ബാർസലോണ താരവും ഫ്രഞ്ച് വിംഗറുമായ ഒസ്മാൻ ഡംബലയുടെ കരാർ ചർച്ചകളിൽ ഒരു പുരോഗതിയും വന്നിട്ടില്ലെന്ന് റിപ്പോർട്ട്. കരാർ പുതുക്കുന്ന കാര്യത്തിൽ ക്ലബ്ബ് പ്രതിനിധികളും ഡംബലയുടെ ഏജന്റും തമ്മിൽ ചൊവ്വാഴ്ച ഉണ്ടായ ചർച്ചയിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

താരത്തിന്റെ ക്ലബ്ബുമായുള്ള കരാർ 2022 വരെ ഉണ്ട്. ഡംബലയുടെ കരാർ പുതുക്കിയില്ലെങ്കിൽ 2022 ജനുവരി മുതൽ താരത്തെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാൻ മറ്റു ക്ലബ്ബുകൾക്ക് കഴിയും. എന്നാൽ ഡംബലയുടെ ഏജന്റിന് ഫ്രഞ്ച് താരത്തെ ഫ്രീ ട്രാൻസ്ഫറിൽ പോകാൻ തയ്യാറാക്കുന്നില്ല. ഡംബലയ്ക്ക് വേണ്ടി പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനകം രംഗത്ത് വന്നിട്ടുണ്ട്. 2020 യൂറോ കപ്പിന് ശേഷം മാത്രമെ ഡംബലെ ബാർസലോണയിൽ തുടരണോ അതോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നുള്ളൂ.

നെയ്മർ ബാർസലോണ വിട്ട് പോയതിനു ശേഷമാണ് ഡംബലെ ക്ലബ്ബിൽ എത്തുന്നത്. ജർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോർമുണ്ടിൽ നിന്നും 2017 ൽ 125 മില്യൺ യൂറോയ്ക്കാണ് താരത്തെ ബാർസ സ്വന്തമാക്കിയത്. ഈ സീസണിൽ കോമനു കീഴിൽ ലാലിഗയിൽ 30 മത്സരങ്ങളിൽ നിന്ന് 6 ഗോളും 3 അസിസ്റ്റും താരം നേടിയിട്ടുണ്ട്. ഈ കൊല്ലം ഡംബലെയെ സംബന്ധിച്ചിടത്തോളം ഒരു നല്ല സീസൺ തന്നെയായിരുന്നു. ഈ സീസണിലെ ബാർസലോണയ്ക്ക് വേണ്ടിയുള്ള മികച്ച പ്രകടനത്തിന്റെ ഫലമായി താരത്തെ യൂറോ കപ്പിനുള്ള ഫ്രാൻസ് ടീമിൽ ഉൾപ്പെടുത്തിയിരുന്നു.

2019 / 20 ൽ ഡംബലെ പരിക്കുകളാൽ വലഞ്ഞ ഒരു സീസണായിരുന്നു. 19/20 സീസണിൽ ലാലിഗയിൽ താരം ആകെ കളിച്ചത് അഞ്ച് മത്സരങ്ങളാണ്. എന്നാൽ 2018/ 19 സീസണിൽ അന്നത്തെ ബാർസലോണ കോച്ചായ ഏണസ്റ്റോ വാൽവർദെക്കു കീഴിൽ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. 28 ലാലിഗ മത്സരങ്ങളിൽ ഡംബലെ 8 ഗോളും അഞ്ച് അസിസ്റ്റും നേടി.

2021/22 പ്രീമിയർ ലീഗിലെ ഫിക്സചർ പുറത്തുവിട്ടു.

പുതിയ സീസണിലെ ഉദ്ഘാടന മത്സരം ഒരു സൂപ്പർ പോരാട്ടത്തോടെയാണ് ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി എവേ മത്സരത്തിൽ ടോട്ടനത്തെ നേരിടും. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ മത്സമായി പറയുന്ന ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള മത്സരങ്ങൾ ഒക്ടോബർ 23 നും മാർച്ച് 19 നും നടക്കും.

ആദ്യ റൗണ്ട് ഫിക്ചർ താഴെ കൊടുക്കുന്നു.

  • ബ്രഡ്ഫോർഡ് – ആഴ്സണൽ
  • ബേർണലി – ബ്രൈട്ടൺ
  • ചെൽസി – ക്രിസ്റ്റൽ പാലസ്
  • എവർട്ടൺ – സതാംപ്ടൺ
  • ലെസ്റ്റർ സിറ്റി – വേൾവർഹാംപ്ടൺ
  • മാഞ്ചസ്റ്റർ യുണൈറ്റഡ് – ലീഡ്സ്
  • ന്യൂകാസിൽ യുണൈറ്റഡ് – വെസ്റ്റ് ഹാം യുണൈറ്റഡ്
  • നോർവിച്ച് സിറ്റി – ലിവർപൂൾ
  • ടോട്ടനം – മാഞ്ചസ്റ്റർ സിറ്റി
  • വാട്ട്ഫോർഡ് – ആസ്റ്റൻ വില്ല

കഴിഞ്ഞ സീസണിൽ ഫുൾഹാം , വെസ്റ്റ് ബ്രോംവിച്ച് , ഷെഫീൽ യുണൈറ്റഡ് എന്നീ ക്ലബ്ബുകൾ തരം താഴ്ത്തപ്പെട്ടു. ഇവർക്ക് പകരമായി നോർവിച്ച് സിറ്റി , വാട്ട്ഫോർഡ് , ബ്രഡ്ഫോർഡ് എന്നീ ക്ലബ്ബുകൾക്ക് പ്രീമിയർ ലീഗിലേക്ക് വന്നു. വാട്ട് ഫോർഡും നോർവിച്ച് സിറ്റിയും പ്രീമിയർ ലീഗിന്റെ 2019/ 20 സീസണിൽ താരം താഴ്ത്തപ്പെട്ട ടീമുകളായിരുന്നു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇരു ടീമും പ്രമീയർ ലീഗിലേക്ക് തിരിച്ച് വരുന്നു.