2021-22 സീസണിലെ ലിവർപൂളിന്റെ പുതിയ ഹോം കിറ്റ് പുറത്തുവിട്ടു. ടീമിൻ്റെ പുതിയ ജേഴ്സി ആദ്യത്തെ ജേഴ്സിയിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ഉള്ളതാണ്. ഓറഞ്ച് നിറവും സ്ലീവ് ട്രിമും ഉൾപ്പെടുന്നതാണ് പുതിയ ജേഴ്സി. 1964 സീസണിലെ ജേഴ്സിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ലിവർപൂൾ പുതിയ ജേഴ്സി പുറത്തിറക്കിയിട്ടുള്ളത്.

90 കളിലെ ജേഴ്സി പുതിയ മാറ്റങ്ങൾ വരുത്തിയാണ് ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ളത്. കോളറിന് ടോപ്പ് അയി പച്ച നിറത്തിലുള്ള ഒരു നിര വരകളുണ്ട്. അത് പുതിയ ജേഴ്സിയിൽ വലിയ മാറ്റങ്ങൾ തന്നെ ഉണ്ടാക്കുന്നു. അടുത്ത സീസണിൽ പുത്തൻ രൂപത്തിൽ ആയിരിക്കും ലിവർപൂൾ എത്തുക.

ടീം ജേഴ്സിയും ആരാധകർക്കുള്ള റെപ്ലിക്ക ജേഴ്സിയും 100 ശതമാനം റീസൈക്കിൾഡ് പോളിസ്റ്റർ ഫാബ്രിക് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കുപ്പികളിൽ നിന്നാണ് നിർമ്മിക്കുന്നത്.

ജേഴ്സി നിർമ്മാണത്തിനായി ഉയർന്ന നിലവാരമുള്ള നൂൽ നിർമ്മിക്കുന്നതിനായി പ്ലാസ്റ്റിക് കുപ്പികൾ ഉരുക്കിയാണ് നൂൽ നിർമിക്കുന്നത്. ഇത് നൈക്കിന്റെ ‘മൂവ് ടു സീറോ’ എന്ന പദ്ധതിയുടെ ഭാഗമാണ്. ടീം പുതുതായി പുറത്തിറക്കിയ ജേഴ്സിക്ക് ആരാധകരുടെ ഇടയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.