കഴിഞ്ഞ ദിവസം എവർട്ടണിൽ നിന്ന് റയൽ മാഡ്രിഡിൽ എത്തിയ ആൻസെലോട്ടിക്ക് പകരം ലിവർപൂൾ ഇതിഹാസമായിരുന്ന റേഞ്ചേസ് കോച്ച് സ്റ്റീഫൻ ജെറാർഡിനെ ടീമിലെത്തിക്കാൻ എവർട്ടൺ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഈ ട്രാൻസ്ഫർ വിൻഡോയിൽ ആൻസലോട്ടി ക്ലബ്ബ് വിടും എന്ന് എവർട്ടൺ കരുതിയിരുന്നില്ല. എന്നാൽ കോച്ച് പെട്ടെന്ന് ക്ലബ്ബ് വിട്ടത് കാരണം പുതിയൊരു കോച്ചിനെ കണ്ടെത്താൻ നിർബന്ധിതരായിരിക്കുകയാണ് എവർട്ടൺ.

ആൻസെലോട്ടിയുടെ പകരക്കാരനെ കൊണ്ടുവരുന്നതിനായി അവർ കുറച്ച് കോച്ചുകളുടെ പേരുകളുടെ ഒരു ഷോർട്ട്‌ലിസ്റ്റ് തയ്യാറാക്കി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിൽ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന പേരാണ് മുൻ ലിവർപൂർ ഇതിഹാസം സ്റ്റീഫൻ ജെറാർഡിന്റേത്. റേഞ്ചേഴ്സ് എന്ന ക്ലബ്ബിനെ സ്കോട്ടിഷ് ലീഗിൽ ഒരു തോൽവി പോലും അറിയാതെ കിരീടം നേടിക്കൊടുത്ത കോച്ച് ആണ് ജെറാർഡ്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

മുൻ ഇംഗ്ലണ്ട് മിഡ്ഫീൽഡറായ ജെറാർഡ് കളിക്കളത്തിലെ അതേ മികവാണ് തൻ്റെ കോച്ചിംഗ് കരിയറിലും തുടരുന്നത്. ഇതാണ് ഇദ്ദേഹത്തിന് മുൻതൂക്കം കൊടുക്കാൻ എവർട്ടണെ പ്രേരിപ്പിക്കുന്നത്. പക്ഷേ ജെറാർഡിൻ്റെ സേവനം എവർട്ടണ് ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. റേഞ്ചേഴ്സിനെ വിട്ടുപോകുന്നത് സംബന്ധിച്ച് അദ്ദേഹം ആലോചിക്കുന്നുപോലുമില്ല എന്നാണ് ജെറാർഡുമായി അടുത്ത ബന്ധമുള്ളവർ സൂചിപ്പിക്കുന്നത്.

ലിവർപൂൾ ആരാധകനും അവരുടെ ഇതിഹാസവും ആയതിനാൽ എവർട്ടണിൽ നിന്ന് വരുന്ന ഈ ഓഫർ അദ്ദേഹം പരിഗണിക്കാൻ സാധ്യതയില്ല. മുൻ ലിവർപൂൾ കോച്ച് റാഫേൽ ബെനിറ്റസ്, മുൻ ടോഫീസ് മാനേജർ ഡേവിഡ് മോയ്‌സ്, പൗലോ ഫോൺസെക്ക, എറിക് ടെൻ ഹാഗ്, റോബർട്ടോ മാർട്ടിനെസ് എന്നിവരും എവർട്ടണിന്റെ ലിസ്റ്റിൽ ഉണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

പിഎസ്ജി മാനേജർ പോച്ചെറ്റിനോ തുടരുമെന്ന് ക്ലബ്ബ് മാനേജ്‌മെന്റ് !