ സ്വന്തമാക്കുന്നതിന് തൊട്ടടുത്താണ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നാണ് വിവിധ മാധ്യമങ്ങൾ പറയുന്നത്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

വളരെക്കാലമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ ഫ്രാൻസ് താരത്തെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നു. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്ന താരങ്ങളിൽ ഒലെ ഗുന്നാർ സോൾസ്‌ജെയറിൻ്റെ ലിസ്റ്റിൽ ഉള്ള താരങ്ങളിൽ ഒരാളാണ് വരാനെ. ഇദ്ദേഹത്തിൻ്റെ ട്രാൻസ്ഫറിന് ക്ലബ്ബ് വളരെയധികം മുൻ‌ഗണന കൊടുക്കുന്നു.

വരാനെ ടീമിൽ എത്തുകയാണ് എങ്കിൽ അദ്ദേഹത്തിന് ടീമിൻ്റെ മുന്നോട്ടുള്ള യാത്രയിൽ വളരെ വലിയ സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് യുണൈറ്റഡ് ആരാധകർ പ്രതീക്ഷിക്കുന്നു. ലിവർപൂൾ വിർജിൽ വാൻ ഡിജ്ക് നെ സ്വന്തമാക്കിയ പോലെ വരാനെ യുണൈറ്റഡിൻ്റെ ഒരു മികച്ച സാന്നിധ്യം ആയിരിക്കും എന്ന് അവർ വിശ്വസിക്കുന്നു. 2018 ലാണ് വാൻ ഡിജ്ക് ലിവർപൂളിൽ എത്തിയത്. അവരുടെ ഏറ്റവും മികച്ച സൈനിംഗുകളിൽ ഒന്നായിരുന്നു. ഈ നെതർലൻഡ്സ് ഡിഫൻഡറുടേത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബെൻഫിക്കയിൽ നിന്ന് റൂബൻ ഡിയാസിനെ കൊണ്ടുവന്ന് മാഞ്ചസ്റ്റർ സിറ്റിയും ലീഗിൽ വളരെയധികം നേട്ടമുണ്ടാക്കി. ഡിയാസിന്റെ മികച്ച പ്രകടനം ഈ സീസണിൽ അവർ പ്രീമിയർ ലീഗ് കിരീടം നേടുന്നതിൽ നിർണായക പങ്ക് വഹിച്ചു. ‘ പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് സ്വന്തമാക്കാനും അദ്ദേഹത്തിന് സാധിച്ചു. ഒരുപാട് മികച്ച പ്രതിരോധ താരങ്ങളോട് കിടപിടിക്കാൻ കഴിയുന്ന താരമാണ് വരാനെ. വരും സീസണിൽ അദ്ദേഹം യുണൈറ്റഡിൻ്റെ ചുവപ്പ് ജേഴ്സിയിൽ കാണാമെന്ന് പ്രതീക്ഷിക്കാം.