ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ബ്രോംവിച്ച് ആൽബിയോണിനെതിരെ ലിവർപൂളിന് 2:1 ന്റെ ത്രസിപ്പിക്കുന്ന വിജയം. ഇഞ്ചുറി ടൈമിൽ ഗോൾ സ്‌കോർ ചെയ്ത് ലിവർപൂൾ ഗോൾ കീപ്പർ അലിസൺ ബെക്കർ. ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് എടുത്ത കോർണർ ആണ് ബ്രസീൽ താരം ഗോൾ ആക്കി മാറ്റിയത്. വെസ്റ്റ് ബ്രോമിൽ ഈ വിജയത്തോടെ ലിവർപൂൾ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ നിലനിർത്തി.

ലിവർ പൂളിനായി മുഹമ്മദ് സലയും വെസ്റ്റ് ബ്രോമിനായി ഹാൾ റോബ്സൺ-കാനുവും ആണ് മറ്റു സ്കോറർന്മാർ.15ാം മിനുട്ടിൽ വെസ്റ്റ് ബ്രോമാണ് ആദ്യം സ്കോർ ചെയ്തത്. 33-ാം മിനുട്ടിലാണ് ലിവർപൂളിന്റെ സമനില ഗോൾ. ഈ വിജയത്തോടെ 4-ാം സ്ഥാനത്തുള്ള ചെൽസിയുമായി പൊയിന്റ് വ്യത്യാസം ഒന്ന് ആക്കി കുറക്കാൻ ലിവർപൂളിന് സാധിച്ചു.

ഫെബ്രുവരിയിൽ ബ്രസീലിലെ ലാവ്രാസ് ഡോ സുളിലെ ഹോളിഡേ ഹോമിനടുത്തുള്ള തടാകത്തിൽ വീണു മരിച്ച പിതാവിന് അലിസൺ ഗോൾ നേടിയ ശേഷം നന്ദി അർപ്പിച്ചു. “ഫുട്ബോൾ എന്റെ ജീവിതമാണ്. ഇത് കാണാൻ എന്റെ അച്ഛൻ ഇവിടെയുണ്ടെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ അദ്ദേഹം ആഘോഷിക്കുകയാണെന്ന് എനിക്ക് ഉറപ്പുണ്ട് ” താരം സ്കൈ സ്പോർട്ടിസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.