കോപ്പ അമേരിക്കയിലെ രണ്ടാം മത്സരത്തിൽ അർജന്റീന ഉറുഗ്വെയെ നേരിടും. ബ്രസീലിലെ എസ്റ്റാഡിയോ നാഷനൽ മാനെ ഗാരിഞ്ച സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം നാളെ രാവിലെ 5:30 ന് ആരംഭിക്കും. കോപ്പ അമേരിക്കയിൽ ഉറുഗ്വേയുടെ ആദ്യത്തെ മത്സരമാണ് നാളെ നടക്കാൻ പോകുന്നത്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

അവസാനമായി അഞ്ച് മത്സരങ്ങൾ ഇവർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ അർജന്റീന രണ്ട് വിജയവും രണ്ട് സമനില ഒരു തോവിയുമാണ് വഴങ്ങിയത്. ഉറുഗ്വേ അവനമായി കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമാണ് നേടിയത്. അതിൽ രണ്ട് ഗോൾ രഹിത സമനിലയും രണ്ട് തോവിയും ഉണ്ട്. അർജന്റീന തുടർച്ചയായ സമനിലയിൽ വലയുകയാണ്.

ചിലിക്കെതിരെ സമനില നേടിയതോടെ ആദ്യം ലീഡ് നേടിയതിനു ശേഷം മൂന്നാമത്തെ മത്സരമാണ് അത്. ഈ മത്സരത്തിൽ ജയിക്കാനുറച്ച് തന്നെയാണ് മെസ്സിയും സംഘവും വരുന്നത്. ഫിഫ റാംങ്കിങ് നോക്കുകയാണെങ്കിൽ 8 ഉം 9 ഉം സ്ഥാനങ്ങളിലാണ് അർജന്റീനയും ഉറുഗ്വേയും. സ്ക്വാഡ് വാല്യൂ നോക്കുകയാണെങ്കിൽ അർജന്റീന 598 മില്യൺ യൂറോയും ഉറുഗ്വേ 338 മില്യൺ യൂറോയുമാണ്.

എക്കാലത്തെയും മികച്ച അർജൻ്റീന താരങ്ങളിൽ ഒരാളായ സൂപ്പർ താരം ക്യാപ്റ്റൻ ലയണൽ മെസ്സി തന്നെയായിരിക്കും മത്സരത്തിലെ ശ്രദ്ധാ കേന്ദ്രം. ചിലിക്കെതിരെയായ ആദ്യത്തെ മത്സരത്തിൽ മെസ്സി തന്നെയായിരുന്നു അർജന്റീനക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. നിർഭാഗ്യവശാൽ ആ മത്സരവും സമനില വഴങ്ങി. ആയതിനാൽ ഉറുഗ്വേയുമായുളള മത്സരത്തിൽ വിജയം അനിവാര്യമാണ്.

കിട്ടുന്ന അവസരങ്ങളിൽ ഗോൾ സ്കോർ ചെയ്യാൻ അർജന്റീനൻ സ്ട്രൈക്കർന്മാരായ മാർട്ടിനസിനും ഗൊൻസാലസും ബുദ്ധിമുട്ടുന്നു. കഴിഞ്ഞ മത്സരത്തിൽ രണ്ട് താരങ്ങൾക്കും മികച്ച അവസരങ്ങൾ ലഭിച്ചിരുന്നു. ആ അവസരങ്ങൾ ഗോൾ ആക്കി മാറ്റാൻ താരങ്ങൾക്ക് കഴിഞ്ഞില്ല. ഈ രണ്ട് താരങ്ങൾക്ക് പകരം അഗ്യൂറോയും ഡി മരിയയും വരാൻ ചാൻസ് ഉണ്ട്. ചിലിക്കെതിരെ മഴവില്ല് ഫ്രീകിക്ക് ഗോൾ സ്കോർ ചെയ്ത ക്യാപ്റ്ററിൽ മാത്രം അർജന്റീനയുടെ അറ്റാക്കിംഗ് ഒതുങ്ങി പോകുന്നു. കഴിഞ്ഞ മത്സരത്തിൽ സമനിലക്ക് കാരണവും അതായിരുന്നു.

മറുവശത്ത് ആദ്യ മത്സരത്തിന് ഇറങ്ങുന്ന ഉറുഗ്വേ ചിലിയെക്കാൾ ശക്തരാണ് എന്ന് പറയാം. മെസ്സിയുടെ ബാർസലോണയിലെ മുൻ സഹതാരമായ സുവാരസ് , കവാനി , ഫെഡറിക്കോ വാൽവർദെ , റോഡ്രിഗോ ബെന്റാൻ‌കൂർ , ഡിയാഗോ ഗോഡിൻ , ജിംമനസ് എന്നീ താരങ്ങൾ ഉറുഗ്വേക്ക് കരുത്ത് പകരുന്നു. കോപ്പ അമേരിക്കയിൽ ഏറ്റവും കൂടുതൽ കിരീടം ടീമാണ് ഉറുഗ്വേ . ആയതിനാൽ അർജന്റീനക്ക് വിജയിക്കാൻ പ്രയാസപ്പെടേണ്ടി വരും.

കഴിഞ്ഞ 14 മത്സരങ്ങളിൽ അർജന്റീന തോറ്റിട്ടില്ല. 7 വിജയവും 7 സമനിലയുമാണ് നേടിയത്. അർജന്റീനക്ക് അവരുടെ എക്കാലെത്തയും മികച്ച ഗോൾ സ്കോററായ ലയണൽ മെസ്സിയിലാണ് പ്രതീക്ഷ. റോഡ്രിഗോ പൗളിന്റെ ഫോമും അർജന്റീനക്ക് കരുത്ത് പകരുന്നു. മറുവശത്ത് സുവാരസിന്റെ ഫോം ഉറുഗ്വേയ്ക്ക് പ്രതീക്ഷ നൽക്കുന്നു.

അർജന്റീന സാധ്യത ഇലവൻ :

എമിലിയാനോ മാർട്ടിനെസ്; മോണ്ടിയൽ, മാർട്ടിനെസ് ക്വാർട്ട, ഒറ്റമെൻഡി, ടാഗ്ലിയാഫിക്കോ; റോഡ്രിഗോ ഡി പോൾ, പരേഡെസ്, ലോ സെൽസോ; ലയണൽ മെസ്സി, അഗ്യൂറോ, എൽ മാർട്ടിനെസ്

ഉറുഗ്വേ സാധ്യത ഇലവൻ :

മുസ്‌ലെറ; ഗോൺസാലസ്, ഗിമെനെസ്, ഗോഡിൻ, കാസെറസ്, ടോറസ്, ടോറെറ, ഫെഡറിക്കോ വാൽവർഡെ, റോഡ്രിഗസ്; സുവാരസ്, എഡിസൻ കവാനി.