അർജൻ്റീനയിലെ നിലവിലെ വർദ്ധിക്കുന്ന കൊറോണ വൈറസ് അവസ്ഥയെക്കുറിച്ച് ആശങ്ക തുടരുന്നതിനാൽ കോപ്പ അമേരിക്ക യുഎസ്എയിലേക്ക് മാറ്റാൻ സാധ്യത.

കൊറോണ കാരണം ഒരു വർഷം വൈകിയാണ് നിലവിൽ ഈ വർഷം ടൂർണമെൻ്റ് നടക്കുന്നത്. മുൻ നിശ്ചയിച്ച പ്രകാരം ജൂൺ 12 ന് അർജന്റീനയിലായിരുന്നു ടൂർണമെന്റ് ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ അർജന്റീനയിൽ കോവിഡ് കേസുകൾ നിരന്തരം വർധിക്കുന്നത് കാരണം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

Link to join the Galleries Review Facebook page

കൊളംബിയയിലും അർജന്റീനയിലും ആയിരുന്നു ടൂർണമെൻ്റ് നടത്താൻ തീരുമാനിച്ചിരുന്നത് എന്നാൽ സർക്കാരിനെതിരായ പ്രതിഷേധം കാരണം കൊളംബിയയിൽ നിന്ന് മത്സരം മാറ്റാൻ സംഘാടകർ നിർബന്ധിതരായി.

ചിലി, ഇക്വഡോർ, വെനിസ്വേല എന്നീ രാജ്യങ്ങൾ ടൂർണമെന്റിന് സഹ-ആതിഥേയത്വം വഹിക്കാം എന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും എല്ലാ ഗെയിമുകളും അർജന്റീനയിൽ നടത്താൻ ആയിരുന്നു തീരുമാനിച്ചത്. എന്നാൽ കൂടിക്കൊണ്ടിരിക്കുന്ന കൊറോണ കേസുകൾ പുതിയ ആശങ്കക്ക് വഴിവെക്കുന്നു.

യു‌എസ്‌എയിൽ 2021 ഗോൾഡ് കപ്പ് ഗെയിമുകൾ നടക്കുന്ന സ്റ്റേഡിയങ്ങളിലും നഗരങ്ങളിലും ഒഴികെ മറ്റ് സ്റ്റേഡിയങ്ങളിൽ കോപ്പ അമേരിക്ക മത്സരങ്ങൾ നടത്താൻ ആണ് ആലോചിക്കുന്നത്. കാരണം രണ്ട് ടൂർണമെന്റുകളും ഒരുമിച്ച് നടത്തൽ പ്രായോഗികമല്ല.

ടെക്സസ്, ഒർലാൻഡോ, ലാസ് വെഗാസ്, കൻസാസ് സിറ്റി, ഫീനിക്സ് എന്നിവിടങ്ങളിൽ ജൂലൈ 10 മുതൽ ഓഗസ്റ്റ് 1 വരെയാണ് ഗോൾഡ് കപ്പ് നടക്കുന്നത്. കോപ്പ അമേരിക്ക ജൂൺ 13 മുതൽ ജൂലൈ 10 വരെ ആയിരിക്കും നടക്കുക.

യു‌എസ്‌എയിൽ‌ ടൂർണമെൻറ് നടന്നാൽ‌ കൂടുതൽ ആരാധകർ‌ക്ക് മത്സരങ്ങൾ കാണാൻ കഴിയും കൂടാതെ 2016 ൽ നടന്ന കോപ്പ അമേരിക്ക സെന്റിനാരിയോ വലിയ വിജയമായിരുന്നു. മാത്രവുമല്ല യുഎസ്എ വാക്സിൻ ലഭ്യതയിൽ മറ്റ് രാജ്യങ്ങളെക്കാൾ മുന്നിൽ ഉള്ള രാജ്യം ആയതിനാൽ ആരാധകരുടെ സുരക്ഷക്കും കുറച്ച് മുൻതൂക്കം ഉണ്ട്.

യൂറോ 2020: കിരീടം നേടാൻ സാധ്യതയുള്ള അഞ്ച് ടീമുകൾ !