കോപ്പ അമേരിക്കയിൽ നാളെ ഗ്രൂപ്പ് എയിലെ അഞ്ചാം മത്സരത്തിൽ ബ്രസീലും പെറുവും തമ്മിൽ ഏറ്റുമുട്ടും. ബ്രസീൽ പാൽമയിലെ എസ്റ്റാടിയോ നിറ്റോ സാൻ്റോസ് സ്റ്റേഡിയത്തിൽ പുലർച്ചെ 5.30 നാണ് മത്സരം. 2019 ലെ കോപ്പ അമേരിക്ക ഫൈനലിൽ എത്തിയ ടീമുകളാണ് ബ്രസീലും പെറുവും. അത് കൊണ്ട് തന്നെ ഈ ഒരു മത്സരത്തിലും വലിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഈ വർഷത്തെ കോപ്പ അമേരിക്കയിലെ പെറുവിന്റെ ആദ്യ മത്സരമാണിത്. ബ്രസീലിൻ്റെ രണ്ടാം മത്സരവും. കഴിഞ്ഞ മത്സരത്തിൽ വെനസ്വേലയോടുള്ള മികച്ച വിജയത്തിൻ്റെ ആത്മവിശ്വാസവുമായാണ് ബ്രസീൽ പെറുവിനെതിരെ ഇറങ്ങുന്നത്. പെറുവിനെതിരെയും വിജയം തുടരാൻ ആയിരിക്കും ബ്രസീലിൻ്റെ ശ്രമം. ബ്രസീലിനെ തോൽപ്പിച്ച് കഴിഞ്ഞ ഫൈനലിൻ്റെ തോൽവിക്ക് പകരം വീട്ടുക എന്നതായിരിക്കും പെറുവിന്റെ ലക്ഷ്യം.

വെനസ്വേലയ്‌ക്കെതിരായ 3-0 ൻ്റെവിജയത്തോടെ കോപ്പ അമേരിക്ക ആരംഭിച്ച ബ്രസീലിൽ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്. ഈ വർഷത്തെ കോപ്പ അമേരിക്ക കിരീടം നേടാൻ സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്നാണ് ബ്രസീൽ. അതേസമയം കഴിഞ്ഞ വർഷം ഫൈനലിൽ എത്തിയ പെറുവിനെ എഴുതിത്തള്ളാൻ കഴിയില്ല. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അടക്കം തുടർച്ചയായ ആറ് വിജയങ്ങളുമായി നിൽക്കുന്ന ബ്രസീലിനെ തടയാൻ പെറുവിന് കഴിയുമോ എന്ന് കണ്ടറിയാം.

ഗ്രൂപ്പ് എയിലെ മറ്റ് നാല് ടീമുകളും ഇതിനകം തന്നെ കോപ്പ അമേരിക്കയിൽ തങ്ങളുടെ വരവറിയിച്ചതോടെ കാര്യങ്ങൾ എളുപ്പമല്ലെന്ന് പെറുവിനറിയാം. അവരൊക്കെ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ പെറുവും അവരുടെ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം തന്നെ കാഴ്ച വെക്കേണ്ടതായുണ്ട്.

അവസാനം നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇക്വഡോറിനെതിരെ മികച്ച വിജയം നേടിയ പെറു ഏറ്റവും മികച്ച ആത്മവിശ്വാസത്തോടെയാണ് ടൂർണമെന്റിൽ എത്തുന്നത്. ഇക്വഡോറിനെതിരായ മത്സരം 2-1 ന് ജയിച്ച പെറു ബ്രസീലിനെതിരെയും സമാനമായ ഒരു നേട്ടത്തിനായി പൊരുതും. ക്രിസ്റ്റ്യൻ ക്യൂവയും ലൂയിസ് അഡ്‌വിൻ‌കുലയുമാണ് പെറുവിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്. ഇക്വഡോറിന് വേണ്ടി ഗോൺസാലോ പ്ലാറ്റയും ഗോൾ കണ്ടെത്തി.

ഈ ടൂർണമെന്റിൽ ആഭ്യന്തര രാജ്യങ്ങൾ പ്രിയങ്കരമായി വരുന്നില്ലെന്ന് വാദിക്കാൻ പ്രയാസമാണ്, അവസാന എട്ടിൽ അവരുടെ സ്ഥാനം ബുക്ക് ചെയ്യുകയല്ലാതെ എല്ലാവർക്കുമായി മറ്റൊരു വിജയം രേഖപ്പെടുത്തുമെന്ന് അവർ പ്രതീക്ഷിക്കുന്നു, കാരണം അവർ എല്ലാ വഴികളിലൂടെയും പോയി ഒരു തവണ കിരീടം നേടുന്നു. വീണ്ടും.

പെറുവിന്റെ പരിചയസമ്പന്നരായ പ്രധാന കളിക്കാരായ റൗൾ റുയിഡിയാസ്, പൗലോ ഗ്വെറോ എന്നിവരെ ഒഴിവാക്കി പരിശീലകൻ റിക്കാർഡോ ഗരേക്ക പുതിയ യുവ താരങ്ങൾക്ക് അവസരം കൊടുക്കാൻ തീരുമാനിച്ചതോടെ പെറു മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ തുടങ്ങി. മുതിർന്ന താരങ്ങൾക്ക് പകരം യുവ പ്രതിഭകളെ വളർത്തിയെടുക്കുന്നതിന് അദ്ദേഹം മുൻഗണന നൽകി.

72 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും11 ഗോളുകൾ നേടിയ മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ ക്യൂവയാണ് അവരുടെ ആക്രമണത്തിൻ്റെ കുന്തമുന. കഴിഞ്ഞ സീസണിൽ എമെഡിവിസി ഫോർ എമ്മൻ എന്ന ക്ലബിനായി ഏഴ് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയ സെർജിയോ പെനയും മികച്ച താരം തന്നെയാണ്.

ബ്രസീൽ കോച്ച് ടിറ്റെയെ സംബന്ധിച്ച് ടീമിൽ ധാരാളം പ്രതിഭയുള്ള താരങ്ങൾ ഉണ്ട്. മുന്നേറ്റമായാലും പ്രതിരോധമായാലും വിവിധ മുൻനിര ക്ലബ്ബുകളിൽ കളിക്കുന്ന താരങ്ങളാണ് ബ്രസീലിൻ്റെ കരുത്ത്. ഈ താരങ്ങളെയൊക്കെ മികച്ച ഒത്തിണക്കത്തോടെ കൊണ്ട് പോകാൻ കോച്ച് എന്ന നിലയിൽ ടിറ്റെക്ക് കഴിയുന്നുണ്ട്. ടിറ്റെക്ക് കീഴിൽ മികച്ച റെക്കോർഡാണ് ബ്രസീലിനുള്ളത്.

അവസാന മൂന്ന് മത്സരങ്ങളിലും ഗോളും അസിസ്റ്റും നേടിയ നെയ്മർ തന്നെ ആയിരിക്കും ടിറ്റെയുടെ തന്ത്രങ്ങളുടെ കേന്ദ്ര ഭാഗം. പെറുവിനെതിരായ മത്സരത്തിലും ആക്രമണത്തിലെ പ്രധാന സാന്നിധ്യം നെയ്മർ തന്നെ ആയിരിക്കും. ഗബ്രിയേൽ ബാർബോസ കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയെങ്കിലും റിച്ചാർലിസണും ഗബ്രിയേൽ ജീസസും തന്നെ ആയിരിക്കും ആദ്യ ഇലവനിൽ ഇറങ്ങാൻ സാധ്യത. വെനസ്വേലയ്‌ക്കെതിരായ മത്സരത്തിൽ തിളങ്ങിയത് പോലെ ഏത് അപകടവും ഒഴിവാക്കാൻ റയൽ മാഡ്രിഡ് താരം കാസെമിറോ മധ്യനിരയിൽ ഉണ്ടാകും.

റയൽ മാഡ്രിഡിന്റെ ഈഡർ മിലിറ്റാവോയും പാരീസ് സെന്റ് ജെർമെയ്നിന്റെ മാർക്വിന്യോസും ബാക്ക് ലൈനിൽ അണിനിരക്കുമ്പോൾ പ്രതിരോധ നിരയും കൂടുതൽ ശക്തമായി. ഇടത് വിംഗിൽ റെനാൻ ലോഡിയോ അലക്സ് സാൻഡ്രോയോ ഇറങ്ങും. വലത് വിംഗിൽ ഡാനിലോയുടെ സാന്നിധ്യവും ഉണ്ടാകും. ഈ മത്സരത്തിലും അലിസൺ തന്നെ ആയിരിക്കും ബ്രസീലിൻ്റെ ഗോൾവല കാക്കുന്നത്.

ബ്രസീൽ vs പെറു സാധ്യതാ ഇലവൻ

പെറു

ഗാലീസ്, അഡ്‌വിൻകുല, റാമോസ്, അബ്രാം, ലോപ്പസ്, ടാപിയ, യോട്ടൂൺ, കാരില്ലോ, പെന, ക്യൂവ, ലപാഡുല.

ബ്രസീൽ

അലിസൺ,ഡാനിലോ, മിലിറ്റാവോ, മാർക്വിന്യോസ്, ലോഡി, കാസെമിറോ, ഫ്രെഡ്, പക്വെറ്റ, നെയ്മർ, ജിസുസ്, റിച്ചാർലിസൺ.