കോപ്പ അമേരിക്കയിൽ തുടച്ചയായ വിജയങ്ങളോടെ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് കാനറികൾ. ബ്രസീലിൻ്റെ ഇന്നത്തെ മത്സരം ഇക്വഡോറിനെതിരെ ആണ്. മൂന്ന് മത്സരം കഴിഞ്ഞപ്പോഴെ ക്വാർട്ടറിൽ എത്തിയ ബ്രസീലിനെ സംബന്ധിച്ച് അടുത്ത മത്സരം അത്ര നിർണായകമല്ല. എന്നാൽ ഇക്വഡോറിനെ സംബന്ധിച്ച് ഈ മത്സരത്തിലെ വിജയം അതി നിർണായകമാണ്.

മൂന്ന് കളികളിൽ നിന്നും രണ്ട് സമനിലകളും ഒരു തോൽവിയുമായി ഇക്വഡോർ ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്താണ്. ഒരു വിജയം പോലും അവർക്ക് നേടാൻ സാധിച്ചില്ല എങ്കിലും ബ്രസീലിനെ പരാജയപ്പെടുത്തുകയാണെങ്കിൽ അഞ്ച് പോയിൻ്റുമായി അവർക്ക് ഗ്രൂപ്പിൽ സെക്കൻ്റ് പൊസിഷനിൽ എത്താനുള്ള അവസരമുണ്ട്. എന്നാൽ തുടർച്ചയായ വിജയങ്ങൾ തുടാരാൻ ആയിരിക്കും ബ്രസീലും ശ്രമിക്കുക.

കൊളംബിയക്കെതിരെ 1-0 ൻ്റെ തോൽവി ഏറ്റുവാങ്ങിയ ഇക്വഡോർ തൊട്ടടുത്ത മത്സരങ്ങളിൽ വെനസ്വേലക്കെതിരെയും പെറുവിനെതിരെയും സമനില സ്വന്തമാക്കി. അയർട്ടൺ പ്രെസിയാഡോ, ഗോൺസാലോ പ്ലാറ്റ എന്നീ താരങ്ങളുടെ ഗോളുകളാണ് ഇക്വഡോറിന് സമനില സമ്മാനിച്ചത്. വെനസ്വേലക്കെതിരെയുള്ള മത്സരത്തിൽ 91-ാം മിനിറ്റിൽ വെനസ്വ റൊണാൾഡ് ഹെർണാണ്ടസ് ഗോൾ കണ്ടെത്തുന്നതുവരെ ഇക്വഡോറിന് വിജയിക്കാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നു.

ഇന്നത്തെ വിജയം നിർണായകം ആണെങ്കിലും മികച്ച ഫോമിൽ കളിക്കുന്ന ബ്രസീലിനെ പിടിച്ചുകെട്ടുക എന്നത് ഇക്വഡോറിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. മൂന്ന് മത്സരങ്ങളിൽ നിന്നും 9 ഗോളുകൾ നേടിയ ബ്രസീൽ വെറും ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്. സൂപ്പർ താരം നെയ്മർ അടക്കം ടിറ്റെയുടെ കീഴിൽ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇത്തരം ഒരു മികച്ച ടീമിനെ ഇക്വഡോർ എങ്ങനെ നേരിടുമെന്ന് കണ്ടറിയാം.

ഇക്വഡോർ സാധ്യതാ ഇലവൻ

ഗാലിൻഡെസ്, ഏഞ്ചലോ പ്രെസിയാഡോ, അരിയാഗ, ഹിൻകാപ്പി, അർബോലെഡ, എസ്റ്റുപിനൻ, മെന, മെൻഡെസ്, കൈസീഡോ, അയർട്ടൺ പ്രെസിയാഡോ, കാമ്പാന.

ബ്രസീൽ സാധ്യതാ ഇലവൻ

അലിസൺ, ഡാനിലോ, മാർക്വിന്യോസ്, മിലിറ്റാവോ, അലക്സിസ് സാൻഡ്രോ, എവർട്ടൺ, കസെമിറോ, ഫാബിന്യോ, റിച്ചാർലിസൺ; നെയ്മർ, ഫിർമിനോ.