ആവേശകരമായ മത്സരത്തിൽ അർജന്റീന കൊളംബിയ പെനാൽറ്റി4:3 ഷൂട്ട് ഔട്ടിൽ തോൽപ്പിച്ചു. നിശ്ചിത സമയത്ത് ഇരു ടീമും ഒരോ ഗോൾ വീതം നേടി സമനിലയിൽ ആകുകയായിരുന്നു. അർജൻനയ്ക്ക് വേണ്ടി ലൗറ്റാരോ മാർട്ടിനസും കൊളംബിയക്ക് വേണ്ടി ലൂയിസ് ഡിയാസുമാണ് സ്കോർ ചെയ്ത്.

ഈ വിജയത്തിൽ അർജന്റീനൻ ഗോളി എമിലിയാനോ മാർട്ടിനസിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. താരം പെനാൽറ്റിഷൂട്ട് ഔട്ടിൽ മൂന്ന് സേവ് ആണ് നടത്തിയത്. മാർട്ടിനസ് അർജന്റീനൻ ടീമിൽ എത്തിയതിനു ശേഷം താരം നേരിടുന്ന ആദ്യത്തെ പെനാൽട്ടി ഷൂട്ട് ഔട്ടായിരുന്നു ഇത്.

അർജന്റീനയെ സ്കലോണി 4-3-3 എന്ന ഫോർമാഷനിലാണ് ഇറക്കിയത്. ഇക്വഡോറിനെതിരെയായ മത്സരത്തിനു ശേഷം ഇന്നത്തെ മത്സരത്തിൽ ഇന്നത്തെ മത്സരത്തിൽ ആദ്യ ഇലവനിൽ രണ്ട് മാറ്റങ്ങളാണ് സ്കലോണി വരുത്തിയത്. ഡിഫൻസിൽ മാർകോസ് അക്യൂനയ്ക്ക് പകരം നിക്കോളാസ് ടാഗ്ളിവിക്കോ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു. മിഡ്ഫീൽഡിൽ പാരഡൈസിനു പകരം ഗ്വിഡോ റോഡ്രിഗസ് വന്നു.

കൊളംബിയക്കാരനായ റെയ്നാൽഡോ റുഡ റിവേര കൊളംബിയയെ 4-4-2 എന്ന ഫോർമാഷനിലാണ് ഇറക്കിയത്. ഉറുഗ്വേയ്ക്ക് എതിരെയായ ക്വാട്ടർ മത്സരത്തിനു ശേഷം കൊളംബിയൻ ആദ്യ ഇലവനിൽ ഒരു മാറ്റമാണ് ഉണ്ടായത്. ലൂയിസ് മുരിയലിനു പകരം ജുവാൻ ക്വാഡ്രാഡോ കൊളംബിയൻ ആദ്യ ഇലനിൽ സ്ഥാനം പിടിച്ചു.

മത്സരത്തിൽ അർജന്റീന അക്രമിച്ചു തന്നെയാണ് തുടങ്ങിയത്. മത്സരത്തിന്റെ ആറാം മിനുട്ടിലാണ് അർജന്റീനയുടെ ഗോൾ പിറന്നത്. ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ പാസിൽ നിന്നും ലൗറ്റാരോ മാർട്ടിനസായിരുന്നു ഗോൾ നേടിയത്. ഗോൾ വഴങ്ങിയതിനു ശേഷം കൊളംബിയയുടെ അറ്റാക്ക് കൂടി കൊണ്ടിരുന്നു. 36-ാം മിനുട്ടിൽ മാത്രം രണ്ട് തവണയാണ് കൊളംബിയയുടെ ഷോട്ട് അർജന്റീനയുടെ പോസ്റ്റിലിടിച്ചത്. അർജന്റീനയ്ക്ക് ലീഡ് നേടാൻ മികച്ച ഒരു അവസരം കിട്ടിയിരുന്നു.

Image Credits | FB

പക്ഷെ ഗൊൻസാലസിന്റെ ഹെഡർ കൊളംബിയൻ ഗോളി മികച്ച ഒരു സേവ് നടത്തി. ആദ്യ പകുതിയിൽ അർജന്റീന 4 ഷോട്ടും കൊളംബിയ 7 ഷോട്ടുമാണ് ഉതിർത്തത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കൊളംബിയ മൂന്ന് സബ്സ്റ്റിട്യൂഷൻ ആണ് വരുത്തിയത്. 61-ാം മിനുട്ടിലായിരുന്നു കൊളംബിയയുടെ സമനില ഗോൾ വന്നത്. എഡ്വിൻ കാർഡോണയിൽ നിന്നും പാസ് സ്വീകരിച്ച് ലൂയിസ് ഡിയസ് ഒരു സോളോ റണ്ണിലൂടെ സുന്ദരമായ ഗോൾ നേടി.

മത്സരത്തിൽ അർജന്റീനയും കൊളംബിയയുടെയും ബോൾ പൊസിഷൻ 50% ആയിരുന്നു. അർജന്റീന 13 ഷോട്ട് ഉതിർത്തപ്പോൾ അതിൽ 4 എണ്ണം ഓൺ ടാർഗെറ്റിൽ വന്നു. കൊളംബിയ 14 ഷോട്ട് ഉതിർത്തപ്പോൾ ഓൺ ടാർഗെറ്റിൽ വന്നത് 4 എണ്ണമായിരുന്നു. അർജന്റീന 5 കോർണറുകളും കൊളംബിയ 3 കോർണറും നേടി. 90 മിനുട്ടിൽ 27 ഫൗളുകളാണ് കൊളംബിയൻ താരങ്ങൾ നടത്തിയത്. അർജന്റീന 20 ഫൗളും.

ക്യാപ്റ്റൻ ലയണൽ മെസ്സി ഇന്നത്തെ മത്സരത്തിലും അസിസ്റ്റ് നേടിയതോടെ ഈ കോപ്പ അമേരിക്കയിൽ താരം ആകെ 6 മത്സരങ്ങളിൽ നിന്ന് 5 അസിസ്റ്റുകൾ നേടി.
കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീന നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെ നേരിടും. ഏതൊരു ഫുട്ബോൾ ആരാധകരും കാത്തിരക്കുന്ന മത്സരമാണിത്. ഈ മാസം 11-ാം തീയ്യതി ഇന്ത്യൻ സമയം രാവിലെ 5:30 ന് ആണ് ഫൈനൽ നടക്കുന്നത്.