ചാമ്പ്യൻസ് ലീഗ് ഫൈനലിലെ തോൽവിയെ തുടർന്ന് മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ വളരെ വലിയ വംശീയ അധിക്ഷേപങ്ങളാണ് നേരിടുന്നത്. ഇന്നലെ പോർട്ടോയിൽ നടന്ന ഫൈനലിൽ ചെൽസിയോട് 1-0 നാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെട്ടത്. സിറ്റി ഫോർവേർഡ് റഹീം സ്റ്റെർലിംഗും പ്രതിരോധ താരം കെയ്‌ൽ വാക്കറും ഇൻസ്റ്റാഗ്രാമിൽ വംശീയമായി അധിക്ഷേപിക്കപ്പെടുന്നുവെന്ന് സ്കൈ സ്പോർട്സ് ആണ് റിപ്പോർട്ട് ചെയ്തത്.

Link to join the Galleries Review Facebook page

കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രീമിയർ ലീഗ് ക്ലബ്ബുകളിലെ നിരവധി കളിക്കാരാണ് ഇത്തരം അധിക്ഷേപങ്ങൾക്ക് ഇരയാകുന്നത്. യുണൈറ്റഡിന്റെ ആന്റണി മാർഷൽ, ലിവർപൂളിന്റെ ട്രെന്റ്-അലക്സാണ്ടർ അർനോൾഡ്, സാഡിയോ മാനെ, ചെൽസിയുടെ റീസ് ജെയിംസ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മാർക്കസ് റാഷ്‌ഫോർഡ് എന്നിങ്ങനെ നിരവധി താരങ്ങൾ നിരന്തരം വംശീയപരമായ അധിക്ഷേപങ്ങൾ നേരിടുന്നു.

സോഷ്യൽ മീഡിയയിലെ ഇത്തരം സംഘടിത നീക്കങ്ങൾ തടയാനായി ഫെബ്രുവരിയിൽ, ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷനുകൾ ഫേസ്ബുക്കിനും ട്വിറ്ററിനും ഒരു തുറന്ന കത്ത് അയച്ചിരുന്നു. ഇത്തരം പോസ്റ്റുകളും കമൻ്റുകളും നീക്കം ചെയ്യാനും ഇത്തരക്കാർക്കെതിരെ തക്കതായ നടപടി എടുക്കാനും ആയിരുന്നു കത്തിൽ ആവശ്യപ്പെട്ടത്.

ആ സമയങ്ങളിൽ ഇതിനെതിരെ നടപടി എടുത്ത ഇൻസ്റ്റാഗ്രാം ഇത്തരം അനാവശ്യ പോസ്റ്റുകൾ വരുന്ന ഒട്ടേറെ പ്രൊഫൈലുകൾ ബ്ലോക്ക് ചെയ്തിരുന്നു. എന്നിട്ടും ഇത്തരക്കാർക്കെതിരെ ഒരു കാര്യക്ഷമമായ നടപടി എടുക്കാൻ അവർക്കായില്ല. സ്റ്റെർലിംഗിനെയും വാൾക്കറെയും പിന്തുണച്ച് ഒരുപാട് പേർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ രംഗത്ത് വരുന്നുണ്ട്.

ധോണിയെക്കുറിച്ച് രണ്ട് വാക്ക്: ആരാധകൻ്റെ ചോദ്യത്തിന് കോഹ്‌ലി നൽകിയ മറുപടി !