ഫ്രാൻസ് മിഡ്ഫീൽഡറും അറ്റ്ലറ്റിക്കോ മാഡ്രിഡ് താരവുമായ തോമസ് ലെമറിന് കാലിന് പരിക്കേറ്റു. വ്യാഴാഴ്ച നടന്ന പരിശീലനത്തിൽ ഫ്രാൻസിന്റെ രണ്ടാം ഗോൾ കീപ്പറായ മൈക്ക് മൈഗ്നനുമായി കൂട്ടിയിടിച്ചാണ് താരത്തിന് പരിക്കേറ്റത്. വിംങർ ഉസ്മാൻ ഡംബലെയ്ക്ക് പുറമെ ലെമറും പരിക്കിന്റെ പിടിയിലായത് ഫ്രാൻസ് കോച്ച് ഡിഡിയർ ഡെഷാം‌പ്സിന് മറ്റൊരു തിരിച്ചടിയാണ് നൽക്കുന്നത്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

തോമസ് ലെമർ ഈ യൂറോ കപ്പിൽ ഹംഗറിക്കെതിരെ കളിക്കുമ്പോൾ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയിരുന്നു. 2016 ലാണ് താരം ഫ്രാൻസിന് വേണ്ടി ആദ്യ മത്സരത്തിന് ഇറങ്ങിയത്. ഇതുവരെ ഫ്രാൻസിന് വേണ്ടി 24 മത്സരങ്ങൾ കളിച്ച അറ്റ്ലറ്റിക്കോ മാഡ്രിഡ് മിഡ്ഫീൽഡർ 4 ഗോളുകൾ നേടിയുണ്ട്.

2020/21 സീസൺ ലെമറിന് മികച്ചതായിരുന്നു. അറ്റ്ലറ്റിക്കോ മാഡ്രിഡ് ലാലിഗ കിരീടം ഉയർത്തുന്നതിൽ താരത്തിന്റെ പങ്കും ഉണ്ടായിരുന്നു. അറ്റ്ലറ്റിക്കോയ്ക്ക് വേണ്ടി ലാലിഗയിൽ 27 മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും മൂന്ന് അസിസ്റ്റും നേടിയിട്ടുണ്ട്.

ഉറുഗ്വേ v/s ബൊളീവിയ

കോപ്പ അമേരിക്ക മത്സരത്തിൽ ഉറുഗ്വേയ്ക്ക് ആദ്യ വിജയം. നാലാം റൗണ്ട് മത്സരത്തിൽ ഉറുഗ്വേ ബൊളീവിയയെ എതിരില്ലാത്ത രണ്ട് ഗോളിനാൽ തോൽപ്പിച്ചത്. ഈ വിജയത്തോടെ ഉറുഗ്വേ കോപ്പ അമേരിക്ക ഗ്രൂപ്പ് എ യിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും ഒരു സമനിലയും ഒരു തോൽവിയും നേടി നാല് പോയിന്റോടെ നാലാം സ്ഥാനത്താണ്.

ആദ്യ പകുതിയിലെ 40-ാം മിനുട്ടിൽ ബൊളീവിയൻ ഡിഫന്റർ ജെയ്‌റോ ക്വിന്ററോസ് വഴങ്ങിയ ഓൺ ഗോളിൽ ഉറുഗ്വേ മുന്നിലെത്തി. ആദ്യ പകുതിയിൽ മികച്ച പ്രകടനമാണ് ഉറുഗ്വേ കാഴ്ച വെച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ആറ് ഷോട്ടുകളാണ് ഉറുഗ്വേ ഉതിർത്തത്. അതിൽ രണ്ട് എണ്ണം ഓൺ ടാർഗെറ്റിൽ വന്നു. ഇതേ സമയം ബൊളീവിയ ഒരു ഷോട് മാത്രമാണ് ചെയ്ത്.

രണ്ടാം പകുതിയിൽ എത്തിയപ്പോഴേക്കും ഉറുഗ്വേയുടെ അറ്റാക്കിങ് വീര്യം കൂടി. രണ്ടാം പകുതിയിൽ മാത്രം ഉറുഗ്വേ 16 ഷോട്ടുകളാണ് ഉതിർത്തത്. അതിൽ അഞ്ച് എണ്ണം ഓൺ ടാർഗെറ്റിൽ വന്നു. 79-ാം മിനുട്ടിൽ എഡിസൺ കവാനിയായിരുന്നു ഉറുഗ്വേയുടെ രണ്ടാമത്തെ ഗോൾ സ്കോർ ചെയ്തത്. ജോർജിയൻ ഡി അരാസ്കീറ്റയ്ക്ക് പകരക്കാരനായി എത്തിയ ഫക്കുണ്ടോ ടോറസ് നൽകിയ പാസിൽ നിന്നായിരുന്നു കവാനി ഗോൾ സ്കോർ ചെയ്തത്.

ചിലി v/s പരാഗ്വേ

മുൻ കോപ്പ അമേരിക്ക ജേതാക്കളായ ചിലിയെ പരാഗ്വേ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചു. രണ്ടാം വിജയത്തോടെ പരാഗ്വേ മൂന്ന് കളികളിൽ നിന്ന് ആറ് പോയിന്റോടെ ഗ്രൂപ്പ് എ യിൽ രണ്ടാം സ്ഥാനത്ത് എത്തി. ചിലി നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

33-ാം മിനുട്ടിൽ ബ്രയാൻ സമൂഡിയോ ആണ് പരാഗ്വേയുടെ ആദ്യ ഗോൾ നേടിയത്. 58-ാം മിനുട്ടിൽ മിഗുവൽ അൽമിറോൺ നേടിയ പെനാൽറ്റിയിലൂടെ പരാഗ്വേയുടെ രണ്ടാം ഗോളും വന്നു. മത്സരത്തിൽ ബോൾ കൈവശം വെക്കുന്നതിലും പാസിങിലും ചിലി മുന്നിട്ടു നിന്നു. പക്ഷെ മത്സരത്തിൽ ഏറ്റവും കൂടുതൽ ഷോട്ടും കോർണറുകളും നേടിയത് പരാഗ്വേയായിരുന്നു. ഈ മത്സരത്തോടെ ചിലിയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചിരിക്കുന്നു. പരാഗ്വേയുടെ അടുത്ത മത്സരം ഉറുഗ്വേയ്ക്ക് എതിരെയാണ്.