പോർച്ചുഗൽ താരവും സ്പോർട്ടിംഗ് മിഡ്ഫീൽഡറുമായ ജോവോ പൽഹിൻ‌ഹയെ ടീമിൽ എത്തിക്കാനായി പ്രീമിയർ ലീഗ് ക്ലബ്ബുകൾ ആയ ലെസ്റ്റർ സിറ്റിയും വോൾവ്സും തമ്മിൽ ട്രാൻസ്ഫർ മാർക്കറ്റിൽ പൊരിഞ്ഞ പോരാട്ടം. ഈ യുവ താരത്തിനായി 30 മില്യൺ ഡോളറാണ് മുന്നോട്ട് വച്ചതെന്ന് വിവിധ പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

വോൾവ്സാണ് ആദ്യം പൽഹിൻഹയ്ക്കായി മുന്നോട്ട് വന്നത്. താമസിയാതെ ലെസ്റ്റർ സിറ്റിയും അദ്ദേഹത്തിനായി താൽപര്യം അറിയിച്ചു. എങ്ങനെയെങ്കിലും താരത്തെ ടീമിൽ എത്തിക്കുക എന്ന ലക്ഷ്യവുമായി ഇരു ടീമുകളും സ്പോർട്ടിംഗുമായി ചർച്ചകൾ നടത്തി.

പൽഹിൻ‌ഹ യൂറോ കപ്പിൽ പോർച്ചുഗലിന് വേണ്ടി മികച്ച പ്രകടമാണ് പുറത്തെടുത്തത്. ഈ പ്രകടനങ്ങൾ പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ കരാർ നീക്കത്തിന് ആക്കം കൂട്ടി. ഈ രണ്ട് ക്ലബ്ബുകൾക്ക് പുറമെ ഇറ്റാലിയൻ ക്ലബ്ബ് ആയ അറ്റ്‌ലാൻ്റയും താരത്തിനായി രംഗത്തുണ്ട്. ഈ മൂന്ന് ടീമുകൾക്ക് പുറമെ ടോട്ടൻഹാം ഹോട്‌സ്പർ, സെവിയ്യ, അറ്റ്ലെറ്റിക്കോ മാഡ്രിഡ്, നാപോളി തുടങ്ങിയ ക്ലബ്ബുകളും ഇദ്ദേഹത്തിന് വേണ്ടി രംഗത്ത് വരാൻ സാധ്യത ഉണ്ട് എന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ട്രാൻസ്ഫർ മാർക്കറ്റിൽ ഇത്രയും ഡിമാൻഡ് ഉള്ള താരത്തിന് അദ്ദേഹത്തിൻ്റെ റിലീസ് ക്ലോസ് ഇരട്ടിയായി ഉയർത്താനാണ് അദ്ദേഹത്തിൻ്റെ ക്ലബ്ബ് സ്പോർട്ടിംഗ് ശ്രമിക്കുന്നത്. യൂറോ കപ്പിന് ശേഷം കൂടുതൽ ക്ലബ്ബുകൾ പൽഹിൻക്കായി രംഗത്ത് വരുന്നത് അദ്ദേഹത്തിൻ്റെ മൂല്യം ഉയർത്താൻ ക്ലബ്ബിനെ പ്രേരിപ്പിക്കുന്നു.

യൂറോ കപ്പിന് മുമ്പ് അദ്ദേഹത്തെ ടീമിൽ എത്തിക്കാൻ ശ്രമിച്ച വോൾവ്സിനും ലെസ്റ്ററിനും വലിയ തിരിച്ചടിയാണ് ഇപ്പോൾ ഉയരുന്ന ഈ തുക. 30 മില്യൺ ഡോളർ നിശ്ചയിച്ച താരത്തിൻ്റെ മൂല്യം 60 മില്യൺ ഡോളർ ആയി ഉയർത്താൻ ആണ് സ്പോർട്ടിംഗ് ശ്രമിക്കുന്നത്.