ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ എത്തിക്കാൻ ശ്രമിക്കുന്ന പ്രധാന താരമാണ് റയൽ മാഡ്രിഡ് പ്രതിരോധ താരം റാഫേൽ വരാനെ. യുണൈറ്റഡുമായി കരാർ ഒപ്പു വെക്കാൻ ഉള്ളതിൻ്റെ തൊട്ടടുത്താണ് താരമെങ്കിലും അദ്ദേഹത്തിനായി ചെൽസിയും രംഗത്ത് വന്നത് യുണൈറ്റഡിനെ ആശങ്കയിലാഴ്ത്തുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാറിൽ എത്താൻ തുടങ്ങിയ വരാനെയെ ചെൽസി സൈൻ ചെയ്യാൻ ശ്രമം നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

ജാഡോൺ സാഞ്ചോയെ വലിയ തുക മുടക്കി ഓൾഡ് ട്രാഫോർഡിലേക്ക് കൊണ്ടുവന്ന യുണൈറ്റഡ് ഹാരി മാഗ്വെയറിൻ്റെ കരാറും പുതുക്കി. പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കാൻ യുണൈറ്റഡ് കോച്ച് ഓലെ ഗുന്നാർ സോൾസ്‌ജെയർ ഈ സീസണിൽ മികച്ച മുന്നൊരുക്കങ്ങൾ ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. വരാനെക്ക് പുറമെ അത്ലറ്റികോ മാഡ്രിഡ് റൈറ്റ് ബാക്ക് ട്രിപ്പിയറിനെയും സ്വന്തം തട്ടകത്തിൽ എത്തിക്കാൻ ഒലെ ശ്രമിക്കുന്നുണ്ട്.

വാരനെയുടേതും ട്രിപ്പിയറിൻ്റെതും സൈനിംഗ് അനൗൺസ്മെൻ്റ് അടുത്ത ആഴ്ചക്കുള്ളിൽ പ്രഖ്യാപിക്കും എന്നാണ് പ്രശസ്ത മാധ്യമം’ എന്ന് ദി സൺ അവകാശപ്പെടുന്നത്. എന്നാൽ വരാനെക്ക് വേണ്ടി ചെൽസി രംഗത്ത് വന്നത് ഇപ്പോൾ യുണൈറ്റഡ് ആരാധകരിലും ആശങ്കയുണ്ടാക്കുന്നു. വരാനെയുമായി ദീർഘകാല കരാർ ഉണ്ടാക്കാൻ ശ്രമിക്കുന്ന യുണൈറ്റഡ് 50 മില്യൺ യൂറോയാണ് വരാനേക്ക് വേണ്ടി മുന്നോട്ട് വച്ചത്. അദ്ദേഹത്തിൻ്റെ നിലവിലെ ക്ലബ്ബ് റയൽ മാഡ്രിഡ് ഈ ഒരു ഓഫർ അംഗീകരിക്കും എന്നാണ് കരുതുന്നത്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

റയൽ മാഡ്രഡിൽ നിന്ന് ഓൾഡ് ട്രാഫോർഡിലേക്ക് മാറാൻ വരാനെ ഒരു വർഷത്തോളം കാത്തിരിക്കുന്നതായി ദ സണ്ണിന്റെ റിപ്പോർട്ടിൽ പറയുന്നു. 2015 ലെ സെർജിയോ റാമോസ് ട്രാൻസ്ഫറിന് വന്ന അവസ്ഥ ഒഴിവാക്കാൻ യുണൈറ്റഡ് ജാഗ്രതയോടെയാണ് നീങ്ങുന്നത് എന്നും റിപ്പോർട്ട് പറയുന്നു. യുണൈറ്റഡുമായി വരാനെ കരാറിൽ എത്താൻ സാധ്യത ഉള്ളതിനാൽ റയൽ മാഡ്രിഡിന് ഇനി അദ്ദേഹത്തെ നിലനിർത്താൻ സാധ്യത വളരെ കുറവാണ്.

ഈ ട്രാൻസ്ഫർ വിൻഡോയിൽ വരാനെക്ക് പിന്നാലെ വളരെ ശ്രദ്ധയോടെ തന്നെ ചെൽസിയും ഉണ്ട്. വരാനെയെ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് കൊണ്ട് വരുന്നതിൽ ചെൽസി കോച്ച് തോമസ് ടുഷേലും വളരെയധികം ശ്രദ്ധാലുവാണ്. ചെൽ‌സി സെവില്ലയുടെ ജൂൾസ് കൗണ്ടെ, ബയേർ‌ ലെവർ‌കുസന്റെ എഡ്മണ്ട് ടാപ്‌സോബ എന്നിവരെയും ടീമിൽ എത്തിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്.

സ്ട്രെറ്റി ന്യൂസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ചെൽസിയിൽ നിന്നുമുള്ള താൽപ്പര്യങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ ഭാവി ഇതുവരെ തീരുമാനിച്ചിട്ടില്ല. അതേസമയം വരാനെയെ സ്വന്തമാക്കാൻ വേണ്ടി പി‌ എസ്‌ ജി യും ഒരു നീക്കം നടത്തിയിരുന്നു. യുണൈറ്റഡ് അഞ്ച് വർഷത്തെ കരാറാണ് വരാനയ്ക്ക് വേണ്ടി മുന്നോട്ട് വച്ചത്.

മാർക്കയുടെ റിപ്പോർട്ട് പ്രകാരം റയൽ മാഡ്രിഡിന്റെ കരാർ ഓഫറുമായി വരാനെ തീരുമാനം ഒന്നും എടുത്തിട്ടില്ല. ആഴ്ചകൾ നീണ്ട കാത്തിരിപ്പിന് ശേഷവും താരത്തിൻ്റെ പക്കൽ നിന്ന് യാതൊരു പ്രതികരണം ലഭിച്ചിട്ടില്ല. റയൽ മാഡ്രഡിൽ ഒരു വർഷം കൂടി കരാർ ഉള്ള വരാനെ അടുത്ത വർഷം മുതൽ ഫ്രീ ഏജൻ്റ് ആകും. അദ്ദേഹത്തെ അടുത്ത വർഷം ട്രാൻസ്ഫർ ഫീ ഇല്ലാതെ നഷ്ടപ്പെടാതിരിക്കാൻ ഒരു പുതിയ കരാറിൽ എത്താൻ കഴിയുന്നില്ലെങ്കിൽ താരത്തെ വിൽക്കേണ്ടിവരുമെന്ന് റയൽ മാഡ്രിഡിന് അറിയാം. വലിയ ഓഫർ വരുമ്പോഴും ഈ ഫ്രഞ്ച് താരം ക്ലബ്ബിൽ തന്നെ നിലനിൽക്കുമോ അതോ പോകുമോ എന്ന് അവർക്ക് യാതൊരു ഉറപ്പില്ല.