ന്യൂ കാസിലേക്ക് ലോണിൽ പോയ സൂപ്പർ താരം ജോ വില്ലോക്ക് അടുത്ത സീസണിൽ ക്ലബ്ബിലേക്ക് തിരിച്ചുവരുമെന്ന് ആഴ്സണൽ പരിശീലകൻ മൈക്കൽ അർട്ടെറ്റ പറഞ്ഞു. അടുത്ത സീസണിൽ ആഴ്സണലിൽ ജോ വില്ലോക്കിനെ പ്രധാന പദ്ധതികളുടെ ഭാഗമാക്കാൻ താൻ പദ്ധതിയിട്ടിരിക്കുകയാണെന്ന് അർട്ടെറ്റ പറയുന്നു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ന്യൂകാസിലിലേക്ക് പോയ വില്ലോക്ക് അവിടെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അദ്ദേഹം തന്റെ അവസാന ആറ് മത്സരങ്ങളിലും ന്യൂകാസിലിനായി ഗോൾ നേടിയിട്ടുണ്ട്.

ന്യൂകാസിലിന് ഇദ്ദേഹത്തെ നിലനിർത്താൻ താൽപര്യം ഉണ്ടെങ്കിലും. ആഴ്സണൽ അടുത്ത സീസണിൽ സ്വന്തം ടീമിൽ കളിപ്പിക്കനാണ് താല്പര്യപ്പെടുന്നത്. കഴിഞ്ഞ ദിവസം ഷെഫീൽഡ് യുണൈറ്റഡിനെതിരായ 1-0 ൻ്റെ വിജയത്തിനിടെ ആറ് കളിക ശേഷം പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി. എന്തായാലും ആഴ്സണൽ ആരാധകർക്ക് അടുത്ത സീസണിൽ ഇദ്ദേഹത്തെ ചുവന്ന കുപ്പായത്തിൽ കാണാൻ സാധിക്കും എന്ന് പ്രതീക്ഷിക്കാം.