അർജൻ്റീനൻ കോച്ച് ലയണൽ സ്കലോണിക്കെതിരെ രൂക്ഷ വിമർശവുമായി മുൻ അർജന്റീനൻ താരവും അവരുടെ എക്കാലത്തെയും മികച്ച മിഡ്ഫീൽഡറുമായ ജോസ് ബസുൽഡോ. അർജൻ്റീനൻ കോച്ചായി സ്കലോണിയെ നിയമിച്ചതിൽ ലയണൽ മെസ്സിയോട് ക്ഷമ ചോദിക്കുന്നു എന്ന് ബസുവൽ‌ഡോ പ്രശസ്ത മാധ്യമമായ മാർക്കക്ക് കൊടുത്ത അഭിമുഖത്തിൽ പറയുന്നു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

സ്കലോണിയുടെ കളി ശൈലിക്കെതിരെ അർജന്റീനൻ ആരാധകരും മുൻ താരങ്ങളും അടക്കം ഒരുപാട് പേർ ഇപ്പോൾ രംഗത്ത് വരുന്നുണ്ട്. ഒരു കൂട്ടം അണ്ടർ 20 കളിക്കാരെ പരിശീലിപ്പിക്കുന്നത് പോലെയാണ് സ്കലോണി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് ബസുൽവാഡോ പറയുന്നു.

“കോപ്പ അമേരിക്ക നേടാൻ സ്കലോണി ആഗ്രഹിക്കുന്നുണ്ടോ എന്നത് സംശയമാണ്. അങ്ങനെ ആഗ്രഹിക്കുന്നു എങ്കിൽ അത് അദ്ദേഹം പറയട്ടെ. അദ്ദേഹത്തിൻ്റെ കീഴിൽ ടീമിന് എന്താണ് സംഭവിക്കുന്നതെന്ന് നമ്മൾ കാണുന്നുണ്ട്. അർജൻ്റീനയുടെ മത്സരങ്ങളിൽ ഒന്ന് പോലും വ്യക്തമായ ആധിപത്യത്തോടെ ഉള്ള വിജയങ്ങൾ ഇല്ല. ” ബസുൽഡോ പറയുന്നു.

കപ്പ് അർഹിക്കുന്ന രീതിയിൽ ഉള്ള പ്രകടനം അർജന്റീനയിൽ നിന്ന് പുറത്ത് വരണം. മെസ്സിയുടെ കാര്യം ഓർത്ത് എനിക്ക് ഖേദമുണ്ട്. കാരണം അർജൻ്റീനൻ ടീമിൽ വിജയിക്കാൻ ആഗ്രഹിക്കുന്ന ഒരേയൊരാളാണ് അദ്ദേഹം. കോച്ച് അധികം അഗ്രസീവ് അല്ലാത്തത് കൊണ്ട് മെസ്സി ഒഴികെ മറ്റുള്ള അർജൻ്റീനൻ താരങ്ങളും ശാന്തരാണ്. യൂറോപ്യൻ ചാമ്പ്യൻഷിപ്പിലുള്ള ജർമ്മനിയോ ഫ്രാൻസോ കളിക്കുന്നത് പോലെ ഉള്ള ഒരു പ്രകടനം നിങ്ങൾക്ക് അർജൻ്റീനയിൽ കാണാൻ കഴിഞ്ഞോ? ” അദ്ദേഹം ചോദിക്കുന്നു.

റിവർ പ്ലേറ്റ് മാനേജർ മാർസെലോ ഗല്ലാർഡോ അർജൻ്റീനയുടെ ദേശീയ ടീം കോച്ച് ആയി ചുമതലയേൽക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ബസുൽഡോ പറയുന്നു. ഗല്ലാർഡോയെ കൊണ്ട് അർജന്റീനയെ മികച്ച ഒരു ആക്രമണോത്സുതയുള്ള ടീം ആക്കി മാറ്റാൻ കഴിയുമെന്ന് മുൻ മിഡ്ഫീൽഡർ വിശ്വസിക്കുന്നു.

ഗല്ലാർഡോ ദേശീയ ടീമിന്റെ പരിശീലകനാകണം. മികച്ച രീതിയിലുള്ള ഒരു ശൈലിക്കായി നാം നോക്കണം. അർജന്റീന ഞങ്ങൾ എവിടേക്കാണ് പോകുന്നതെന്ന് ആലോചിക്കണം. അർജൻ്റീനൻ ശൈലിയോട് യോജിക്കുന്ന ധാരാളം പരിശീലകർ ഉണ്ട്. അവർക്ക് അവസരം കൊടുത്താൽ ടീമിൻ്റെ പ്രകടനത്തിൽ വലിയ മാറ്റം ഉണ്ടാകും. ഗാരെക്ക, ഗല്ലാർഡോ, തുടങ്ങിയ കഴിവുള്ള ധാരാളം പരിശീലകർ ഉണ്ട്. ഇത്തരം ആളുകൾ ടീമിൻ്റെ ചുമതല ഏറ്റെടുത്താൽ വലിയ മാറ്റങ്ങൾ തന്നെ ഉണ്ടാകും. ”ബസുൽഡോ പറഞ്ഞു.

“സമീപകാല പ്രകടനം വച്ച് നോക്കുകയാണെങ്കിൽ ബ്രസീൽ അർജന്റീനയേക്കാൾ വളരെ മുകളിലാണെന്ന് ബസുൽഡോ പറയുന്നു. കാരണം ബ്രസീൽ താരങ്ങളിൽ ജയിക്കാനുള്ള ഒരു പ്രത്യേക അഭിനിവേശം കാണുന്നു. നേരെമറിച്ച് അർജന്റീന ടീമിൽ അത്തരമൊരു കാര്യം കാണാൻ കഴിയുന്നില്ല. ലൗട്ടാരോ മാർട്ടിനെസിനെപ്പോലുള്ള ഒരു താരത്തിൽ നിന്ന് പോലും ഗോളുകൾ നേടുന്നതിനോ കളിയിലെ ഒരു പ്രധാന ഘടകമായി മാറുന്നതിനോ ഉള്ള തരത്തിലുള്ള പ്രകടനം കാണാൻ കഴിയുന്നില്ല” അദ്ദേഹം പറയുന്നു.

“എനിക്ക് സ്കലോണിയുടെ ശൈലിയോട് ഒട്ടും ഇഷ്ടമില്ല. അർജൻ്റീനയുടെ ഇപ്പോഴുള്ള പ്രകടനങ്ങളുടെ കാരണം താരങ്ങൾ അല്ല അത് പരിശീലകൻ ആണ്. കളിക്കാരുടെ പ്രകടനം എങ്ങനെ മെച്ചപ്പെടുത്താം എന്നും അവരുടെ പ്രകടനത്തിൽ എങ്ങനെ വരുത്തണമെന്നും അദ്ദേഹത്തിനറിയില്ല. ഗ്രൂപ്പ് മത്സരങ്ങളിൽ ബ്രസീലും അർജന്റീനയും പരസ്പരം ഏറ്റുമുട്ടുന്നില്ല എങ്കിലും നോക്കൗട്ട് ഘട്ടങ്ങളിൽ കണ്ടുമുട്ടാൻ സാധ്യത ഉണ്ട്. ഇതേ ശൈലിയിൽ ആണ് പോകുന്നത് എങ്കിൽ ബ്രസീലിനെതിരെ വലിയൊരു തോൽവി ഏറ്റു വാങ്ങിയേക്കാം” അദ്ദേഹം പറഞ്ഞു നിർത്തി.