ഫുട്ബോൾ ആരാധകർ കൊതിക്കുന്ന അർജന്റീനയും ബ്രസീലും തമ്മിൽ ഫൈനൽ ഉണ്ടാകുമോ ഇന്നത്തെ എന്നറിയാൻ കേവലം ഇന്നത്തെ ഒരു മത്സരം കൂടി കഴിഞ്ഞാൽ മതി. കോപ്പ അമേരിക്കയിൽ രണ്ടാമത്തെ സെമി ഫൈനൽ മത്സരത്തിൽ അർജന്റീന കൊളംബിയയെ നേരിടും. അർജന്റീന കൊളംബിയ മത്സരം ഇന്ത്യൻ സമയം 6:30 ന് ബ്രസീലിലെ എസ്റ്റാഡിയോ നാഷനൽ മാനെ ഗാരിഞ്ച സ്റ്റേഡിയത്തിൽ വെച്ച് ആരംഭിക്കും.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

അവസാനം ഈ രാജ്യങ്ങൾ ഏറ്റുമുട്ടിയത് കഴിഞ്ഞ മാസം 9-ാം തീയ്യതിയിൽ നടന്ന വേൾഡ് കപ്പ് ക്വാളിഫൈ മത്സരത്തിലായിരുന്നു. ആ മത്സരത്തിൽ ഇരു ടീമും രണ്ട് ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞു. ഈ മത്സരത്തിൽ അർജന്റീന ആദ്യ 10 മിനുട്ടിനുള്ളിൽ തന്നെ 2 ഗോളുകൾ നേടി മുന്നിലെത്തിയിരുന്നു. എന്നാൽ 51-ാം മിനുട്ടിലെയും 94-ാം മിനുട്ടിലും ഗോൾ സ്കോർ ചെയ്ത കൊളംബിയ സമനില പിടിക്കുകയായിരുന്നു.

ഫിഫ റാങ്കിങിൽ അർജന്റീന 8-ാം സ്ഥാനത്തും കൊളംബിയ 15-ാം സ്ഥാനത്തുമാണ്. ഇവർ തമ്മിൽ അവസാനമായി കളിച്ച ആറ് മത്സരങ്ങളിൽ മൂന്ന് വിജയം അർജന്റീന നേടിയിരുന്നു. പിന്നെ 2 സമനിലയും ഒരു തോൽവിയുമാണ് മറ്റു ഫലങ്ങൾ.

കോപ്പ അമേരിക്കയിൽ ഒരു തോൽവിയും അറിയാതെ അർജന്റീന സെമി വരെ എത്തിയത്. എന്നാൽ കൊളംബിയ ഒരു വിജയവും ഒരു സമനിലയും രണ്ട് തോൽവിയും വഴങ്ങിയിരുന്നു. ക്വാട്ടർ ഫൈനലിൽ അർജന്റീന ഇക്വഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് സെമി ഫൈനലിൽ എത്തിയത്. കൊളംബിയ ക്വാട്ടറിൽ ഉറുഗ്വേയെ പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് തോൽപ്പിച്ചത്.

കോപ്പ അമേരിക്കയിൽ അർജന്റീനയുടെ മുന്നേറ്റം ലയണൽ മെസ്സിയുടെ മികവിലാണ്. ക്യാപ്റ്റൻ ലയണൽ മെസ്സി അഞ്ച് മത്സരങ്ങളിൽ നിന്ന് ഇതുവരെ 4 ഗോളും 4 അസിസ്റ്റുമാണ് നേടിയത്. അഞ്ച് മത്സരങ്ങളിൽ നാല് മത്സരത്തിലും മികച്ച താരമായി തിരഞ്ഞെടുത്തത് ഈ 34 കാരനെയാണ്. മാത്രമല്ല ഈ കോപ്പ അമേരിക്ക ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളും അസിസ്റ്റും നേടിയത് അർജന്റീനൻ ക്യാപ്റ്റനാണ്.

മെസ്സിക്ക് പിന്തുണയുമായി റോഡ്രിഗോ ഡി പോളും ലൗട്ടരോ മാർട്ടിനസും പപ്പു ഗോമസും ഒക്കെ മികച്ച പ്രകടനങ്ങൾ ആണ് അർജൻ്റീനക്ക് വേണ്ടി പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്. രണ്ട് കളികളിൽ നിന്നും രണ്ട് ഗോളുകൾ നേടിയ പപ്പു ഗോമസും നാല് കളികളിൽ നിന്നും രണ്ട് ഗോളുകൾ നേടിയ ലൗട്ടരോ മാർട്ടിനസിൻ്റെയും പ്രകടനം കൊളംബിയക്കെതിരെയുള്ള മത്സരത്തിൽ നിർണായകം ആയിരിക്കും. പകരക്കാരൻ അയി ഡി മരിയ കൂടി കളത്തിൽ ഇറങ്ങുമ്പോൾ അർജൻ്റീന കൂടുതൽ അപകടകാരികൾ ആകുന്നു.

കൊളംബിയയെ സംബന്ധിച്ച് യുവൻ്റസ് താരം ക്വാഡ്രാഡോയുടെ പ്രകടനം അവർക്ക് നിർണായകമാകും അദ്ദേഹം തന്നെയാണ് അവരുടെ വിജയങ്ങളിൽ ഭൂരിപാകം പങ്കും വഹിച്ചിട്ടുള്ളത്. കൊളംബിയൻ നിരയിൽ മിഗുവൽ ബോർജയും യെറി മിനയും അപകടകാരികൾ ആണ്. ഈ രണ്ടു പേരും നിർണായക സമയങ്ങളിൽ ഗോൾ കണ്ടെത്താൻ മിടുക്കരാണ്.

ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീലിനെ വിറപ്പിച്ച കൊളംബിയ ഉറുഗ്വേക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയം നേടിയാണ് സെമി ഫൈനലിൽ പ്രവേശിച്ചത്. കൊളംബിയൻ ഗോളി ഓസ്പിനയുടെ മികച്ച പ്രകടനം വിജയം അവർക്ക് അനുകൂലമാക്കി മാറ്റി. ഒരുപിടി യുവ താരങ്ങളുടെ കരുത്താണ് കൊളംബിയയുടെ പ്രതീക്ഷ. യുവ താരങ്ങൾക്ക് അവസരം നൽകുന്നതിനായി പല സീനിയർ താരങ്ങൾക്കും ടീമിൽ നിന്ന് അവസരം നഷ്ടപ്പെട്ടിരുന്നു.

അർജൻ്റീനൻ കോച്ച് ലയണൽ സ്കലോണി നല്ല ടീം ആയിരിക്കും സെമിയിൽ അണിനിരത്തുക എന്ന് ആദ്യമേ പറഞ്ഞിട്ടുണ്ട്. എന്നാൽ അവസാന ഘട്ടത്തിൽ മാത്രമേ ടീം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. നഹുവൽ മോളിന, ജർമ്മൻ പെസെല്ല, നിക്കോളാസ് ഒറ്റമെൻഡി, മാർക്കോസ് അക്കുന എന്നീ താരങ്ങളെ പ്രതിരോധ നിരയിൽ നിന്ന് സ്കലോണി മാറ്റാൻ സാധ്യതയില്ല. മിഡ്‌ഫീൽഡിൽ, ഗ്വിഡോ റോഡ്രിഗസിനെ മിഡ്‌ഫീൽഡിൽ വീണ്ടും പരീക്ഷിക്കാൻ ആണ് സാധ്യത.

റോഡ്രിഗസിന് പകരക്കാരനായി ലിയാൻ‌ഡ്രോ പരേഡെസ് ആയിരുന്നു കഴിഞ്ഞ കളിയിൽ ഇറങ്ങിയത്. റോഡ്രിഗോ ഡി പോൾ, ജിയോവന്നി ലോ സെൽസോ എന്നിവരും ആദ്യ ഇലവനിൽ കാണും. അവസാന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ലൗട്ടാരോ മാർട്ടിനെസ് ആദ്യ ഇലവനിൽ ഉറപ്പാണ്. ഇടതുവശത്ത് നിക്കോളാസ് ഗോൺസാലസിന് പകരമായി സ്കലോണി ഏഞ്ചൽ കൊറിയ, ഏഞ്ചൽ ഡി മരിയ, സെർജിയോ അഗ്യൂറോ എന്നിവരിൽ ആരെയെങ്കിലും തിരഞ്ഞെടുത്തേക്കാം.

അർജന്റീന:

എമിലിയാനോ മാർട്ടിനെസ്, ഗോൺസാലോ മോണ്ടിയൽ, ജർമ്മൻ പെസെല്ല, നിക്കോളാസ് ഒറ്റമെൻഡി, മാർക്കോസ് അക്കുന; റോഡ്രിഗോ ഡി പോൾ, ലിയാൻ‌ഡ്രോ പരേഡെസ്, എക്സുവൽ പാലാസിയോസ്, ലയണൽ മെസ്സി, ലൗട്ടരോ മാർട്ടിനെസ്, ഏഞ്ചൽ ഡി മരിയ.

കൊളംബിയ:

ഡേവിഡ് ഓസ്പിന, ഡാനിയൽ മുനോസ്, യെറി മിന, ഡേവിൻസൺ സാഞ്ചസ്, വില്യം ടെസിലോ, ജുവാൻ ക്വാഡ്രാഡോ, വിൽമാർ ബാരിയോസ്, ഗുസ്താവോ കുല്ലാർ; ലൂയിസ് ഡയസ്, ലൂയിസ് മുറിയൽ, ഡുവാൻ സപാറ്റ.