കോപ്പ അമേരിക്കയിൽ അർജന്റീനയ്ക്ക് തുടർച്ചയായ രണ്ടാം വിജയം. ബ്രസീലിലെ എസ്റ്റാഡിയോ നാഷനൽ ഡി ബ്രസീലിയ സ്റ്റേഡിയത്തിൽ പരാഗ്വേയെ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീന തോൽപ്പിച്ചു. അർജന്റീനയുടെ വിജയ ഗോൾ നേടിയത് സെവിയ്യ താരമായ ഗോമസായിരുന്നു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

പതിവിലും വിപരീതമായിട്ടാണ് ഇന്ന് അർജന്റീന പരാഗ്വേക്കെതിരെയായ മത്സരത്തിൽ ഇറങ്ങിയത്. അർജന്റീന കോച്ച് സ്കലോണി 4-3-3 എന്ന ഫോർമാഷനു പകരം 4-2-3 -1 എന്ന ഫോർമാഷനിലാണ് ഇന്ന് അർജന്റീനയെ ഇറക്കിയത്. ഇന്നത്തെ സ്റ്റാർട്ടിങ് ഇലവനിൽ കുറച്ച് മാറ്റങ്ങൾ ഉണ്ടായിരുന്നു.

നിക്കോളാസ് ഒട്ടാമെന്റിക്ക് പകരം ക്രിസ്റ്റ്യൻ റൊമേരയുടെ കൂടെ സെന്റർ ബാക്കായി വന്നത് ജെർമൻ പെസെല്ലയായിരുന്നു. ലെഫ്റ്റ് ബാക്ക് നിക്കോളാസ് ടാഗ്ലിയാഫിക്കോ ഉറുഗ്വേ ക്കെതിരെയായ മത്സരത്തിനു ശേഷം ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. റൈറ്റ് ബാക്കിൽ മോലീനയും വന്നു.

കഴിഞ്ഞ മത്സരം നോക്കുകയാണെങ്കിൽ മിഡ്ഫീൽഡിലും അർജന്റീനയ്ക്ക് മാറ്റങ്ങൾ ഉണ്ടായിരുന്നു. ഉറുഗ്വേക്കെതിരെയായ മത്സരത്തിൽ പരിക്കേറ്റ് പുറത്തായ ജിയോവാനി ലോ സെൽസോയും റോഡ്രിഗോ ഡി പൗളിനും പകരമായി പാരഡൈസും ഗോമസും സ്ഥാനം പിടിച്ചു. ഈ മത്സരത്തിൽ അറ്റാക്കിങിൽ ആരാധകർ പ്രതീക്ഷിച്ച മാറ്റം ഉണ്ടായിരുന്നു. ഗൊൻസാലസിനും മാർടീനസിനും പകരമായി ഡി മറിയയും അഗ്യൂറോയും സ്ഥാനം പിടിച്ചു.

പരാഗ്വേയെ അർജന്റീനൻ കോച്ചായ എഡ്വേർഡോ ബെറിസോ 4-2-3-1 എന്ന ഫോർമാഷനിലാണ് പരാഗ്വേയെ ഇറക്കിയത്. പരാഗ്വേയുടെ നിരയിൽ ആന്റണി സിൽവ, സാന്റിയാഗോ അർസമെൻഡിയ, ജൂനിയർ അലോൺസോ, ഗുസ്റ്റാവോ ഗോമസ്, ആൽബർട്ടോ എസ്പിനോള, പിരിസ് ഡാ മൊട്ട, ആൻഡ്രൂസ് ക്യൂബാസ്, മിഗുവൽ അൽമിറോൺ, കക്കു, ഏഞ്ചൽ റൊമേറോ, ഗബ്രിയേൽ ഇവലോസ് എന്നീ താരങ്ങൾ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു.

മത്സരത്തിന്റെ ആറാം മിനുട്ടിലാണ് അർജന്റീനയുടെ ആദ്യ ഷോട്ട് വന്നത്. മത്സരത്തിന്റെ 10-ാം മിനുട്ടിലായിരുന്നു അർജന്റീനയുടെ വിജയ ഗോൾ പിറന്നത്. വലത് വിംങിൽ നിന്ന് ഡി മറിയയുടെ മുന്നേറി ഗോമസിന് മനോഹരമായ പാസ് നൽകി. പാരാഗ്വേയുടെ ഓഫ് സൈഡ് ട്രാപ്പിൽ അകപ്പെടതെയുള്ള ഗോമസിന്റെ റൺ. ബോൾ കട്രോൾ ചെയ്ത പരാഗ്വേ ഗോളിയുടെ മുകളിലൂടെ ഒരു ചിപ്പ് ചെയ്ത് ഗോൾ നേടി.

ആദ്യ പകുതിയിൽ ബോൾ ക്ലിയർ ചെയ്യുന്നതിൽ പരേഗ്വയെ ഡിഫന്റർന്മാർ വരുതിയ പിഴവിൽ അഗ്യൂറോയ്ക്ക് ഒരു മികച്ച അവസരം ലഭിച്ചിരുന്നു. പക്ഷെ താരം അത് നഷ്ടപ്പെടുത്തി. ആദ്യ പകുതിയുടെ അവസാനത്തിൽ ഒരു ഓൺ ഗോളിൽ അർജന്റീനയുടെ ലീഡ് ഉയർന്നിരുന്നു. എന്നാൽ റഫറി ആ ഗോൾ ഓഫ് സൈഡ് വിളിച്ചു. ആദ്യ പകുതിയിൽ അർജന്റീനക്കായിരുന്നു മുൻതൂക്കം. ഏറ്റവും കൂടുതൽ ഷോട്ടും ഓൺ ടാർഗെറ്റ് ഷോട്ടും ഉതിർത്തത് അർജന്റീനയായിരുന്നു.

രണ്ടാം പകുതിയിൽ അർജന്റീനയുടെ എല്ലാ ആക്രമണങ്ങളും ഒരു ഷോട്ടും ഉതിർക്കാൻ പറ്റാത്ത രീതിയിൽ പാരാഗ്വേ ഡിഫന്റർന്മാർ പ്രതിരോധിച്ചു നിർത്തി. രണ്ടാം പകുതിയിൽ 2 ഷോട്ട് ഉതിർക്കാനെ അർജന്റീനയ്ക്ക് കഴിഞ്ഞുള്ളൂ. കളിയിലെ കണക്ക് നോക്കുകയാണെങ്കിൽ അർജന്റീനയെക്കാൾ മുൻ തൂക്കം പരാഗ്വേ ക്കായിരുന്നു. ഏറ്റവും കൂടുതൽ ബോൾ പൊസിഷൻ വെച്ചതും ഏറ്റവും കൂടുതൽ ഷോട്ട് ഉതിർത്തതും ഏറ്റവും കൂടുതൽ കോർണർ നേടിയതും പരാഗ്വേയായിരുന്നു.

ക്യാപ്റ്റൻ ലയണൽ മെസ്സി മൂന്ന് ഷോട്ടും ഒരു ചാൻസ് ക്രിയേഷനും 5 ഡ്രിബിളും ചെയ്ത് സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെച്ചു. അർജന്റീന ഇതോടെ കോപ്പ അമേരിക്കയുടെ ഗ്രൂപ്പ് എ യിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയും നേടി 7 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. അർജന്റീനയുടെ അടുത്ത മത്സരം 29-ാം തീയ്യതി ബൊളീവയ്ക്കെതിരെയാണ്.