ഈ സീസണിലെ തന്റെ 41-ാം ഗോൾ നേടിയതിന് ശേഷം റോബർട്ടോ ലെവാൻഡോവ്സ്കി ബുണ്ടസ്ലിഗ ചരിത്രം തിരുത്തി എഴുതി. ബയേണിന്റെ തുടർച്ചയായ ഒമ്പതാം കിരീട നേട്ടമാണ് ഇതെങ്കിലും അതിൽ നിന്നുമൊക്കെ വ്യത്യസ്തമായി നിൽക്കുന്നത് ലെവൻഡോസ്കി നേടിയ ഈ നേട്ടമാണ്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

വർഷങ്ങളായി ആരും തകർക്കാത്ത ഗെർഡ് മുള്ളറുടെ റെക്കോർഡ് ആണ് ഈ 32 കാരൻ തകർത്തത്. ഓഗ്സ്ബർഗിനെതിരെയുള്ള മത്സരത്തിലാണ് താരം ഈ അവശ്വസനീയ നേട്ടം സ്വന്തമാക്കിയത്. 1971-72 ലാണ് ബയേൺ ഇതിഹാസം മുള്ളർ ഈ റെക്കോർഡ് സ്വന്തമാക്കിയത്. അതിന് ശേഷം ഈ ഒരു നേട്ടം മറികടക്കാൻ ഇത്രയും വർഷങ്ങൾ വേണ്ടിവന്നു.

ഈ ഒരു വർഷത്തെ മികച്ച ഫുട്ബോളർ താരത്തിനുള്ള ബാലൻദ്യോർ പുരസ്കാര പട്ടികയിൽ ആദ്യ അഞ്ചിൽ ഉള്ള താരമാണ് ലെവൻഡോസ്കി. ഈ ഒരു നേട്ടം അദ്ദേഹത്തിന് കൂടുതൽ വോട്ടുകൾ ലഭിക്കാൻ കാരണമാകും എന്ന് വേണം കരുതാൻ. ഈ സീസണിൽ ബയേണിന് വേണ്ടി 28 മത്സരങ്ങൾ കളിച്ച ലെവൻഡോസ്കി 19 മത്സരങ്ങളിലും ടീമിന് വിജയം സമ്മാനിച്ചു. വരും സീസണുകളിലും താരം ഇതേ ഫോം തുടരുമെന്ന് പ്രതീക്ഷിക്കാം.

https://www.galleriesreview.com/football/transfer-news/bayern-to-acquire-liverpool-midfielder/