ബ്രസീലിലെ എസ്റ്റാഡിയോ നിട്ടോൺ സാൻ്റോസ് സ്റ്റേഡിയത്തിൽ നടന്ന കേപ്പ അമേരിക്കയിലെ അർജന്റീനയുടെ ആദ്യ മത്സരത്തിൽ ചിലിയോട് 1 – 1 ന്റെ സമനില വഴങ്ങി. അർജന്റീനയ്ക്ക് വേണ്ടി മെസ്സിയും മറുവശത്ത് ചിലിക്ക് വേണ്ടി വർഗാസും സ്കോർ ചെയ്തു. അതി മനോഹരമായ ഫ്രീകിക്ക് ഗോളിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ. ഫ്രീകിക്കിൽ ഗോൾ നേടുന്ന കാര്യത്തിൽ തന്നെ മറികടക്കാൻ മറ്റൊരു താരം ഇല്ല എന്ന് ഒരിക്കൽ കൂടി എഫ്സി ബാഴ്സലോണ താരം തെളിയിച്ചു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

സ്കലോണി അർജന്റീനയെ ഇറക്കിയത് സ്ഥിരം കളിക്കാറുള്ള 4-3-3 എന്ന ഫോർമാഷനിലായിരുന്നു. മറുവശത്ത് ചിലിയും 4-3-3 എന്ന ഫോർമാഷനിൽ വന്നു. അർജന്റീന മെസ്സിക്കൊപ്പം നിക്കോളാസ് ഗൊൻസാലസും മാർട്ടീനസും ഇടം നേടി. അർജന്റീനയുടെ മിഡ്ഫീൽഡിൽ റോഡ്രിഗോ ഡി പൗളിനൊപ്പം ഡിഫൻസിസ് മിഡ്ഫീൽഡർ പാരഡൈസും ടോട്ടനം മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോ വന്നത്. ഡിഫിസിൽ സെന്റർ ബാക്കുകളായി ഒട്ടാമെന്റിക്കൊപ്പം ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട ഇടം നേടി. ലെഫ്റ്റ് ബാക്കിൽ അർജന്റീനൻ നിരയിൽ സ്ഥിര സാനിധ്യമായ നിക്കോളാസ് ടാഗ്ലിയാഫിക്കോയും റൈറ്റ് ബാക്കിൽ നികോളാസ് മൊന്റെയേലും നിന്നു. അർജന്റീന കൊളംബിയ വോൾഡ് കപ്പ് ക്വാളിഫൈ മത്സരത്തിൽ പരിക്കേറ്റ് കളം വിട്ട എമിലിയാനോ മാർട്ടിനെസ് ആയിരുന്നു അർജന്റീനയുടെ വല കാത്തത്.

മെനസ്, വർഗാസ്, കാർലോസ് പാലാസിയോസ് എന്നീ താരങ്ങളായിരുന്നു ചിലിയുടെ സ്ട്രൈക്കർ ന്മാരായി ഉണ്ടായിരുന്നത്. മിഡ്ഫീൽഡിലെ പ്രധാന താരം വിദാലായിരുന്നു. ചിലിയുടെ ഗോൾ വല കാത്തത് 38 വയസ്സുകാരനായ ബ്രാവോയു.

Image Credits | FB

ആദ്യ പകുതിയിൽ അർജന്റീനക്കായിരുന്നു മെൽക്കെ. അർജന്റീനൻ അറക്കിന്റെ ഫസ്റ്റ് ഷോട്ട് വന്നത് മെസ്സിയുടെ കാലിൽ നിന്നായിരുന്നു. ആദ്യ 25 മിനുട്ടിൽ തന്നെ രണ്ട് സുവർണാവസരങ്ങൾ അർജന്റീനൻ സ്ട്രൈക്കന്മാരായ ഗൊസാലസും മാർട്ടിനസും നഷ്ടപ്പെടുത്തി. മത്സരത്തിന്റെ 33-ാം മിനുട്ടിലായിരുന്നു അർജന്റീനൻ ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ഗോൾ പിറന്നത്. ലോ സെൽസോയെ ഫൗൾ ചെയ്തതിന്റെ ഫലമായി കിട്ടിയ ഫ്രീകിക്ക് മെസ്സി ചിലിയുടെ ഗോൾ വലയുടെ വലത് കോർണറിലേക്ക് അടിച്ചു കയറ്റി. ചിലി ഗോൾ കീപ്പർ ബ്രാവോയ്ക്ക് ആ ഫ്രീകിക്ക് തൊടാൻ പോലും സാധിച്ചില്ല. ആദ്യ പകുതിയിൽ നിരന്തരമായി അറ്റാക്ക് ചെയ്ത അർജന്റീനയ്ക്ക് ലീഡ് നേടാൻ കഴിഞ്ഞില്ല. സമനിലയ്ക്കായി ശ്രമിച്ച ചിലിയുടെ നീക്കങ്ങൾ ഓഫ് സൈഡിൽ ആയി.

രണ്ടാം പകുതിയിൽ നിരന്തരമായി അറ്റാക്ക് ചെയ്ത ചിലി 54-ാം മിനുട്ടിൽ പെനാൽട്ടി നേടി. വിദാൽ എടുത്ത പെനാൽട്ടി കിക്ക് ഗോൾകീപ്പർ മാർട്ടീനസ് അതിവിധക്തമായി സേവ് ചെയ്തങ്കിലും റീ ബൗണ്ട് കിട്ടിയ ബോൾ ചിലി സ്ട്രൈക്കർ വർഗാസ് ഹെഡിലൂടെ വലയിലെത്തിച്ചു. സമനില ആയതിനു ശേഷം അർജന്റീന നിരന്തരമായി നല്ല നീക്കങ്ങൾ നടത്തി. ഈ നീക്കങ്ങളിൽ രണ്ട് നല്ല ചാൻസുകൾ ലഭിച്ചിരുന്നു പക്ഷെ അത് ഗോൾ ആക്കി മാറ്റാൻ കഴിഞ്ഞില്ല. അർജന്റീനൻ നിരയിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ ലഭിച്ചത് നിക്കോളാസ് ഗൊൻസാലസിനായിരുന്നു. പകരക്കാരായി അഗ്യൂറോയും ഡി മരിയയും കൊറയയും എല്ലാം അർജന്റീനൻ നിരയിൽ വന്നു. ഇവർ വന്നതിനു ശേഷം നല്ല നീക്കങ്ങൾ ഉണ്ടായെങ്കിലും ഗോൾ നേടാൻ സാധിച്ചില്ല.

അർജന്റീനൻ നിരയിൽ ക്യാപ്റ്റൻ മെസ്സി സ്ഥിരതയാർന്ന പെർഫോർമെൻസ് കാഴ്ച വെച്ചു. ഒരു ഗോൾ സ്കോർ ചെയ്യുകയും മൂന്ന് ഓൻ ടാർഗെറ്റ് ഷോട്ടും നാല് ചാൻസ് ക്രിയേഷനും മെസ്സി ചെയ്തു. മത്സരത്തിന്റെ കണക്കുകൾ നോക്കുകയാണെങ്കിൽ ചിലി അർജന്റീനയെക്കാളും ചെറിയ വ്യത്യാസത്തിൽ ബോൾ പൊസിഷൻ വെക്കുന്ന കാര്യത്തിൽ മുന്നിൽ നിന്നു . ബാക്കി എല്ലാ മേഖലയിലും അർജന്റീനയ്ക്കായിരുന്നു മെൽക്കെ. അർജന്റീന 18 ഷോട്ടുകൾ ഉതിർത്തു. അതിൽ 5 എണ്ണം ഓൻ ടാർഗെറ്റിൽ വന്നു. മത്സരത്തിൽ ഏറ്റവും കൂടുതൽ കോർണറുകൾ നേടിയതും സ്കലോണിയുടെ ടീമായിരുന്നു.