കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബൊളീവിയക്കെതിരെ അർജന്റീനയ്ക്ക് തകർപ്പൻ വിജയം. ബ്രസീലിലെ അരീന പന്തനലിൽ നടന്ന മത്സരത്തിൽ 4:1 നാണ് അർജന്റീന ബൊളീവിയയെ തോൽപ്പിച്ചത്. അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി രണ്ട് ഗോളും പപ്പു ഗോമസും ലൗറ്റാരോ മാർട്ടീനസും ഓരോ ഗോൾ വീതം നേടി. ബൊളീവിയയ്ക്കായി എർവിൻ സാവേന്ദ്ര സ്കോർ ചെയ്തു. ഈ വിജയത്തോടെ അർജന്റീന കോപ്പ അമേരിക്കയിൽ നാല് മത്സരങ്ങളിൽ നിന്ന് തോൽവിയറിയാതെ 10 പോയിന്റുമായി ഗ്രൂപ്പ് എ ചാമ്പ്യന്മാരായി.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ലയണൽ സ്കലോണി അർജന്റീനനയെ 4-2-3-1 എന്ന ഫോർമാഷനിലാണ് ഇറക്കിയത്. അർജന്റീന അവസാനം കളിച്ച മത്സരത്തിൽ നിന്നും ആറ് മാറ്റങ്ങളാണ് ഇന്നത്തെ മത്സരത്തിൽ വരുത്തിയത്. കോപ്പ അമേരിക്കയിലെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും അർജന്റീനയുടെ ഗോൾ വലകാത്ത എമിലിയാനോ മാർട്ടീനസിനു പകരം അർമാനിക്ക് ഇന്ന് കോച്ച് ആദ്യ ഇലവനിൽ സ്ഥാനം അനുവദിച്ചു.

ഡിഫന്റ്സിൽ വന്നത് മൂന്ന് മാറ്റങ്ങൾ ആയിരുന്നു. നിക്കോളാസ് ടാഗ്ലിയാഫിക്കോ, മോലീന, റൊമേരോ എന്നീ താരങ്ങൾക്ക് പകരം മാർക്കോസ് അക്കൂന , ലിസാൻഡ്രോ മാർട്ടീനസ്, ഗൊൻസാലോ മോൻന്റെയേൽ എന്നീ താരങ്ങൾ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. മിഡ്ഫീൽഡിൽ പാരഡൈസിനു പകരം പലസിയോസിന് കോച്ച് ആദ്യ ഇലവനിൽ അവസരം നൽകി. ഡി മറിയക്കു പകരം കൊറയ്യയും വന്നു.

Image Credits | FB

മറുവശത്ത് ബൊളീവിയയെ ഇക്വഡോർക്കാരനായ കോച്ച് സീസർ ഫാരിയാസ് 4-4-2 എന്ന ഫോർമാഷനിലാണ് ഇറക്കിയത്. ആദ്യ പകുതിയിൽ മൂന്ന് ഗോളുകളാണ് മെസ്സിയും സംഘവും നേടിയത്. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ച കളിച്ച അർജന്റീനയ്ക്ക് 6ാം മിനുട്ടിൽ തന്നെ ആദ്യ ഗോൾ നേടാൻ സാധിച്ചു. ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ പാസിൽ നിന്നും പപ്പും ഗോമസായിരുന്നു ആദ്യ ഗോൾ നേടിയത്. മത്സരത്തിന്റെ 33-ാം മിനുട്ടിൽ പപ്പു ഗോമസ് നേടിക്കൊടുത്ത ഒരു പെനാൽറ്റി മെസ്സി സുന്ദരമായി വലയിൽ എത്തിച്ചു. മത്സരത്തിന്റെ 42-ാം മിനുട്ടിലായിരുന്നു അർജന്റീനയുടെ മൂന്നാം ഗോൾ പിറന്നത്. അഗ്യൂറോ നൽകിയ പാസിൽ നിന്നും മെസ്സിയുടെ വകയായിരുന്നു മൂന്നാം ഗോൾ.

60-ാ മിനുട്ടിലായിരുന്നു ബൊളീവിയയുടെ ഏക ഗോൾ വന്നത്. എർവിൻ സാവേന്ദ്രയായിരുന്നു ഗോൾ സ്കോർ ചെയ്തത്. സെർജിയോ അഗ്യൂറോയ്ക്ക് പകരക്കാരനായി ഇറങ്ങിയ ലൗറ്റാരോ മാർട്ടിസായിരുന്നു നാലാമത്തെ ഗോൾ നേടിയത്. പകരക്കാരനായി ഇറങ്ങി രണ്ടാം മിനുട്ടിലായിരുന്നു തന്നെ താരത്തിന് സ്കോർ ചെയ്യാൻ സാധിച്ചു. ബൊളീവിയൻ ഗോളിയുടെ മികച്ച സേവുകൾ നടത്തിയതിനാൽ കൂടുതൽ ഗോൾ വഴങ്ങാതെ ബൊളീവിയ രക്ഷപ്പെട്ടു. 9 സേവ് ആണ് ബൊളീവിയൻ ഗോളി കാർലോസ് ലാംപെ ചെയ്തത്.

കൊറയ്യയ്ക്ക് പകരം പരിക്ക് മാറി എത്തിയ ലൊ സെൽസോയും ഗ്വിഡോ റോഡ്രിഗസിന് പകരം പാരഡൈസും പലസിയോസിന് പകരം നിക്കോളാസ് ഡൊമാൻ‌ഗ്യൂസും രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങി. മത്സരത്തിൽ എല്ലാ മേഖലയിലും സമ്പൂർണ്ണ ആധിപത്യം അർജന്റീനയ്ക്ക് തന്നെയായിരുന്നു. 18 ഷോട്ട് ഉതിർത്ത അർജന്റീന 13 എണ്ണവും ഓൺ ടാർഗെറ്റിലായിരുന്നു വന്നത്. മറുവശത്ത് ബൊളീവിയ അഞ്ച് ഷോട്ട് ഉതിർക്കുകയും അതിൽ രണ്ട് എണ്ണം ഓൺ ടാർഗെറ്റിൽ വരികയും ചെയ്തു.

മത്സരത്തിൽ ഏറ്റവും കൂടുതൽ റെറ്റിങ് നേടിയത് മെസ്റ്റിയായിരുന്നു. മെസ്സി മത്സരത്തിൽ 2 ഗോളും ഒരു അസിസ്റ്റും ഒരു കീ പാസും നാല് ഓൺ ടാർഗെറ്റ് ഷോട്ടും നാല് ഡ്രിബിളും താരം നേടി. ജൂലൈ നാലിന് അർജന്റീന ക്വാട്ടർ ഫൈനലിൽ ഇക്വഡോറിനെ നേരിടും.