അഞ്ച് തവണ ലോകകപ്പും ഒമ്പത് തവണ കോപ്പ അമേരിക്കയും നാല് തവണ കോൺഫഡറേഷൻ ജേതാക്കളുമായ ബ്രസീലിയൻ ടീമിനെ ലോകത്തിലെ ഫുട്ബോൾ രാജ്യങ്ങളിലെ അതികായകൻമാരിൽ ഒരാളായാണ് കണക്കാക്കുന്നത്. ആഗോള ഫുട്ബോൾ മത്സരങ്ങളിൽ ഈ ലാറ്റിനമേരിക്കൻ രാജ്യത്തേക്കാൾ മികച്ച പ്രകടനം ഒരു ടീമും നടത്തിയിട്ടില്ല.

കപ്പുകളുടേയോ വിനോദത്തിന്റെയോ കാര്യത്തിൽ മാത്രമല്ല ലോക ഫുട്ബോളിന് ഒരുപാട് ഇതിഹാസങ്ങളെ സമ്മാനിച്ച ടീമാണ് ബ്രസീൽ. എല്ലാ കാലഘട്ടത്തിലെയും പോലെ ഈ കാലഘട്ടത്തിലും പുതിയ ഒരുപാട് താരങ്ങൾ കാനറികൂട്ടത്തിലുണ്ട്. പെലെ മുതൽ നെയ്മർ വരെ നീണ്ടുനിൽക്കുന്നു ബ്രസീൽ ഇതിഹാസങ്ങൾ. ബ്രസീലിൽ ഒരു കാലഘട്ടത്തിലും പ്രതിഭാധരരായ താരങ്ങൾക്ക് ക്ഷാമം നേരിടേണ്ടി വന്നിട്ടില്ല.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ലോകകപ്പ് ചരിത്രങ്ങളിൽ ബ്രസീലിന് വലിയ ആധിപത്യം ഉണ്ടായിരുന്നിട്ടും ബ്രസീലിന് ഇപ്പോഴും കോണ്ടിനെന്റൽ ടൂർണമെന്റായ കോപ്പ അമേരിക്കയിൽ കപ്പുകളുടെ എണ്ണത്തിൽ കുറവുണ്ട് എന്നത് സത്യമാണ്. നൂറ് വർഷം പഴക്കമുള്ള ടൂർണമെന്റിൽ അവർക്ക് ഒമ്പത് കിരീടങ്ങൾ മാത്രമേയുള്ളൂ എന്നതാണ് വസ്തുത. അർജന്റീനയും ഉറുഗ്വേയും യഥാക്രമം 14 ഉം 15 ഉം കോപ്പ കിരീടങ്ങൾ നേടിയിട്ടുണ്ട്.

Image Credits | Facebook

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനത്തോടെ കിരീടം നേടാൻ ബ്രസീലിനായി എന്നത് കൊണ്ട് ഈ ഒരു കുറവിനെ ബ്രസീൽ ആരാധകരോ ടീമോ കാര്യത്തിലെടുക്കുന്നില്ല. തുടർച്ചയായി ഈ വർഷവും കിരീടം നേടി ചരിത്രം തിരുത്തിയെഴുതാൻ ആയിരിക്കും അവർ ശ്രമിക്കുക.

ഈ വർഷം ടൂർമെൻ്റിനെത്തുമ്പോൾ എല്ലാ മേഖലകളിലും പ്രതിഭാധനരരായ കളിക്കാരുമായാണ് ബ്രസീൽ എത്തുന്നത്. കിരീടം സംരക്ഷിക്കാനുള്ള സാധ്യത അവരുടെ പ്രകടനങ്ങൾക്ക് കൂടുതൽ കരുത്ത് പകരും. നെയ്മറിനെപ്പോലുള്ള വലിയ താരം ടീമിൽ തിരിച്ചെത്തുമ്പോൾ ആരാധകർക്കും കളിക്കാർക്കും മുൻവർഷത്തേക്കാൾ ആത്മവിശ്വാസവും ഉണ്ടാകും.

ബ്രസീൽ ദേശീയ ടീമിന്റെ നിലവിലെ ഹെഡ് കോച്ച് അഡെനർ ലിയോനാർഡോ ബാച്ചി എന്ന ആരാധകരുടെ സ്വന്തം ടിറ്റെ ആശാൻ ആണ്. ആവർത്തിച്ചുള്ള പരിക്കുകൾ കാരണം കാൽമുട്ടിന് ചലനമുണ്ടാകാത്തതിനാൽ കരിയർ അവസാനിപ്പിക്കേണ്ടി വന്ന മുൻ കളിക്കാരനാണ ടിറ്റെ. വിരമിച്ചതിന് ശേഷം ബ്രസീലിലെ നിരവധി ക്ലബ്ബുകളുടെ പരിശീലകനായി വിജയഗാഥ രചിക്കാൻ അദ്ദേഹത്തിനായി.

2014 ഡിസംബറിൽ കൊറിന്തിയാൻസ് എന്ന ബ്രസീൽ ക്ലബ്ബിൻ്റെ ചുമതല ഏറ്റെടുത്ത ടിറ്റെ ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സീസണിലേക്കാണ് അവരെ നയിച്ചത്. ടിറ്റെയുടെ കീഴിൽ അവർ 2015 കാമ്പിയോനാറ്റോ ബ്രസീലീറോ സാരി എ നേടി. അദ്ദേഹത്തിന്റെ മികച്ച പ്രകടനം കണ്ട് അദ്ദേഹത്തെ ദേശീയ ടീമിൻ്റെ പരിശീലകനായി നിയമിച്ചു.

ലോകകപ്പ്, കോപ്പ അമേരിക്ക എന്നിവയിലെ മോശം പ്രകടനം കാരണം നിരന്തരം വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ടീമിലേക്ക് ആയിരുന്നു ആശാൻ്റെ വരവ്. ദുരിതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ബ്രസീൽ ടീമിനെ ടിറ്റെ പതുക്കെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിച്ചു.

Image Credits | Facebook

2018 ലോകകപ്പിന് യോഗ്യത നേടാനും ക്വാർട്ടർ വരെ ഒരു മത്സരം പോലും തോൽവി അറിയാതെ എത്താനും ബ്രസീലിനെ സഹായിച്ചത് ടിറ്റെയുടെ തന്ത്രങ്ങൾ ആയിരുന്നു. ലോകകപ്പ് ക്വാർട്ടറിൽ ബെൽജിയത്തിനോട് തോറ്റ് പുറത്തായെങ്കിലും ബ്രസീൽ ടൂർണമെൻ്റിലുടനീളം മികച്ച പ്രകടനം ആയിരുന്നു പുറത്തെടുത്തത്.

ലോകകപ്പിൻ്റെ തോൽവി മറന്ന ടിറ്റെ ആശാനും പിള്ളേരും തൊട്ടടുത്ത വർഷം നടന്ന കോപ്പ അമേരിക്ക കിരീടം നേടി. ബ്രസീൽ ടീമിനെയും ആരാധകരെയും സംബന്ധിച്ച് ഒരു അവിസ്മരണീയമായ ടൂർണമെന്റ് ആയിരുന്നു അത്. ആ ഒരു ടൂർണമെൻ്റിൽ ഒരു കളി പോലും തോൽവി അറിയാതെ ആണ് അവർ കിരീടം നേടിയത്.

പന്ത്രണ്ട് വർഷത്തിന് ശേഷമുള്ള അവരുടെ ആദ്യ കോപ്പ കിരീടം ആയിരുന്നു അത്. ദേശീയ ടീമിന്റെ പരിശീലക റോളിൽ 52 കളികളിൽ നിന്നും നാല് തോൽവി മാത്രമാണ് ടിറ്റെ ഇതുവരെ നേരിട്ടത്. അദ്ദേഹത്തിന്റെ വരവിന് ശേഷം ബ്രസീൽ ടീം അതിശക്താരായി എന്ന് തന്നെ പറയാം.

നെയ്മർ ഡാ സിൽവ സാന്റോസ് ജൂനിയർ എന്ന സൂപ്പർ താരം ആയിരിക്കും ഈ കോപ്പ അമേരിക്കയിലെയും ശ്രദ്ധാ കേന്ദ്രം. നിലവിൽ ഫുട്ബോൾ ലോകത്ത് നെയ്മർ എന്ന താരത്തിൻ്റെ പ്രാധാന്യം എന്താണെന്ന് എല്ലാവർക്കും അറിയാം. ഈ ഒരു പി‌എസ്‌ജി വിംഗർ കളിക്കളത്തിൽ പുലർത്തുന്ന മികവ് ഫുട്ബോൾ വീക്ഷിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും.

മുമ്പുള്ള ബ്രസീലിയൻ ഇതിഹാസങ്ങളെപ്പോലെ ഈ കാലഘട്ടത്തിൽ നെയ്മർ ഫുട്ബോൾ ആരാധകരെ വിസ്മയിപ്പിക്കുന്ന ഒരു താരം തന്നെയാണ്. പന്ത് കൊണ്ട് എതിരാളികളെ വട്ടം കറക്കുന്ന ഒരു സ്പീഡി വിംഗർ തന്നെയാണ് നെയ്മർ. അപകടകരമായ ടാക്കിളുകൾക്ക് താരം വിധേയനാകുന്നുണ്ടെങ്കിലും ഡ്രിബ്ലിംഗ് കഴിവും സ്കോറിംഗ് കഴിവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.

Image Credits | Facebook

കഴിഞ്ഞ പതിനഞ്ച് മത്സരങ്ങളിൽന പത്തും ബ്രസീൽ ജയിച്ചു, രണ്ടെണ്ണത്തിൽ മാത്രമാണ് തോറ്റത്. നിലവിൽ ഫിഫ ലോകകപ്പ് യോഗ്യതാ പട്ടികയിൽ അർജന്റീനയെക്കാൾ 2 പോയിന്റ് മുന്നിലാണ്. യോഗ്യതാ മത്സരങ്ങളിൽ ബൊളീവിയ, പെറു, വെനിസ്വേല, ഉറുഗ്വേ എന്നിവരെ തോൽപ്പിച്ച് പന്ത്രണ്ട് പോയിന്റാണ് ബ്രസീൽ നേടിയത്.

അർജന്റീനയും ഉറുഗ്വേയും ഗ്രൂപ്പ് ബിയിലാണ്. ഇത് ബ്രസീലിന് ആശ്വാസമാണ്. ബ്രസീൽ ഉൾപ്പെടുന്ന ഗ്രൂപ്പ് എയിൽ വെനസ്വേല, കൊളംബിയ, പെറു, ഇക്വഡോർ എന്നീ ടീമുകളാണ് ഉള്ളത്. ഈ ടീമുകളിൽ കൊളംബിയയായിരിക്കും ബ്രസീലിന് ഏറ്റവും വെല്ലുവിളി ഉയർത്തുക.

ബ്രസീൽ പ്രോബബിൾ സ്ക്വാഡ്

ഗോൾകീപ്പർമാർ: അലിസൺ, എഡേഴ്സൺ, വെവർട്ടൺ.

ഡിഫെൻഡേഴ്സ്: മാർക്വിന്യോസ്, തിയാഗോ സിൽവ, ഡീഗോ കാർലോസ്, ഡാനിലോ, ഫിലിപ്പ്, ഗിൽ‌ഹെർം അരാന, എ. ടെല്ലസ്, ആർ. ലോഡി.

മിഡ്‌ഫീൽഡേഴ്‌സ്: എവർട്ടൺ റിബീറോ, എവർട്ടൺ സോറസ്, എൽ. പക്വെറ്റ, ഡഗ്ലസ് ലൂയിസ്, ബി. ഗുയിമറീസ്, അലൻ, ആർതർ, കസെമിറോ.

ഫോർവേഡ്സ്: നെയ്മർ, റിച്ചാർലിസൺ, വിനീഷ്യസ് ജൂനിയർ, ഗബ്രിയേൽ ജീസസ്, റോബർട്ടോ ഫിർമിനോ, തിയാഗോ ഗാൽഹാർഡോ.

മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയെ തിരികെ വിളിക്കാൻ ശ്രമിക്കുന്നു എന്ന് റിപ്പോർട്ട്!