എഫ്സി ബാർസലോണ ഡിഫന്റർ സെർജി റൊബേർട്ടോ ഗ്രീസിൽ അറസ്റ്റിലായി. ഗ്രീസിൽ നിയമവിരുദ്ധമായി നടന്ന ഒരു പാർട്ടിയിൽ പങ്കെടുത്തതാണ് താരം ചെയ്ത കുറ്റം. പാർട്ടിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുക്കുകയും മാസ്ക് ധരിക്കാതെ ആഘോഷങ്ങളിൽ ഏർപ്പെടുകയും ചെയ്തു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

കഴിഞ്ഞ ദിവസം സാംബിയ സെനഗൽ അന്താഷ്ട്ര സൗഹൃദ മത്സരം നഷ്ടപ്പെട്ടതിനെ തുടർന്ന് സെനഗൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലിവർപൂൾ താരം സാദിയോ മനെ രംഗത്ത് വന്നു.

ലാറ്റ് ഡിയോർ സ്റ്റേഡിയത്തിലെ സാങ്കേതിക തകരാർ മൂലം അര മണിക്കൂർ വൈകി ആണ് മത്സരം ആരംഭിച്ചത്. സെനഗലിന് വേണ്ടി താരം ഗോൾ നേടിയെങ്കിലും സർക്കാരിന്റെ പ്രവർത്തനത്തിൽ അദ്ദേഹം അസ്വസ്ഥനാണ്.

” ലാറ്റ് ഡിയോർ സ്റ്റേഡിയത്തിൽ സംഭവിച്ചത് സെനഗലിനെ പോലുള്ള ഫുട്ബോൾ രാജ്യത്തിന് യോജിച്ചതല്ല. ഇതു പോലുള്ള കാര്യങ്ങളിൽ സർക്കാർ ശ്രദ്ധ ചെലുത്തണം. കൂടാതെ ഗ്രൗണ്ടിന്റെ അവസ്ഥയും ദുരന്തമാണ്” സാദിയോ മനെ മാധ്യമങ്ങളോട് പറഞ്ഞു. 3-1 ന് മത്സരം സെനഗൽ വിജയിച്ചെങ്കിലും സ്റ്റേഡിയത്തിലെ സാങ്കേതിക തകരാർ മത്സരത്തിന്റെ ശോഭ കെടുത്തി.