ഈ വർഷത്തെ ചെൽസി പുരുഷ പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നേടി മേസൺ മൗണ്ട്. ചെൽസിക്ക് വേണ്ടി ഈ കൊല്ലം ഗോൾ സ്കോർ ചെയ്യാനും ഗോളിന് വഴിയൊരുക്കാനും ഏറ്റവും കൂടുതൽ പങ്ക് വഹിച്ച താരമാണ് മൗണ്ട്. ഓൺ ലൈൻ വോട്ടിങ്ങിലൂടെയാണ് പ്ലെയർ ഓഫ് ദ ഇയറെ തിരഞ്ഞെടുത്തത്. ഈ വോട്ടിങ്ങിൽ മൗണ്ട് വ്യക്തമായ ദൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.

ക്ലബിന് വേണ്ടി താരം 9 ഗോളുകളും 7 അസിസ്റ്റും നേടി. ഗോൾ സംഭാവനയുടെ കാര്യത്തിൽ മൗണ്ട് ടിമോ വെർണറെ പിന്നിലാക്കി. വൈകുന്നേരം സ്റ്റാംഫോർഡ് ബ്രിഡ്ജിൽ കിക്ക് ഓഫ് ചെയ്യുന്നതിന് മുമ്പായി അദ്ദേഹത്തിന് ട്രോഫി സമ്മാനിക്കും. ഡിസബറിനു ശേഷം ആദ്യമായിട്ടാണ് ചെൽസി ആരാധകൾ സ്റ്റേഡിയത്തിലേക്ക് മടങ്ങി വരുന്നത്.

ഇന്ന് വരെയുള്ള എല്ലാ മത്സരങ്ങളിലും മറ്റുള്ള ഏത് പ്ലെയറെയാളും ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചത് മൗണ്ട് ആണ്. ഫ്രാങ്ക് ലംപാർഡിനു കീഴിലും തോമസ് ടുഷേലിനു കീഴിലും ഒരു പ്രധാന പ്ലെയർ ആണ് അറ്റാക്കിങ് മിഡ്ഫീൽഡർ ആയ മേസൺ മൗണ്ട്.